‘കൈ’വിട്ട് അനില്‍ ആന്റണി..! എ.കെ. ആന്‍റണിയുടെ മകൻ ബിജെപിയിൽ; സ്വീകരിച്ച് നദ്ദയും സുരേന്ദ്രനും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരുന്നതിന് മുമ്പായി കോൺഗ്രസ് അംഗത്വം അനിൽ രാജിവച്ചിരുന്നു.

ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

അനിൽ ആന്‍റണിയും കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി അകൽച്ചയിലായിരുന്നു. 

ബിബിസി ഡോക്യുമെന്‍ററി വിവാദത്തിന് പിന്നാലെയുണ്ടായ സാഹചര്യത്തെ തുടർന്ന് അനിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജിവച്ചിരുന്നു.

കെപിസിസി ഡിജിറ്റൽ മീഡിയാ കോർഡിനേറ്ററും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു അനിൽ.

Related posts

Leave a Comment