ജറൂസലെം: ഗാസ സിറ്റി ഏറ്റെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്കു സുരക്ഷാ കാബിനറ്റ് അനുമതി നല്കി. ഹമാസിനെ തകർക്കുകയെന്നതാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഗാസ മുഴുവനായി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയാണ് ഇസ്രയേലിന്റെ നീക്കമെന്നാണു നിഗമനം. ഗാസ മുഴുവൻ ഏറ്റെടുക്കുമെന്നായിരുന്നു നേരത്തേ നെതന്യാഹു പറഞ്ഞിരുന്നത്. ഹമാസിനെ നിരായുധീകരിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ സുരക്ഷാചുമതല ഏറ്റെടുക്കുക, ഹമാസോ പലസ്തീൻ അഥോറിറ്റിയോ അല്ലാത്ത ഭരണകൂടം ഗാസയിൽ സ്ഥാപിക്കുക തുടങ്ങിയവയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. അതേസമയം, സുരക്ഷാ കാബിനറ്റ് തീരുമാനം സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിലുടനീളം പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ ഒരുങ്ങുന്നത്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രേലി തീരുമാനത്തിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം രംഗത്തുവന്നു. ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവച്ചതായി ജർമനി അറിയിച്ചു. ബ്രിട്ടനും ഇസ്രയേലിനെതിരേ രംഗത്തെത്തി. ഗാസ…
Read MoreDay: August 9, 2025
അംഗീകാരങ്ങളുമായി കൊങ്കണി സിനിമ തര്‍പ്പണ
മല്‍ഷി പിക്ചേഴ്സിന്റെ ബാനറില്‍ വീണ ദേവണ്ണ നായക് നിര്‍മിച്ച് ദേവദാസ് നായക് സംവിധാനം ചെയ്യുന്ന കൊങ്കണി ചലച്ചിത്രമാണ് തര്‍പ്പണ(‘Tarpana’ – A Tale of Reconciliati on and Regrte). ദേവദാസ് തന്നെയാണ് തര്പ്പണയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, എഡിറ്റിംഗ് നിര്‍വഹിച്ചത്. യുഎസ്എയില്നിന്നു സഞ്ജയ് സാവ്കര്‍, എ.സ്. രാംനാഥ് നായക്, മുംബൈയില്‍ നിന്നു അനുജ് നായക്, എ.സ്. രഘുനാഥ് നായക്, ബംഗളൂരുവില്‍ നിന്നു മീര നായമ്പള്ളി, എ.സ്. സുധാ നായക്, മംഗളൂരുവില്‍ നിന്നു മധുര ഷെണായി, സുവിധ നായക്, കര്‍ണാടകയിലെ മുല്‍കിയില്‍ നിന്നു ജയപ്രകാശ് ഭട്ട്, എ.എസ്. ജെ.പി. തുടങ്ങി ഇരുപതിലധികം കലാകാരന്മാർ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ദേവദാസ് തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ തര്പ്പണയ്ക്ക് മുമ്പ് നിരവധി ഹ്രസ്വചിത്രങ്ങളിലും ഒരു കന്നഡ സിനിമയിലും പ്രവര്‍ത്തിച്ചാണ് ഈ മേഖലയിലെത്തുന്നത്. പതിനഞ്ച് ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ഈ…
Read More# അവള്‍ക്കൊപ്പം… “മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു; പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യുസിസി
