വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് ഈ മാസം 15ന് യുഎസ് സംസ്ഥാനമായ അലാസ്കയിൽ. ട്രംപാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയോട് അടുത്തുള്ള അലാസ്ക ഉചിതമായ വേദിയാണെന്ന് ക്രെംലിൻ വൃത്തങ്ങളും പറഞ്ഞു. യുക്രെയ്നും റഷ്യയും പരസ്പരം ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള വെടിനിർത്തൽ കരാറാണ് പരിഗണനയിലുള്ളതെന്ന് ട്രംപ് സൂചിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തോടെ യുക്രെയ്ന്റെ 20 ശതമാനം ഭൂമിയും റഷ്യൻ നിയന്ത്രണത്തിലാണ്. യുക്രെയ്നിലെ ലുഹാൻസ്, ഡോണറ്റ്സ്ക് പ്രദേശങ്ങൾ ഏതാണ്ട് പൂർണമായും സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ ഭാഗികമായും റഷ്യൻ നിയന്ത്രണത്തിലാണ്. ഇതിൽ ലുഹാൻസ്കും ഡോണറ്റ്സ്കും റഷ്യക്കു വിട്ടുകൊടുത്ത് സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ യുക്രെയ്നു മടക്കി നല്കുന്ന പദ്ധതിയാണ് വെടിനിർത്തലിനായി പരിഗണിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ബുധനാഴ്ച മോസ്കോയിൽ ചർച്ചയ്ക്കെത്തിയ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിമു മുന്നിൽ…
Read MoreDay: August 10, 2025
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചു: പാക്കിസ്ഥാന് നഷ്ടം 126 കോടി രൂപ
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. രണ്ടു മാസത്തിനുള്ളിൽ 126 കോടി രൂപയുടെ നഷ്ടം പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചത്. പാക്കിസ്ഥാന്റെ നടപടി പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളുടെ സർവീസിനെയാണ് ബാധിക്കുന്നത്. നഷ്ടം സംഭവിച്ച കാര്യം പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് ദേശീയ അസംബ്ലിയിൽ അറിയിച്ചത്. മൊത്തം വ്യോമ ഗതാഗതത്തില്‍ 20 ശതമാനം ഇടിവുണ്ടായതോടെ ഓവര്‍ ഫ്ലൈയിംഗ് ഫീസില്‍നിന്നുള്ള വരുമാനവും പാക്കിസ്ഥാന് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക തിരിച്ചടികൾക്കിടയിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്കു കൂടി പാക്കിസ്ഥാൻ നീട്ടി. ഓഗസ്റ്റ് 24 വരെയാണ് വിലക്ക് നീട്ടിയത്. പാക്കിസ്ഥാൻ വിമാനങ്ങള്‍ക്ക് ഇന്ത്യൻ…
Read Moreവോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ നിയമ വകുപ്പിന് നിർദേശം നൽകി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാനത്തെ നിയമ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സജീവമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കർണാടകയിലെ മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർ പട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
Read Moreതൊട്ടിലിലാട്ടുമമ്മ, താരാട്ടായി പാടുമമ്മ, പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ…… ആലപ്പുഴയില്‍ കുഞ്ഞിനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ: അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മർദനത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. എംഎൽഎ അരുൺ കുമാറിനൊപ്പമാണ് മന്ത്രി കുഞ്ഞിനെ സന്ദർശിച്ചത്. പിതാവിന്റെ അമ്മയുടെ സംരക്ഷണത്തിലാണ് നിലവിൽ കുട്ടി. വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകൾ ഉണ്ടാകുകയെന്നും നാളെ മുതൽ സ്കൂളിൽ പോകുമെന്നും മന്ത്രി അറിയിച്ചു. അച്ഛന്റെഅമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും മന്ത്രി സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച ശേഷം മന്ത്രി ഫേസ്ബുക്കിൽ കുട്ടി എഴുതിയ കവിതയും പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റ്…തൊട്ടിലിലാട്ടുമമ്മതാരാട്ടായി പാടുമമ്മഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ… ഇത് അവളുടെ കവിതയിലെ വരികളാണ്. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമകൾ തന്റെ അമ്മയെ കുറിച്ചെഴുതിയതാണ് കവിത. ഇത് മാത്രമല്ല ഒരുപാട് കവിതകൾ ഉണ്ട് അവളുടെ നോട്ട് ബുക്കിൽ, അവൾ എഴുതിയ കവിതകൾ. അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ അവൾ. വനിതാ…
