ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്തിന്റെ ഇന്നലെ റിലീസ് ചെയ്ത ‘കൂലി’ക്ക് വൻ വരവേൽപ്പ്. പടക്കം പൊട്ടിച്ചും കട്ടൗട്ടിൽ പാലഭിഷേകം നടത്തിയുമാണ് തമിഴ്നാട്ടിൽ ആദ്യദിനം ആരാധകർ തലൈവറിന്റെ വരവ് ആഘോഷിച്ചത്. രജനീകാന്ത് സിനിമയിലെത്തിയിട്ട് അന്‍പതു വർഷം പൂർത്തിയായി എന്ന സവിശേഷതയും ‘കൂലി’ റിലീസിംഗിനുണ്ട്. സൺ പിക്ചേഴ്സിന്റെ നിർമാണത്തിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ മൂവിയിൽ ആമിർ ഖാൻ, സത്യരാജ്, നാഗാർജുന, ശിവകാർത്തികേയൻ, ധനുഷ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്നു. 400 കോടി മുതൽമുടക്കുള്ള ചിത്രം 1,000 കോടി കളക്ഷൻ നേടുമെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ. അനിരുദ്ധാണ് സംഗീത സംവിധാനം. സൗബിന്റെ നൃത്തച്ചുവടുകളോടുകൂടിയ ചിത്രത്തിലെ മോണിക്ക എന്ന ഗാനരംഗം ഇതിനോടകം വൈറലായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറുവരെ 53 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഇന്ത്യയെക്കൂടാതെ നോർത്ത് അമേരിക്ക, സ്വിറ്റ്സർലാൻഡ്, സിംഗപ്പുർ,മലേഷ്യ,…
Read MoreDay: August 15, 2025
ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ ഇടംപിടിക്കും: രാഷ്ട്രപതി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ മുതൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വരെയുള്ള രാജ്യത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെയും ചെസ് അടക്കമുള്ള കായികരംഗത്തെയും ഡിജിറ്റൽ മുന്നേറ്റത്തെയും അഭിനന്ദിച്ചു. സ്വാതന്ത്യദിനത്തലേന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളെ കൊലപ്പെടുത്തിയതിനെ “ഭീരുത്വവും മനുഷ്യത്വരഹിതവുമായ’ നടപടിയെന്നാണു രാഷ്ട്രപതി വിശേഷിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ഇന്ത്യയുടെ സായുധസേന ദൃഢനിശ്ചയത്തോടെ അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദകേന്ദ്രങ്ങൾ നശിപ്പിച്ചെന്നും ഓർമിപ്പിച്ചു. 1947ലെ ഇന്ത്യാ വിഭജനത്തിലെ ഇരകൾക്ക് ആദരാഞ്ജലികളർപ്പിച്ച് വിഭജനഭീതിയുടെ ഓർമദിനവും രാഷ്ട്രപതി ആചരിച്ചു. വിഭജനം കാരണം ഭയാനകമായ അക്രമങ്ങൾ നടന്നുവെന്നും ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കിയെന്നും ചരിത്രത്തിലെ പിഴവുകൾക്ക് ഇരയായവർക്ക് ഇന്നു നമ്മൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നുവെന്ന്…
Read Moreരാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍: പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിന്റെ ഉത്സവമാണിത് കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്. അത് ആർക്കും വിട്ടുകൊടുക്കില്ല. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു എന്നും പധാനമന്ത്രി വ്യക്തമാക്കി. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ…
Read More‘ഭീഷണി വേണ്ട, ആണവായുധം കാട്ടി വിരട്ടേണ്ട’: ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ട്; പ്രധാനമന്ത്രി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്. അത് ആർക്കും വിട്ടുകൊടുക്കില്ല. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി.…
Read More