കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ രണ്ടാം സീസണില്‍ കലാശക്കൊട്ടിനു മുമ്പുതന്നെ കാലിക്കട്ട് ഗ്ലാബോസ്റ്റാഴ്സിന്റെ 26കാരനായ അഖില്‍ സ്കറിയ ഒരു കാര്യം ഉറപ്പിച്ചു; തുടര്‍ച്ചയായ രണ്ടാം സീസണിലും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്. കഴിഞ്ഞ സീസണില്‍ ഫൈനലിലും ഇത്തവണ സെമിയിലും കാലിക്കട്ടിനു തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും രണ്ടു പ്രാവശ്യവും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം അഖില്‍ സ്കറിയയ്ക്കു സ്വന്തം. ഇരു സീസണിലും അഖില്‍ വീഴ്ത്തിയത് 25 വിക്കറ്റാണെന്നതും ശ്രദ്ധേയം. 2025 കെസിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ (ഫൈനലിനു മുമ്പുവരെയുള്ള കണക്ക്) രണ്ടാം സ്ഥാനത്ത് ഏരീസ് കൊല്ലം സെയ് ലേഴ്സിന്റെ എ.ജി. അമല്‍ ആണ്; 11 മത്സരങ്ങളില്‍ 16 വിക്കറ്റ്. ഫൈനലില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമേ അമലിന് അഖിലിന്റെ ഒപ്പം എത്താന്‍ സാധിക്കൂ; സാധ്യമല്ലെന്ന് ഏകദേശം ഉറപ്പുള്ള കാര്യം. 2024ല്‍ നടന്ന പ്രഥമ കെസിഎല്ലില്‍ 12 മത്സരങ്ങളില്‍നിന്നായിരുന്നു…
Read MoreDay: September 7, 2025
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു: പിണറായി വിജയൻ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ മതജാതി വര്‍ഗീയതയും വിഭജന രാഷ്ട്രീയവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ മറികടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച കുറിപ്പിലാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേരളീയ നവോഥാനത്തിന്റെ സാരഥ്യത്തിൽ ഉജ്ജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ വിഭാവനം ചെയ്തു. ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന പ്രസിദ്ധമായ…
Read More99 രൂപയ്ക്ക് ഷര്‍ട്ട്, ഓണം ഓഫര്‍ കേട്ട് ആളുകള്‍ പാഞ്ഞെത്തി; തിരക്കിൽ കടയുടെ ചില്ലുതകര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ഓണം ഓഫർ കൊടുത്ത കടയിലേക്ക് ആളുകളുടെ കൂട്ട ഇടി. കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്തെ വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് സംഭവം. ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ചതോടെ കടയിലേക്ക് ആളുകളുടെ ഒഴുക്ക് ആയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ശേഷം ഒരു ഷര്‍ട്ടിന് 99 രൂപയെന്നായിരുന്നു പ്രചാരണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഫര്‍ പ്രഖ്യാപനം വ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക് ഇരച്ചുകയറി. തിക്കിലും തിരക്കിലും ഗ്ലാസ് തകർന്ന് വീണ് പരിക്കേറ്റ മുടവന്തേരി വണ്ണാറത്തില്‍ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷബീലിന് ശസ്ത്രക്രിയ നടത്തി.
Read Moreറോള്സ്റോയിസിനെ അമ്പരപ്പിച്ച മിടുക്കി: ഋതുപർണ ഇനി അവരുടെ സ്വന്തം
ഡോക്ടറാകുക എന്ന ബാല്യകാല സ്വപ്നം പൊലിഞ്ഞപ്പോഴും നിരാശപ്പെടാതെ പുതിയ വഴിവെട്ടിത്തുറന്ന കെ.എസ്. ഋതുപര്‍ണയെ തേടിയെത്തിയത് സ്വപ്നതുല്യമായ നേട്ടം. ലോകപ്രശസ്തമായ അമേരിക്കയിലെ റോള്‍സ് റോയ്സ് കമ്പനിയിലെ ജെറ്റ് എന്‍ജിനുകളുടെ നിര്‍മാണ യൂണിറ്റില്‍ 72.3 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലാണ് ഈ 20കാരി പഠനം പൂര്‍ത്തിയാകും മുമ്പേ നിയമനം നേടിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഒരു ബിരുദവിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജുകളില്‍ ഒന്നാണിത് മംഗളൂരു സഹ്യാദ്രി എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ് കോളജിലെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനിയറിംഗില്‍ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കര്‍ണാടക തീര്‍ഥഹള്ളി സ്വദേശിനിയായ ഋതുപര്‍ണ റോള്‍സ് റോയ്സില്‍ ജോലി ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമാണ്. എല്‍കെജി മുതല്‍ പിയുസി (പ്രീയൂണിവേഴ്സിറ്റി കോഴ്സ്) വരെ മംഗളൂരു സെന്റ് ആഗ്നസ് കോളജിലായിരുന്നു പഠനം. ചെറുപ്പംതൊട്ടേയുള്ള ആഗ്രഹം ഡോക്ടറാകുകയായിരുന്നു. നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെറിറ്റ് സീറ്റ് ലഭിക്കാനുള്ള സ്കോര്‍ ഉണ്ടായിരുന്നില്ല.…
Read Moreപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു
കോതമംഗലം: കുടമുണ്ട പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് സി.സി. ശിവന്റെ ഭാര്യ ലീല (56) ആണ് മരിച്ചത്. മരക്കൊന്പിൽ പിടിച്ചുകിടന്ന മകളുടെ മകൻ അദ്വൈതിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരുവരും കണ്ണാടിക്കോട് കോഴിപ്പാറ തടയണയ്ക്കു സമീപം കുളിക്കുന്നതിനിടെ അദ്വൈത് ഒഴുക്കിൽപ്പെട്ടു. പിന്നാലെയെത്തി 200 മീറ്ററോളം താഴെ അദ്വൈതിനെ രക്ഷിച്ചു മരക്കൊമ്പിൽ പിടിപ്പിക്കുന്നതിനിടെ ലീല വീണ്ടും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ 500 മീറ്ററോളം താഴെ ചാത്തക്കുളം ഭാഗത്തുനിന്ന് ലീലയുടെ മൃതദേഹം നാട്ടുകാർ കരയ്ക്കെടുത്തു. മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിനെ നാട്ടുകാരുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയായ പത്താം ക്ലാസ് വിദ്യാർഥി യു.എസ്. മുഹമ്മദ് ഫയാസ് രക്ഷിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. ലീലയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം. മക്കൾ: ആര്യമോൾ,…
Read Moreകേരളത്തിൽ ശിശുമരണനിരക്ക് യുഎസിനേക്കാള്‍ കുറവെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ ശിശു മരണനിരക്ക് ആയിര ത്തിൽ അഞ്ച് ആണെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരേയും മറ്റ് സഹപ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കേരളത്തിലെ നവജാത ശിശു മരണ നിരക്ക് നാലില്‍ താഴെയാണ്. ദേശീയ തലത്തില്‍ 18 ഉള്ളപ്പോഴാണ് കേരളം നാലില്‍ എത്തിയത്. ഇത് വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്ക് ആറ് ആയിരുന്നു. 2023-ല്‍ 1,000 കുഞ്ഞുങ്ങളില്‍ അഞ്ചു മരണങ്ങള് എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത്…
Read Moreഹൃദയാഘാതം: നടൻ ആശിഷ് വാറംഗ് അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ ആശിഷ് വാറംഗ് (55) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ഡിസംബർ മുതൽ ചികിത്സയിലായിരുന്നു. ബോളിവുഡിലും മറാത്തി സിനിമകളിലും ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അക്ഷയകുമാറിനൊപ്പം സൂര്യവംശിയിലും അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ആശിഷ് വാറംഗ് ധരംവീർ, സിർകുർ, സിമ്മാബ, മർദാനി, ദി ഫാമിലി മാൻ തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങിയിരുന്നു. ഭാര്യയും മകനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
Read Moreനെഞ്ചിനകത്ത് ഇച്ചാക്കാ… ‘മമ്മൂട്ടി ഷർട്ട്’ അണിഞ്ഞ് മോഹന്‍ലാല്‍; മമ്മൂക്കയ്ക്ക് ഇതിലും വലിയ സമ്മാനം കിട്ടാനില്ലന്ന് ആരാധകർ
ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ. മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. മോഹൻലാൽ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്.
Read Moreലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, കാത്തിരിക്കുന്നത് മുട്ടൻ പണി…. ഇ-സിം കാർഡ് ആക്ടിവേഷൻ: മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേരില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പോലീസ്. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ നിമിഷനേരംകൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റര്‍. ഇരയുടെ മൊബൈൽ നമ്പർ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽനിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ-സിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പിക്കുകയും ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാർഡിനു നെറ്റ്വർക്ക് നഷ്ടമാകുന്നു. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. ഇതോടെ കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്കു ലഭിക്കുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാനായി ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം. പരിചിതമല്ലാത്ത നമ്പറുകളിൽനിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക. വിശ്വസനീയമായ…
Read Moreപീച്ചി പോലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു
തൃശൂർ: പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പോലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന് പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടൽ ഉടമ ഔസേപ്പ് നൽകുന്ന പണത്തിൽ മൂന്ന് ലക്ഷം രൂപ പോലീസുകാർക്കുള്ളതാണെന്നാണ് എസ്ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടിൽ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ദിനേശിന് നൽകിയതിന് ശേഷമാണ്…
Read More