പുരി: പരപുരുഷ ബന്ധം ആരോപിച്ച് യുവതിയെയും ആൺസുഹൃത്തിനെയും മര്‍ദിച്ച് മാല അണിയിച്ച് തെരുവിലൂടെ നടത്തി ഭര്‍ത്താവും സുഹൃത്തുക്കളും. പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ നടത്തിപ്പിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. സ്കൂള്‍ അധ്യാപകരാണ് ഇരുവരും. ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോളജ് അധ്യാപകനായ ഭര്‍ത്താവുമായി ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു അധ്യാപിക. പുരിയിലെ നീമാപഡ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെ, ഭര്‍ത്താവും കൂട്ടാളികളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുള്ളില്‍ ഈ സമയത്ത് യുവതിയുടെ പുരുഷസുഹൃത്തും ഉണ്ടായിരുന്നു. ഭര്‍ത്താവ് ഭാര്യയേയും സുഹൃത്തിനേയും മര്‍ദിക്കുകയും വീട്ടില്‍നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും ചെയ്തു. ജനങ്ങള്‍ നോക്കിനില്‍ക്കെ, ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും മാല അണിയിക്കുകയും യുവാവിനെ വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്ന് ആള്‍ക്കൂട്ടം വളഞ്ഞ…
Read MoreDay: September 12, 2025
ഒരു ഹായിൽ തുടങ്ങുന്ന സൗഹൃദ ചാറ്റിംഗ്; ഇരയെ വലയിൽ വീഴ്ത്തിയശേഷം ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ 26കാരൻ അറസ്റ്റിൽ
തൃശൂര്‍: വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി ശല്യം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് എറണാകുളത്തുനിന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Read More