കോട്ടയം: മാങ്ങാനത്തെ വില്ലയില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടത്തിയ വടക്കേ ഇന്ത്യന്‍ അഞ്ചംഗ കൊള്ളസംഘം കേരളം വിട്ടിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു. പുതുപ്പള്ളി, കോട്ടയം, ചിങ്ങവനം പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതികള്‍ മടങ്ങിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതികളെന്നും കേരളത്തിലെ ആളൊഴിഞ്ഞ വീടുകളും വില്ലകളും ഇവര്‍ ഉന്നമിട്ടിട്ടുണ്ടെന്നും വ്യക്തമാണ്. മോഷ്ടാക്കളുടെ ഉയരം, ശരീരഘടന എന്നിവയില്‍നിന്ന് പ്രതികള്‍ വടക്കേ ഇന്ത്യക്കാരാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന ഒരു സംഘം നാടുചുറ്റി ആള് താമസമില്ലാത്ത സമ്പന്ന വീടുകളെപ്പറ്റി ഇവര്‍ക്ക് സൂചന നല്‍കുന്നുണ്ട്. വിദേശത്തു കഴിയുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നുപോകുന്നവരുടെ വീടുകളും സ്ത്രീകള്‍ തനിച്ചു കഴിയുന്ന വീടുകളുമാണ് ഉന്നമിടുന്നത്. തമിഴ് കുറുവ സംഘം വാതില്‍ തകര്‍ത്ത് അകത്തു കടന്നാണു മോഷണം നടത്തുക. എന്നാല്‍ ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീടുകളുടെ പൂട്ട്…
Read MoreDay: August 14, 2025
ഭീതിദിനമല്ല, വേണ്ടത് ഐക്യദിനം
സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്ന ജനതയോട് ഭയാനകമായ ഇന്ത്യാവിഭജന സ്മരണയുണർത്തുന്ന ‘വിഭജനഭീതിദിനം’ ആചരിച്ചുകൊള്ളാൻ ആവശ്യപ്പെട്ടത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ്. സ്വാതന്ത്ര്യദിനത്തലേന്ന് ഒരു കരിങ്കൊടി ഉയർത്തുന്നതുപോലെയായി അത്. ഇന്ത്യാവിഭജനം ചരിത്രത്തിൽനിന്ന് കീറിക്കളയാനാകാത്ത കറുത്ത യാഥാർഥ്യമാണ്. ആവർത്തിക്കാതിരിക്കാനും മതവിദ്വേഷത്തെ ചെറുക്കാനും അതു പഠിക്കേണ്ടതുമാണ്. അതിനപ്പുറമുള്ള എഴുന്നള്ളിപ്പിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടും. ഇരകളായ ഹിന്ദുക്കളും മുസ്ലിംകളും ഉൾപ്പെടെ സ്വബോധമുള്ള ആരും വിഭജനകാല ഹിംസയെ ന്യായീകരിക്കുന്നില്ലെന്നും ഓർക്കണം. വിഭജനദിനാചരണത്തിലല്ല, ഉള്ളടക്കത്തിൽ വിഭജനമുണ്ടോ എന്നതിലാണ് ആശങ്ക.ഓഗസ്റ്റ് 14ന് ‘വിഭജനഭീതിദിനം’ ആചരിക്കണമെന്ന സർക്കുലറാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വെെസ് ചാൻസലർമാർക്കു നൽകിയത്. എല്ലാ വെെസ് ചാൻസലർമാരും വിദ്യാർഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നായിരുന്നു നിർദേശം. സർവകലാശാലകൾക്ക് വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും വിഭജനത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്. 2021ൽ ഈ ആശയവുമായെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞവർഷം യുജിസിയും സമാന നിർദേശം നൽകിയിരുന്നു. ഇതാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിച്ചത്.…
Read Moreകർക്കടകവും ആരോഗ്യവും: ചികിത്സയ്ക്കും ആരോഗ്യം നിലനിർത്താനും
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്. എന്താണ് ഋതുചര്യ ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്. ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം. സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം (ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ)ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്. ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ…
Read Moreഉർവശിയും ജോജു ജോർജും ഒന്നിക്കുന്നു: ആശ ചിത്രീകരണം തുടങ്ങി
