കൊച്ചി: സ്വയംവര സില്‍ക്സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി 2025 എഡിഷനില്‍ സൗന്ദര്യകിരീടം നിയമവിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി ശ്രീനിധി സുരേഷിന്. തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി അഞ്ജലി ഷമീര്‍ ഇറ്റേണല്‍ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും പ്രോജക്ട് ഡിസൈനറായ തിരുവല്ല സ്വദേശിനി നിതാര സൂസന് ജേക്കബ് ബ്യൂട്ടി വിത്ത് എലഗന്‍സ് സെക്കൻഡ് റണ്ണറപ്പുമായി. സര്‍ക്കിള്‍ ഓഫ് ഇലക്വന്സാണ് ടൈറ്റില്‍ വിന്നര്‍. കൊച്ചി ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ അരങ്ങേറിയ ഇംപ്രസാരിയോ മിസ് കേരള 2025ല്‍ കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള മേഘ ആന്റണി ശ്രീനിധിയെ കിരീടം അണിയിച്ചു. മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍-എയ്ഞ്ചല്‍ തോമസ്, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍-ദേവിക വിദ്യാധരന്, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍-ബി. ലക്ഷ്മിപ്രിയ, മിസ് ബ്യൂട്ടിഫുള്‍ ഐസ്-ശ്രീനിധി, മിസ് കണ്ജിനിയലിറ്റി-ജിനു, മിസ് ബ്യൂട്ടിഫുള്‍ വോയ്സ്-പൂജ സത്യേന്ദ്രന്‍, മിസ് ഫിറ്റ്നെസ്-അഞ്ജലി ഷമീര്‍, മിസ് ഫോട്ടോജെനിക്-എല്‍.എസ്. ശ്രീലക്ഷ്മി, മിസ്…
Read MoreDay: September 16, 2025
നോർക്ക കെയർ ; പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി നോര്‍ക്ക റൂട്ട്സ് ആദ്യമായി ആരോഗ്യ-അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയൊരുക്കുന്നു. നോര്‍ക്ക കെയര്‍ എന്നുപേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 22ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്നു നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും പ്രകാശനം ചെയ്യും. പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് നോര്‍ക്ക കെയര്‍ എന്ന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണം. നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി…
Read Moreഡോ.വന്ദനാദാസ് കേസ്: പ്രതി അയച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടതായി സാക്ഷി
കൊല്ലം: ഡോ വന്ദന ദാസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി തന്റെ മൊബൈൽ ഫോണിൽനിന്ന് അയച്ച വീഡിയോ ദൃശ്യങ്ങൾ താനും പ്രതിയും അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി ലഭിച്ചിരുന്നതായി കേസിലെ സാക്ഷിയും പ്രതിയുടെ വീടിന് സമീപ സ്ഥലത്തെ താമസക്കാരനുമായ ഷിജു നാരായണൻ കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെയാണ് മൊഴി നൽകിയത്. ഇപ്രകാരം പ്രതി അയച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങൾ കേസിലെ സ്പെഷൽ പ്രോസിക്യുട്ടറുടെ ആവശ്യപ്രകാരം കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വന്ദനയെയും പോലീസ് ഉദ്യോഗസ്ഥരെയും ചികിത്സക്കായി ആദ്യം പ്രവേശിപ്പിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർമാരായ നിഥിൻ, വിനായക് എന്നിവരുടെയും സാക്ഷി വിസ്താരം പൂർത്തിയായി. വന്ദനക്കേറ്റ പരിക്കുകൾ പോലീസ് കണ്ടെടുത്ത ആയുധം കൊണ്ട് ഉണ്ടാക്കാൻ സാധ്യമാണെന്ന് സാക്ഷികൾ കോടതി മുമ്പാകെ മൊഴി കൊടുത്തു.…
Read Moreപാടാം നമുക്ക് പാടാം.. കലാപ്രതിഭകൾക്ക് അവസരവും ആദരവും വരുമാനവും നേടാം; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രുപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ഗാനമേള ട്രൂപ്പ്. കലാപ്രതിഭകൾക്ക് അവസരവും ആദരവും അതിലൂടെ വരുമാനവും നേടി കൊടുക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്. കന്നിമാസം കഴിഞ്ഞാൽ പിന്നെ ക്ഷേത്രോത്സവങ്ങളുടെ സീസൺ തുടങ്ങുകയാണ്. കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന് ജനങ്ങളിൽനിന്നു സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. മറ്റ് ഗാനമേള ട്രൂപ്പുകളെക്കാൾ നിരക്ക് വ്യത്യാസവും ഉണ്ടാകും. മന്ത്രി കെ. ബി. ഗണേശ് കുമാർ പങ്കെടുത്ത നിരവധി വേദികളിൽ ജീവനക്കാരും കുടുംബാംഗങ്ങളും മികച്ച രീതിയിൽ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ താരം കൂടിയായ മന്ത്രി കെഎസ്ആർടിസിയിൽ കലാ- സാംസ്കാരിക സംഘടന രൂപീകരിക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിഎംഡി പ്രമോജ് ശങ്കർ ഇപ്പോൾ ജീവനക്കാരിൽനിന്ന് എൻട്രികൾ സ്വീകരിക്കാൻ നടപടി എടുത്തത്. വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയിൽ കലാ സാംസ്കാരിക സംഘടനയും മികച്ച ഫുട്ബോൾ, വോളിബോൾ ടീമുകളുമുണ്ടായിരുന്നു. ഈ…
