ചേര്‍ത്തല: പതിനേഴുകാരനായ വിദ്യാര്‍ഥിയെ കാണാതായെന്ന കേസില്‍ 27കാരി റിമാന്‍ഡില്‍. വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് നടപടി. പള്ളിപ്പുറം സ്വദേശിനിയായ സനൂഷയെയാണ് കൊല്ലൂരില്‍നിന്നു ചേര്‍ത്തല പോലീസ് പിടികൂടിയത്. പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്ത് ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി. 12 ദിവസം മുമ്പാണ് ഇവര്‍ രണ്ടു കുട്ടികളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പോലീസിലും യുവതിയുടെ ബന്ധുക്കള്‍ ചേര്‍ത്തല പോലീസിലും പരാതി നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു യാത്ര. ഇടയ്ക്ക് ബംഗളൂരുവില്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി ഫോണ്‍ ഓണ്‍ചെയ്ത് വാട്ട്സാപ്പില്‍ ബന്ധുവിന് മെസേജ് അയച്ചതാണ് പിടിവള്ളിയായത്. ഇതുപിന്തുടര്ന്നു ചേര്‍ത്തല പോലീസ് കൊല്ലൂരിലെത്തി പിടികൂടുകയായിരുന്നു. ഇരുവരെയും കുട്ടികളെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.…
Read MoreDay: September 2, 2025
ഈ ഓണത്തിന് ഞാലിപ്പൂവനാണ് താരം; പച്ചക്കറി വിലയും കുതിച്ചു കയറുന്നു; ഓണനാളുകളിൽ വെളിച്ചെണ്ണ വില പിടിച്ചു നിർത്തുമെന്ന മന്ത്രിയുടെ വാഗ്ദാനം വെറുംവാക്കായി
കോട്ടയം: ഓണത്തിന് ഞാലിപ്പൂവന് പഴം തിന്നണമെങ്കില് കാശ് നന്നായി മുടക്കണം. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഏത്തക്കായ വിലയാണ് നൂറിനോട് അടുത്തെങ്കില്‍ ഇക്കൊല്ലം ഞാലിപ്പൂവനാണ് താരം. 90-100 രൂപയിലേക്ക് കുതിച്ചിരിക്കുന്നു ഞാലിപ്പൂവന് പഴം. ഏത്തയ്ക്ക പച്ചയ്ക്ക് 50, പഴം 60. റോബസ്റ്റ കിലോയ്ക്ക് 40-45 രൂപയായി. പാളയംകോടന് 30ല്‍ തുടരുന്നു. ഓണം അടുത്തതോടെ പച്ചക്കറി വില ഇന്നലെ മുതല്‍ ഉയരുകയാണ്. നാളെയും ഉത്രാടത്തിനും പച്ചക്കറി ഇനങ്ങളുടെ വില കുതിച്ചു കയറും. അച്ചിങ്ങ, മാങ്ങ, കോവയ്ക്ക വിലയിലാണ് വില കയറ്റം. അവിയല്‍ കിറ്റ് വിലയിലും വര്‍ധനയുണ്ട്. ചേന, ചേമ്പ്, കാച്ചില് വിലയും കൂടി. നാളികേരം, വെളിച്ചെണ്ണ വില ഓണനാളുകളില്‍ പിടിച്ചു നിറുത്തുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പ്രയോജനപ്പെട്ടില്ല. നാളികേരം വില വീണ്ടും 80 കടന്നു. വെളിച്ചെണ്ണ ചില്ലറ വില 450 ല്‍ തുടരുന്നു. തമിഴ്നാട്ടില്‍നിന്നു വലിയ തോതിലാണ് പച്ചക്കറി, പഴം ഇനങ്ങള്‍…
Read Moreകരിമലകയറ്റമാകുമോ ആഗോള അയ്യപ്പ സംഗമം; സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം; പ്രതിപക്ഷനേതാവിനെ ക്ഷണിക്കാൻ ദേവസ്വം ബോർഡ് നേരിട്ടെത്തുന്നു
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്. മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം രാത്രി ഏഴരയ്ക്ക് നടക്കും. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വിഡി സതീശനെ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് സൂചന. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യും.
Read More