കൊച്ചി: സിനിമയിലെ വ്യത്യസ്ത വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). “മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഗായിക പുഷ്പവതി, നടിമാരായ ഉര്‍വശി, ശ്വേതാ മേനോന്, നിര്‍മാതാവ് സാന്ദ്രാ തോമസ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ഡബ്ല്യുസിസിയുടെ കുറിപ്പ്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സിനിമാ നയരൂപീകരണത്തിനായുള്ള കോണ്‍ക്ലേവില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ സ്ത്രീ ദളിത് സംവിധായകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ഡബ്ല്യുസിസി വിമര്‍ശിച്ചു. അടൂര്‍ തന്റെ സവര്‍ണ ജാതീയ ലിംഗഭേദ വീക്ഷണം ജനമധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചുവെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. ഗായിക പുഷ്പവതിയെ കുറിച്ച് നടത്തിയ അപമാനകരമായ പ്രസ്താവനകളിലൂടെ തന്റെ പുരുഷാധിപത്യദളിത് വിരുദ്ധ നിലപാടുകള്‍ അദ്ദേഹം സംശയലേശമന്യെ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ സമീപനത്തേയും നിലപാടിനേയും അതിശക്തമായി…
Read Moreഇപ്പോഴും സീതയെ സ്നേഹിക്കുന്നു: മൃണാള്‍ താക്കൂർ
സീതാരാമം എന്ന സിനിമയുടെ മൂന്ന് വര്‍ഷം ആഘോഷിക്കുകയാണ് ചിത്രത്തിലെ നായികാനടി മൃണാള്‍ താക്കൂര്‍. ദുല്‍ഖറും മൃണാള്‍ താക്കൂറും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൃണാളിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അത് അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. ഇപ്പോഴിതാ സീതാരാമം ടീമിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണു താരം. മൂന്നു വര്‍ഷമായി സീത ഇപ്പോഴും നിങ്ങളുടെ ഹൃദയങ്ങളിലും വാക്കുകളിലും ഓര്‍മകളിലും ജീവിക്കുന്നു. അവള് ഒരിക്കലും ഒരു കഥാപാത്രമായിരുന്നില്ല. അവള് ഒരു വാഗ്ദാനമായിരുന്നു. ഒരു വികാരം; എന്നെന്നേക്കുമായി. ദുല്‍ഖര്‍ സല്മാന്, ഹനു രാഘവപുഡി… ഈ ചിത്രത്തിനു പിന്നിലെ ഓരോ ആത്മാവും ഇത്രയും സത്യത്തോടെ നിര്‍മിച്ചതിനു നന്ദി. പ്രേക്ഷകരായ നിങ്ങള്‍ക്കും അവളെ ജീവനോടെ നിലനിര്‍ത്തിയതിന്, സീതയെ സ്നേഹിക്കുന്നു- എന്നാണ് മൃണാള്‍ കുറിച്ചത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ്…
Read Moreഓസീസ് ടീമില്‍ 2 ഇന്ത്യക്കാര്‍
സിഡ്നി: ഇന്ത്യ അണ്ടര്‍ 19 പുരുഷ ടീമിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ അണ്ടര്‍ 19 സംഘത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍.വിക്ടോറിയയില്നിന്നുള്ള ബാറ്റര്‍ ആര്യന് ശര്‍മയും ന്യൂ സൗത്ത് വെല്സില്നിന്നുള്ള ഓള്‍റൗണ്ടര്‍ യാഷ് ദേശ്മുഖുമാണ് ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ഓസീസ് അണ്ടര്‍ 19 ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. 2007-11 കാലഘട്ടത്തില്‍ ഓസ്ട്രേലിയയുടെ സീനിയര്‍ ടീം കോച്ചായിരുന്ന ടിം നീല്‍സണ്‍ ആണ് ടീമിന്റെ കോച്ച്.
