മതംമാറി ഇസ്ലാമിലെത്തിയ ബെക്‌സനെ വിവാഹം കഴിച്ചത് വറും നാലു ദിവസത്തെ പരിചയത്തിന്റെ പുറത്ത്; ഐഎസില്‍ നിന്ന് മടങ്ങാനാഗ്രഹിച്ച് നിമിഷയും കുടുംബവും…

അഫ്ഗാന്‍ സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ മകളുണ്ടെന്ന് ബിന്ദു അറിയിച്ചു.

വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐ.എസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ(ബെക്‌സന്‍),മകള്‍ മൂന്നുവയസ്സുകാരി ഉമ്മുക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും.

വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ഒരു ചിത്രത്തില്‍ നിന്ന് മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും മുഖം മറച്ചിരിക്കുന്നതിനാല്‍ മകളെ തിരിച്ചറിയാനായില്ലെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞു.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയും ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് പോവുകയുമായിരുന്നു.

നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു. കാസര്‍കോട് നിന്ന് കാണാതായവര്‍ക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്. കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ.

സെക്രട്ടറിയേറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററില്‍ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാള്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് നദ്വത്തുല്‍ മുജാഹിദീന്റെ യോഗങ്ങൡ സ്ഥിരമായി പങ്കെടുത്ത് ഇസ്ലാം വിശ്വാസം ഊട്ടിയുറപ്പിച്ചു. കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും നദ്വത്തുല്‍ മുജാഹിദീന്റെ സജീവപ്രവര്‍ത്തകരുമായ ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് സൂചന.

Related posts