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോൺ കർമവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ നടന്നിരുന്നു. ഉർവശിയെയും ജോജുവിനെയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊന്മാന്, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ആശ. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും…
Read More‘സിഐഡി മൂസയുടെ സബ്ജക്ട് ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്, അതിനുവേണ്ടി ജോണി ആന്റണി മരിച്ച് പണിയെടുത്തിട്ടുണ്ട്’: ഹരിശ്രീ അശോകന്
സിഐഡി മൂസയുടെ സബ്ജക്ട് ശരിക്കും ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്. അങ്ങനെ കളിച്ചാലേ അത് നില്ക്കൂ. അത് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു എന്ന് ഹരിശ്രീ അശോകന്. എല്ലാം നോർമലായിരിക്കും, എന്നാല്‍ കുറച്ച് എനർജി കൂടുതലായിരിക്കും എന്ന്. അത് അങ്ങനെ പിടിച്ചിട്ടേ കാര്യമുണ്ടായിരുന്നുള്ളൂ. ജോണി ആന്റണിയൊക്കെ അതിനുവേണ്ടി മരിച്ച് പണിയെടുത്തിട്ടുണ്ട്. നല്ല വെയിലത്താണ് ഷൂട്ടൊക്കെ. അതെല്ലാം ഫുള്‍ എനർജിയിലാണ് എല്ലാവരും ചെയ്തുതീർത്തത് എന്ന് ഹരിശ്രീ അശോകന് പറഞ്ഞു. പഞ്ചാബി ഹൗസ് 38-40 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ഷൂട്ട് ഇല്ലാത്ത സമയത്തും നമ്മള് അവിടെ പോയി ഇരിക്കും. വേറെ ആർക്കും ഡേറ്റ് കൊടുക്കില്ല. കാരണം, അതൊരു രസമുള്ള വൈബാണ്. അതുപോലെ തന്നെയായിരുന്നു ജോണി ആന്റണിയുടെ സിനിമകള്‍ക്കും. ഷൂട്ട് ഇല്ലെങ്കിലും ഞാൻ വെറുതെ പോയി സെറ്റില്‍ ഇരിക്കും. രസമാണ്, അത് കാണാനും കേള്‍ക്കാനും എല്ലാം. പിന്നെ, പല സാധനങ്ങളും…
Read Moreകൂലിയിലെ മോണിക്ക ഗാനം ഇഷ്ടമായെന്ന് ഒറിജിനല്‍ മോണിക്ക
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക… എന്ന ഗാനം വലിയ ട്രെൻഡ് ആയിരുന്നു. സൗബിൻ ഷാഹിറും പൂജ ഹെഗ്ഡെയും തകർത്ത ഈ ഗാനം ഇപ്പോൾ റീൽസിലും ഹിറ്റാണ്. മോണിക്ക എന്ന ഗാനം ഒറിജിനൽ മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യുട്ട് ആണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ഗാനം സാക്ഷാൽ മോണിക്ക ബെലൂച്ചിക്കും ഇഷ്ടമയെന്നാണ് അറിയാൻ കഴിയുന്നത്. നടി പൂജ ഹെഗ്ഡെയുമായുള്ള അഭിമുഖത്തിലാണ് മോണിക്ക ബെലൂച്ചി കൂലിയിലെ ഗാനം കണ്ടെന്നും അത് ഇഷ്ടമായെന്നും ഫിലിം ക്രിട്ടിക് ആയ അനുപമ ചോപ്ര പറഞ്ഞത്. ഞാൻ മോണിക്ക സോംഗിന്റെ ലിങ്ക് മാരാകേഷ് ഫിലിം ഫെസ്റ്റിവലിന്റെ ഹെഡ് ആയ മെലിറ്റ ടോസ്കാന് അയച്ചു കൊടുത്തിരുന്നു. അവർക്ക് മോണിക്ക ബെല്ലൂച്ചി ഉൾപ്പെടെ ഹോളിവുഡിലെ പ്ലേ അഭിനേതാക്കളുമായും നല്ല അടുപ്പമാണ്. ഗാനം മോണിക്കയ്ക്ക് നൽകിയെന്നും ഗാനം ഇഷ്ടമായെന്നും എനിക്ക് റിപ്ലൈ…
Read Moreകള്ളവോട്ടുകളും വ്യാജ വോട്ടർ പട്ടികയും; ആരോപണങ്ങൾ ഉന്നയിച്ചത് മതി; ഇനി കമ്മീഷനും കോടതിക്കും മുന്നിലേക്ക്
തൃശൂർ: കള്ളവോട്ടുകളും വ്യാജ വോട്ടർ പട്ടികയും സംബന്ധിച്ച് പരമാവധി തെളിവുകളും രേഖകളും ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയേയും സമീപിക്കാൻ തൃശൂരിലെ രാഷ്ട്രീയപാർട്ടികൾ ഒരുങ്ങുന്നു.