Read Moreകോടതി വിട്ടയച്ചയാളെ അതേ കേസിൽ വിണ്ടും അറസ്റ്റ് ചെയ്ത സംഭവം; ചാത്തന്നൂർ എസ്എച്ച്ഒയ്ക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ
ചാത്തന്നൂർ:കോടതി വിട്ടയച്ച ആളെ വീണ്ടും അതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചാത്തന്നൂർ എസ് എച്ച് ഒ യ്ക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത. ഇതിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ ഭാഗം കേൾക്കാനും കമ്മിഷൻ തീരുമാനിച്ചു. കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കഴിഞ്ഞ ജനുവരി 29 ന് പരാതിക്കാരനെ പരവൂർ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽപരാതിക്കാരനെ അതേ കേസിൽ കഴിഞ്ഞ ഫെബ്രുവരി 12 ന് അറസ്റ്റ് ചെയ്തു. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ മതിൽ ചാടിക്കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. പോലീസ് ജീപ്പിൽ ഇരുന്ന് പോലീസ് ഇ-കോർട്ട് സംവിധാനം പരി ശോധിച്ചപ്പോഴാണ് വെറുതേ വിട്ട വിവരം മനസിലാക്കിയത്. പൊലീ സ് സ്റ്റേഷനിൽ വച്ച് ഇ-കോർട്ട് സംവിധാനം മനസിലാക്കി വേണമായിരുന്നു…
Read Moreമുട്ടത്തു വർക്കിയുടെ സ്വർണപതക്കം മലയാള സർവകലാശാലയ്ക്ക് ഇന്ന് സമ്മാനിക്കും
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്കു ലഭിച്ച സാഹിത്യതാരം സ്വർണ പതക്കം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകാശാലയ്ക്ക് ഇന്നു സമർപ്പിക്കും. മുട്ടത്തു വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) സ്വർണപതക്കമാണ് മലയാള സർവകലാശാലയിലെ രംഗശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനത്തിൽ സമർപ്പിക്കുന്നത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്.9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണിത്. പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർഷിക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇന്ന് രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി വയലാർ അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.ജെ. ജയിംസ്…
Read Moreഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാതായി, വീടുകൾ ഒലിച്ചുപോയി; ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി
ഡെറാഡൂൺ/മാണ്ഡി: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനത്തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശം. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികവിവരം. നിരവധിപ്പേരെ കാണാതായി. എന്നാൽ, ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. റോഡുകളും പാലവും തകർന്നു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധിപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പ്രദേശികഭരണകൂടങ്ങൾ പറഞ്ഞു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിലെത്തിയിട്ടുണ്ട്.ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉണ്ടായ കനത്ത മഴയിൽ തപോവനിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ സഹസ്രധാരയിലും ഐടി പാർക്ക് പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുണ്ട്. കർലി നദിയിലുണ്ടായ വെള്ളപ്പൊക്കം ചുറ്റുമുള്ള പ്രദേശത്ത് കനത്ത നാശം വരുത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഡെറാഡൂണിലെ സഹസ്രധാരയിൽ കനത്ത മഴയെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. പ്രാദേശിക ഭരണകൂടവുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ധാമി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന…
Read Moreകുട്ടനാട്ടിലെ പാലങ്ങളുടെ അപ്രോച്ച് റോഡുകള്‍ ഇടിഞ്ഞുതാഴുന്നു; അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ
ചമ്പക്കുളം: കുട്ടനാട്ടിലെ ചില പ്രധാന പാലങ്ങളുടെ അപ്രോച്ച് റോഡുകൾ ഇടിഞ്ഞുതാഴുന്നതായി പരാതി.ഇതുമൂലം പാലവും അപ്രോച്ച് റോഡും തമ്മിലുള്ള പൊക്ക വ്യത്യാസം അപകടസാധ്യത കൂട്ടുകയാണ്. രാത്രിയില്‍ യാത്ര ചെയ്യുന്ന സ്ഥലപരിചയമില്ലാത്തവരുടെ വാഹനങ്ങളാണ് പലപ്പോഴും അപകടത്തിലാവുന്നത്. പുളിങ്കുന്ന്- ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലവും നെടുമുടി- ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചമ്പക്കുളം പള്ളിപ്പാലവുമാണ് ഇതില്‍ പ്രധാനം. മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലം വാഹന ഗതാഗതത്തിനു തുറന്നു കൊടുത്തശേഷം പലതവണ അപ്രോച്ച് റോഡ് ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ഉയരവ്യത്യാസം വലുതാണ്. പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളെ കുട്ടനാടിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാനമാണ് ഈ പാലം. കുട്ടനാടിന്റെ പ്രകൃതിക്ക് ഇണങ്ങാത്ത അമിതഭാരം കയറ്റിയ ടോറസ് ഉൾപ്പെടെയുള്ള ലോറികൾ പതിവായി സഞ്ചരിക്കുന്നതാണ് റോഡ് ഇടിഞ്ഞുതാഴാൻ പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു. അപകടത്തിനു കാത്തിരിക്കണോ?നിരവധി സ്കൂളുകളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും ഹോസ്പിറ്റലുകളും…
Read More3000 സംരംഭകർ, 10,000ത്തോളം ജീവനക്കാർ; അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിൽ; പെന്ഷന് മസ്റ്ററിംഗ് ബാധ്യതയെന്ന് സംരംഭകർ’
ആലപ്പുഴ: സര്‍വീസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് സംരംഭകർ. നിലവില്‍ ഇടാക്കുന്നത് ഏഴ് വര്‍ഷം മുമ്പു നിശ്ചയിച്ച സര്‍വീസ് ചാര്‍ജാണ് ഈടാക്കുന്നതെന്നാണ് ഇവർ പറയുന്നത്. കെട്ടിട വാടക, കറന്റ് ചാര്‍ജ്, ഇന്റര്‍നെറ്റ് ചാര്‍ജ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ എല്ലാ ചെലവുകളും കൂടുകയാണെന്നും ചാർജ് വർധനയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവരുടെ വാദം. 15 ലക്ഷം മുടക്കണമെന്ന്15 ലക്ഷം രൂപയെങ്കിലും നിക്ഷേപിച്ചാലേ ഒരു അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനാവൂയെന്ന് സംരംഭകർ അവകാശപ്പെടുന്നു. ഒരു സെന്ററില്‍ കുറഞ്ഞത് അഞ്ച് കംപ്യൂട്ടർ, ഒരു സ്കാനര്‍, കളര്‍ പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, സിസിടിവി, തമ്പ് റീഡര്‍, കാമറ, ബാര്‍കോഡ് റീഡര്‍ തുടങ്ങിയ ഉപകരണങ്ങളും ആവശ്യമാണ്. ഇതിനെല്ലാംകൂടി കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മറ്റു സൗകര്യങ്ങളൊരുക്കാനുള്ള ചെലവ് വേറെ. ഫീസ് ഏകീകരിച്ചുസര്ക്കാര് ഫീസുകള്‍ ഏകീകരിച്ചതിനെതിരേയാണ് സംരംഭകരുടെ പ്രധാന…
Read Moreഹണിട്രാപ്പ് ക്രൂരത; ജയേഷ് ന്യൂജെന്‍ തലമുറകളുടെ രീതിക്കസുനരിച്ചാണ് ജീവിച്ചിരുന്നത്; വീട്ടിൽ ആഭിചാരക്രിയകൾ നടത്തിയിരുന്നതായി സംശയിച്ച് നാട്ടുകാർ
കോഴഞ്ചേരി: ഹണിട്രാപ്പില്‍ കുരുക്കി രണ്ട് യുവാക്കളെ മനുഷ്യത്വരഹിതമായി ഉപദ്രവിച്ച ജയേഷ് – രശ്മി ദന്പതികളുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞത്. ഇവരുടെ സ്വഭാവ രീതികളും സമീപവാസികൾക്ക് മനസിലാക്കാനായിരുന്നില്ല. റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി ഉപദ്രവിച്ച ദന്പതികൾ റിമാൻഡിലാണെങ്കിലും ഇവരെ സംബന്ധിച്ച വിവരങ്ങൾ തേടി പോലീസ് ഇന്നലെയും വിശദമായ അന്വേഷണം നടത്തി. ക്രൂരമർദനത്തിനിരയായ ആലപ്പുഴ സ്വദേശിയ സംഭവം നടന്ന ആന്താലിമണ്ണിലെത്തിച്ച് തെളിവുമെടുത്തു. എല്ലാവരുമായും ഒരു നിശ്ചിതഅകലം പാലിച്ചായിരുന്നു ജീവിതം. സമീപവാസികളേറെയും ദിവസക്കൂലിക്കു പണിയെടുക്കുന്നവരായതിനാൽ വൈകുന്നേരം വീടുകളിൽ മടങ്ങിയെത്തി തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കു കടക്കുമെന്നതിനാൽ ഇവരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവില്ലായിരുന്നു. ന്യൂജെന്‍ ജീവിതംജയേഷ് ന്യൂജെന്‍ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഹിറ്റാച്ചി കമ്പനിയിലെ ജീവനക്കാരനായ ഇയാൾ സിനിമാസ്റ്റൈലില്‍ ഹെഡ്ഫോണില് പാട്ടും മറ്റും കേട്ടുകൊണ്ടാണ് നടന്നിരുന്നത്. അയല്‍വാസികളുമായി യാതൊരു സഹകരണവും ഇല്ലായിരുന്നുവെന്നും പരിസരവാസിയായ സുരേഷ് പറഞ്ഞു. ചെറിയ വീടാണെങ്കിലും സിസിടിവി കാമറ ഘടിപ്പിച്ചിരുന്നു.…
Read More