Read Moreഅയ്യോ അതെന്റെ ഭാര്യയും മക്കളുമല്ലേ വരുന്നത്, സ്കൂട്ട് ആയേക്കാം: ഭര്‍ത്താവിന് അടുത്തേക്ക് കുട്ടികളുമായി സിംഹിണിയെത്തി; ഓടി രക്ഷപെട്ട് സിഹം
കുഞ്ഞുങ്ങളെ നോക്കുന്നത് അച്ഛന്റേയും അമ്മയുടേയും കടമയാണെങ്കിലും മക്കൾ മിക്കപ്പോഴും അമ്മയാണ് കൂടുതൽ കെയർ ചെയ്യുന്നത്. രാത്രി ഉറക്കമളച്ച് ഇരിക്കലൊക്കെ അമ്മമാരുടെ കടമയാണെന്നാണ് ചില അച്ഛൻമാർ വിചാരിക്കുന്നത്. ഒന്നു കുളിച്ചിട്ട് വരട്ടെ കൊച്ചിനെ ഒന്ന് നോക്കെന്ന് പറഞ്ഞാൽ എസ്കേപ്പ് അടിക്കുന്ന അച്ഛൻമാരും ഉണ്ട്. എല്ലാവരും അങ്ങനെയല്ലെങ്കിലും ചില വിരുതൻമാർ മുങ്ങാറുണ്ട്. അതുപോലൊരു വിരുതനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് മനുഷ്യനല്ലന്ന് മാത്രം, ഇതൊരു സിംഹമാണ്. വരണ്ടുണങ്ങിയ പുല്ലുകൾക്കിടയിൽ സിംഹം വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സിംഹിണി വരുന്നത് കണ്ടത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം എന്തോ കണ്ട് ഭയന്ന പോലെ സിംഹം അവിടെ നിന്നും ഓടിപ്പോയി. പിന്നെയാണ് ആറ് സിംഹ കുഞ്ഞുങ്ങൾ സിംഹിണിക്ക് പിന്നാലെ വരുന്നത് കാണുന്നത്. ഇവരെ കണ്ടാണ് സിംഹം ചാടിപ്പോയത്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. തന്റെ ഭാര്യ മക്കളെ നോക്കാൻ ഏൽപ്പിക്കാൻ…
Read Moreഇന്ത്യക്കാർക്ക് നേരേ കണ്ടാൽ അറയ്ക്കുന്ന അശ്ലീല ചേഷ്ടകൾ: കാനഡയിൽ ദന്പതികൾ നേരിട്ടത് വംശീയാധിക്ഷേപം
ജോലിക്കും മറ്റ് പഠനാവശ്യങ്ങൾക്കുമൊക്കെയായി നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോകാറുണ്ട്. ചില സമയങ്ങളിൽ ചിലരൊക്കെ വംശീയ അധിക്ഷേപത്തിനും ഇരയാകാറുണ്ട്. അത്തരത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായ ദന്പതിമാരുടെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ആകുന്നത്. മൂന്ന് കനേഡിയൻ യുവാക്കൾ ദമ്പതികൾക്ക് നേരെ അസഭ്യം പറയുന്നത് ആണ് വീഡിയോ. കാനഡയിലെ ഒന്റോറിയോയിലെ പീറ്റർബറോയിലുള്ള ലാൻസ്ഡൗൺ പ്ലേസ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ ആണ് സംഭവം. ‘കാറിൽ നിന്നിറങ്ങി വന്ന് ഞാൻ നിന്നെ കൊല്ലുന്നത് കാണണോ’ എന്ന് യുവാക്കളിൽ ഒരാൾ ഇയാളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് കനേഡിയൻ യുവാക്കൾ ഈ ദമ്പതികൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വംശീയ പരാമർശങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുന്നു. തുടർന്ന് യുവാക്കളിൽ ഒരാൾ നിങ്ങൾ കുടിയേറ്റക്കാരല്ലേ എന്ന് വിളിച്ച് അപമാനിക്കുന്നതും വീഡിയോയിൽ ഉണ്ട്. കണ്ടാലറയ്ക്കുന്ന തരത്തിലുള്ള അശ്ലീലപ്രകടനങ്ങളും ഇവർ ദമ്പതികൾക്ക് നേരെ കാണിക്കുന്നത്…
Read Moreചേട്ടൻ സൂപ്പറാ… കിടിലൻ മേക്ക് ഓവറിൽ ഓട്ടോക്കാരൻ; വൈറലായി ബിഫോർ ആന്റ് ആഫ്റ്റർ വീഡിയോ; എന്ത് സുന്ദരനാണെന്ന് സൈബറിടം
നിരവധി വീഡിയോകൾ ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മെ സന്തോഷിപ്പിക്കും ചിലത് കരയിക്കും മറ്റ് ചിലത് ചിന്തിപ്പിക്കും. എന്തായാലും സന്തോഷം തരുന്ന വീഡിയോ കാണാനാണ് എല്ലാവർക്കും ഇഷ്ടം. ഇതൊരു മേക്ക് ഓവർ വീഡിയോ ആണ്. ഓട്ടോ റിക്ഷാക്കാരനായ യുവാവ് ഒന്ന് സ്റ്റൈലിഷ് ആകാൻ നോക്കിയതാണ് വീഡിയോ. എന്തായാലും വീഡിയോ വൈറലായതോടെ ഓട്ടോക്കാരന് ഫാൻസ് കുതിച്ച് കയറി. ബിഫോർ, ആഫ്റ്റർ’ വീഡിയോ heformaledit എന്ന യൂസറാണ് പങ്കുവച്ചിരിക്കുന്നത്. ഓട്ടോ ഓടിച്ചു വരുന്ന യുവാവിനെയാണ് വീഡിയോയുടെ തുടക്കം കാണാൻ സാധിക്കുന്നത്. പിന്നീട് എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മേക്ക് ഓവർ എങ്ങനെ ആയിരുന്നു എന്ന് വ്യക്തമായി മനസിലാക്കി തരുന്നു. ആദ്യ തന്നെ യുവാവിന്റെ മുടി മുറിക്കുന്നു. ഏത് തരം കട്ട് ആണ് മുടിയിൽ ചെയ്തിരിക്കുന്നതെന്നും പിന്നീട് വാച്ചിനെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമെല്ലാം കാണിച്ചു തരുന്നു. എന്തായാലും രണ്ടാമത്തെ ലുക്കിൽ…