കഴിഞ്ഞ ദിവസം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ഇതേ പാതയിലൂടെ നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായ തെളിവുകളും രേഖകളും കരസ്ഥമാക്കി നിയമനടപടികളിലേക്ക് കടക്കാനാണ് എല്ലാ പാർട്ടികളുടേയും നീക്കം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം തെളിവും രേഖയും സഹിതം തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതിയേയും സമീപിച്ചാൽ അത് ഫലമുണ്ടാക്കുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കരുതുന്നത്. പ്രാദേശികതലത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും രേഖകളും പരിശോധിക്കാൻ പാർട്ടികൾ പ്രാദേശികഘടകങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പരിശോധിച്ച് എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ എത്രയും വേഗം അത് കണ്ടെത്താനും താഴേത്തട്ടിലുള്ള ഘടകങ്ങളോടു…
Read More‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു’: പി.കെ. ഫിറോസിനെതിരേ വിജിലന്‍സിൽ പരാതിനല്‍കി കെ.ടി. ജലീല്‍
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ വീണ്ടും കെ.ടി. ജലീല്‍. പി.കെ. ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു എന്നാണ് ജലീലിന്റെ ആരോപണം. പരമ്പരാഗതമായി ഫിറോസിന് സ്വത്തോ ജോലിയോ ഇല്ല. പാര്‍ട്ടി എന്തെങ്കിലും ധന സഹായം നല്‍കിയതായും അറിവില്ല. പിന്നീട് എങ്ങനെ ഇത്രയധികം സ്വത്ത് സമ്പാദിച്ചു എന്ന് അന്വേഷിക്കണമെന്നും ജലീല്‍ വ്യക്തമാക്കി. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ജലീല്‍ പരാതി നല്‍കിയതായി ‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു’ എന്ന തലക്കെട്ടില്‍ കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എട്ടുവര്‍ഷക്കാലമായി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിന്റെ കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് പി.കെ. ഫിറോസ്. അതിനു മുമ്പ് പത്ത് വര്‍ഷം മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. അദ്ദേഹത്തിന് പരമ്പരാഗത സ്വത്തോ സ്വന്തമായി…
Read Moreതൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും; യാത്രക്കാർ ചാടിരക്ഷപ്പെട്ടു
മാള (തൃശൂർ): ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്. കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു ഡോർ കംപ്ലയന്റ് ആയി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.
Read Moreനിപ്പ: യുവാവ് അബോധാവസ്ഥയിലായിട്ട് ഒന്നര വർഷം; ആരോഗ്യപ്രവര്ത്തകന് സഹായവുമായി സര്‍ക്കാര്‍
കോഴിക്കോട്: 2023ല്‍ നിപ്പ എൻസെഫലൈറ്റിസ് (നിപ്പയ്ക്ക് ശേഷം പിടിപെടുന്ന മസ്തിഷ്കജ്വരം) രോഗബാധിതനായി ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന് ടിറ്റോ തോമസിന്റെ കുടുംബത്തിന് ആശ്വാസം പകർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 17 ലക്ഷം രൂപ ധനസഹായം നല്കാൻ സർക്കാർ തീരുമാനം. മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മാരകവൈറസിന്റെ പിടിയിലമർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കടബ സുങ്കടക്കട്ട ഐത്തൂർ സ്വദേശി ടിസി.തോമസിന്റെ മകൻ ടിറ്റോ തോമസ്. ചികിത്സയിൽ ഒരു വർഷവും എട്ടു മാസവും അഞ്ചുദിവസവും തികയുന്ന ദിനമാണ് സംസ്ഥാന സർക്കാരിന്റെ സഹായം സംബന്ധിച്ച തീരുമാനം വരുന്നത്. ടിറ്റോയുടെ ചുണ്ടനങ്ങുന്ന നിമിഷം കാത്ത് അമ്മ ലിസിയും അച്ഛൻ തോമസും അരികിലുണ്ട്. ടിറ്റോ എന്നെങ്കിലും സംസാരിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം. ടിറ്റോയ്ക്കായി എടുത്ത വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ മറ്റു വായ്പകളുടെ തിരിച്ചടവു മുടങ്ങിയിരിക്കുകയാണ്.…
Read More