Read Moreആലപ്പുഴ ജില്ലാക്കോടതി പാലം പുനർനിർമാണം; മത്സ്യകന്യകയ്ക്ക് ദയാവധം? അധികൃതരുമായുള്ള ചർച്ച പുരോഗമിക്കുന്നു
ആലപ്പുഴ: ജില്ലാക്കോടതി പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി, ഏറെപ്പേരെ ആകർഷിച്ചിരുന്ന മത്സ്യകന്യക ശില്പം ഇടിച്ചു കളഞ്ഞേക്കും. കനാല്‍ തീരത്തെ ശില്പം ഇളക്കി മാറ്റി സ്ഥാപിക്കാൻ 40 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതേസമയം, ഇതേ രീതിയിൽ പുതിയ ശില്പം നിർമിക്കാൻ 20 ലക്ഷം രൂപ മതിയാകും. ഇളക്കിയെടുത്തു ബീച്ചിലോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലത്തോ സ്ഥാപിക്കുക, അതല്ലെങ്കില്‍ ഇതുപോലെ മറ്റൊരു ശില്പം ഉചിതമായ സ്ഥലത്തു നിര്‍മിക്കുക എന്നീ കാര്യങ്ങളായിരുന്നു പരിഗണനയിൽ. കളക്ടറുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പല യോഗങ്ങളും ചേർന്നു. ഇതുവരെയും ശില്പം എന്തു ചെയ്യണമെന്ന അന്തിമ തീരുമാനത്തിൽ എത്താനായിട്ടില്ല. പുതിയ ശില്പം ചെയ്യാന്‍ ശില്പികളെ സമീപിച്ചപ്പോള്‍ ചിലര്‍ നല്‍കിയത് കുറഞ്ഞത് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്. നിലവിലുള്ള ശില്പം ഇവിടെനിന്നു ഇളക്കിമാറ്റാന്‍ മാത്രം ഏതാനും ചില കരാറുകാര്‍ എസ്റ്റിമേറ്റ് നല്കി. അതു കുറഞ്ഞത് 40 ലക്ഷം രൂപയാണ്.…
Read Moreആഷസ് പരമ്പര 5-0ന് ഓസ്ട്രേലിയ തൂത്തുവാരും: മഗ്രാത്ത്
സിഡ്നി: ഈ വര്‍ഷം നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഓസീസ് മുന്‍താരം ഗ്ലെന്‍ മഗ്രാത്ത്. ആഷസ് പരമ്പര 5-0ന് ഓസ്ട്രേലിയ തൂത്തുവാരുമെന്നാണ് മഗ്രാത്തിന്റെ പ്രവചനം. ഇന്ത്യക്കെതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-2 സമനില വഴങ്ങിയിരുന്നു. സ്വന്തം നാട്ടില്‍ ഇന്ത്യയോടു പരമ്പര സമനില വഴങ്ങിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരേ നിലംതൊടില്ലെന്നാണ് മഗ്രാത്തിന്റെ അഭിപ്രായം. “ഞാന്‍ സാധാരണയായി മത്സര ഫലങ്ങള്‍ പ്രവചിക്കാറില്ല. എന്നാല്‍, ഇക്കാര്യത്തില്‍ (ആഷസ്) ഓസ്ട്രേലിയ 5-0നു ജയിക്കുമെന്നു പറയാനാകും. കാരണം, ഓസീസ് ടീമില്‍ എനിക്ക് അത്രവിശ്വാസമുണ്ട്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെല്ലാം ഹോം കണ്ടീഷന്‍ നന്നായി ഉപയോഗിക്കാനറിയാവുന്ന കളിക്കാരാണ്’’ – മഗ്രാത്ത് പറഞ്ഞു. 2015നുശേഷം ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല. 2010-11നുശേഷം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റില്‍…
Read Moreവിരാട് കോഹ്ലി ഏകദിനത്തില്‍നിന്നും വൈകാതെ വിരമിക്കുമെന്ന് അഭ്യൂഹം
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞോ…? സൂപ്പര്‍ താരത്തിന്റെ ഒരു ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ ഉയര്‍ന്ന ചോദ്യമായിരുന്നു ഇത്. നരച്ച താടിയോടെ നില്ക്കുന്ന കോഹ്ലിയുടെ ചിത്രമാണ് ഈ ചോദ്യത്തിലേക്ക് ആരാധകരെ എത്തിച്ചതെന്നതാണ് വാസ്തവം. മാത്രമല്ല, നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ ഉള്ളത്. 2024 ട്വന്റി-20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2025 ഐപിഎല്‍ പോരാട്ടത്തിനിടെ, മേയ് 12ന് ടെസ്റ്റില്‍നിന്നും വിരാട് കോഹ്ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്ല. ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരേയും നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഏകദിന പരമ്പരകളുണ്ട്. ഇംഗ്ലണ്ടില്‍ പരിശീലനം 2025 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടതിനു പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്കു പറന്നതാണ്. ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മ, മക്കളായ വമിക, അകായ്…
Read Moreമുമ്പ് ഫിറ്റ്; വിവാദം മൂത്തപ്പോൾ അൺഫിറ്റ്; പത്തനംതിട്ടയിൽ സർട്ടിഫിക്കറ്റ് കൊടുത്തവർതന്നെ തിരുത്തുന്നു
പത്തനംതിട്ട: ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകിയ സ്കൂൾ, ആശുപത്രി കെട്ടിടങ്ങൾ പലതും അൺഫിറ്റെന്ന് രണ്ടു മാസത്തിനുള്ളിൽ തിരുത്തിയെഴുതുന്ന തിരക്കിലാണ് എൻജിനിയർമാർ. ജില്ലയിലെ തദ്ദേശ സ്ഥാപന, പൊതുമരാമത്ത് എൻജിനിയർമാരാണ് മുന്‍പെഴുതിയ റിപ്പോർട്ടുകൾ പലേടത്തും തിരുത്തുന്നത്. അധ്യയനവർഷം തുടങ്ങുന്നതിനു മുന്നോടിയായി പൊതുവിദ്യാലയങ്ങളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എൻജിനിയർമാർ പരിശോധന നടത്തി ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ജൂണിൽ ക്ലാസുകൾ ആരംഭിച്ചത്. ഇതേ കെട്ടിടങ്ങൾ പലതും ഇപ്പോൾ അൺഫിറ്റാണെന്ന സർട്ടിഫിക്കറ്റുകൾ നൽകിവരികയാണ്. തേവലക്കരയിലും സംസ്ഥാനത്തെ മറ്റു ചില സ്ഥലങ്ങളിലും സ്കൂളുകളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റിംഗിന്റെ ചുവടു പിടിച്ചാണ് ഇപ്പോഴത്തെ പരിശോധനയും ഫിറ്റനസ് റദ്ദാക്കലും നടക്കുന്നത്. 56 ഫിറ്റ്നസ് റദ്ദാകും പ്രാഥമിക പരിശോധനയിൽ ജില്ലയിൽ 56 സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് റദ്ദാകും. ഇതിൽ കാലപ്പഴക്കം മൂലം മാറ്റിയിട്ട കെട്ടിടങ്ങളും ഉൾപ്പെടുന്നു. സ്കൂൾ വളപ്പുകളിൽ പൊളിച്ചുനീക്കാതെ കിടക്കുന്ന ഇത്തരം കെട്ടിടങ്ങൾ…
Read Moreമെസിയുടെ കേരള സന്ദർശനം; സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ
കൊച്ചി: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സന്ദർശനവുമായി ബന്ധപ്പെട്ട കരാർ സർക്കാർ പാലിച്ചില്ലെന്ന് അസോസിയേഷൻ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്സൻ പറഞ്ഞു. അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് കായിക മന്ത്രി കൂടിക്കാഴ്ച നടത്തിയത് എഎഫ്എയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഓഫീസർ കൂടിയായ പീറ്റേഴ്സനുമായിട്ടാണ്. അദ്ദേഹമാണ് സർക്കാരിനെതിരെ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. മെസിയും സംഘവും ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്തി അന്താരാഷ്ട്ര പോരാട്ടം കളിക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. ഒക്ടോബറിൽ കേരളം സന്ദർശിക്കാൻ അസോസിയേഷൻ അനുമതി നൽകിയെന്ന തരത്തിലുള്ള വിവരങ്ങൾ പീറ്റേഴ്സൻ തള്ളി. ഇതുമായി ബന്ധപ്പെട്ട കരാർ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സൻ പറയുന്നത്. കരാർ ലംഘനം ഏതു തരത്തിലുള്ളതാണെന്നു വിശദമാക്കാൻ പീറ്റേഴ്സൻ തയാറായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Read More