Read Moreനിങ്ങൾ കണ്ട ഇന്ത്യയല്ല ഇന്ത്യ… ‘ഇതാണ് ഞാൻ അനുഭവിച്ചറിഞ്ഞ ഇന്ത്യ’; വീഡിയോയുമായി യുഎസിൽ നിന്നുള്ള യുവാവ്
മഞ്ഞണിഞ്ഞ മലനിരകളാലും പുഞ്ച വയലുകളാലുകളാലും സന്പുഷ്ടമായ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ഭംഗിമൂലം വിദേശികളുടെ ഒഴുക്ക് ദിനംപ്രതി വർധിച്ചു വരുന്നു. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് വിദേശിയായ യുവാവ് പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാവിന്റെ വാക്കുകൾ… ‘ഇന്ത്യയെന്നാൽ വൃത്തിഹീനവും ജനത്തിരക്കുമുള്ള ചേരി പ്രദേശങ്ങൾ മാത്രമല്ല. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന, പ്രകൃതിഭംഗിയുള്ള രാജ്യമാണ്. ഇന്ത്യയിലെ പ്രാദേശികരായ ആളുകൾ അതിഥികളെ ഇഷ്ടപ്പെടുന്നവരാണ്, നല്ല ആതിഥ്യമര്യാദയുള്ളവരാണ്. ഇന്ത്യ എനിക്ക് വളരെ ഇഷ്ടമാണ്, ഇനിയും തിരിച്ച് ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ്’. ‘ഇന്ത്യ നിങ്ങൾക്ക് വൃത്തികെട്ടതും മലിനവുമായി തോന്നുന്നുണ്ടോ? എന്റെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഏറ്റവും ചെലവ് കുറഞ്ഞത്. അതിശയിപ്പിക്കുന്ന ആളുകൾ, അതിശയിപ്പിക്കുന്ന വ്യത്യസ്തമായ കാലാവസ്ഥകൾ. ഞാൻ ഇപ്പോൾ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിനടുത്താണുള്ളത്. ഇന്ത്യയെ കുറിച്ച് നിങ്ങൾ കേൾക്കുന്ന പ്രചാരണങ്ങളിലെല്ലാം സത്യത്തിന്റെ ചെറിയൊരംശം മാത്രമേയുള്ളൂ. ഈ സ്ഥലം തന്നെ…
Read Moreചാറ്റ്ജിപിടിയോട് ചോദിച്ച് ഡയറ്റ് എടുത്തു: ഉപ്പ് ഉപേക്ഷിച്ചു; 60-കാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും. ഡിപ്രഷൻ വന്നാലോ അസുഖം വന്നാലോ പഠന കാര്യങ്ങളിൽ സംശയം വന്നോലോ ഒക്കെ ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ട്. ഇപ്പോഴിതാ ഡയറ്റ് ചെയ്യുന്നതിൽ ചാറ്റ് ജിപിടിയെ ആശ്രയിച്ച് പണി വാങ്ങിയ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള ഒരു 60 -കാരനാണ് കഥയിലെ നായകൻ. ഉപ്പിന്റെ അപയോഗത്തെ കുറിച്ച് ഇയാൾ ചാറ്റ് ജിപിടിയോട് സംശയം ചോദിച്ചു. അപ്പോൾ ചാറ്റ് ജിപിടി അതനുസരിച്ചുള്ള ഡയറ്റും ഇദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ചാറ്റ് ജിപിടി പറഞ്ഞത് അനിസരിച്ച് ഇയാൾ ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു. 1900 -കളിൽ മരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു സോഡിയം ബ്രോമൈഡ്. ഇത് പിന്നീട് വലിയ അളവിൽ കഴിക്കുന്നത് വിഷമായിത്തീരും എന്ന് കണ്ടുപിടിക്കുകയായിരുന്നു.മൂന്ന് മാസമായി 60 -കാരൻ സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു വരികയായിരുന്നു. AI…
Read Moreഓണ്‍ലൈൻ മദ്യവില്പന പരിഗണനയിലില്ല: എടുത്തുചാടി തീരുമാനമെടുക്കില്ല: എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവില്പനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എടുത്തുചാടി ഒരു തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശിപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാൽ തത്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുമാന വർധനയ്ക്ക് മറ്റുകാര്യങ്ങൾ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വർധിപ്പിച്ചു. മദ്യ വില്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിതിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഓൺലൈൻ മദ്യവില്പനയ്ക്കുള്ള വിശദമായ ശിപാർശ…
Read More