കോട്ടയം: കോട്ടയം ജില്ലയില്‍ കടലില്ലെങ്കിലും കടല്വള്ളങ്ങള് 200 ലധികം ഉണ്ട്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ ഇറമ്പം പാടശേഖരത്തുള്ള ആമ്പല്‍ വസന്തം കാണാനെത്തുന്നവരെ 800 ഏക്കറോളം വ്യാപിച്ച വിശാലമായ ആമ്പല്‍ പാടത്തിനടുത്തേക്കു കൊണ്ടുപോകുന്നത് കന്യാകുമാരിയില്‍ നിന്നും മറ്റ് മത്സ്യബന്ധന തുറമുഖത്തു നിന്നും എത്തിച്ച ഫൈബര്‍ വള്ളങ്ങളാണ്. 200 ലധികം ഫൈബര്‍ വള്ളങ്ങള്‍ ഇപ്പോള്‍ മലരിക്കലില്‍ സര്‍വീസ് നടത്തുന്നുണ്ട്. നാടന്‍ വള്ളങ്ങളെ അപേക്ഷിച്ച് കടല്‍ വള്ളങ്ങള്‍ മറിയാനുള്ള സാധ്യത തീരെ കുറവാണ്.വീതിയേറിയ വള്ളത്തിലെ യാത്ര കൂടുതല്‍ സൗകര്യപ്രദമാണ് പ്രത്യേകിച്ച് വള്ളത്തില്‍ യാത്ര ചെയ്യാത്തവര്‍ക്ക്. മാത്രമല്ല ആഞ്ഞിലിത്തടിയില്‍ തീര്‍ത്ത നാടന്‍ വള്ളങ്ങളെക്കാള് തുഴയാന്‍ എളുപ്പമാണ് ഫൈബര്‍ വള്ളങ്ങള്‍. മലരിക്കലിലെ ടൂറിസ്റ്റ് വള്ളങ്ങളുടെ ഉടമകള്‍ മിക്കവരും നെല്‍കര്‍ഷകര്‍ തന്നെയാണ്. അവര്‍ക്ക് പാടത്തേക്ക് വളവും, വിത്തു അടക്കം കാര്‍ഷിക ഉപകരണങ്ങളും തൊഴിലാളികളെയും കൊണ്ടുപോകാന്‍ വള്ളം കൂടിയേതീരു. ആ നിലയ്ക്ക് ഫൈബര്‍ വള്ളങ്ങള്‍ എല്ലാ അര്‍ഥത്തിലും…
Read MoreDay: September 19, 2025
കമ്മീഷനു മറുപടിയില്ലെങ്കിൽ സർക്കാർ പ്രതികരിക്കണം
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്. വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ,…
Read Moreനെഗറ്റിവിറ്റി എന്നെ ഞെട്ടിച്ചു; ആ മുറിവ് ഉണങ്ങട്ടെ, ജീവിക്കാനനുവദിക്കൂവെന്ന് അനുപമ
ഏറെ തിരക്കുപിടിച്ച കരിയറിലൂടെ മുന്നോട്ടു പോകുകയാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ ജീവിതം മാറി മറിഞ്ഞ അനുപമയ്ക്ക് മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നല്ല റോളുകൾ ലഭിക്കുന്നു. അനുപമ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ പരാമർശമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കുറേക്കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്ത് എനിക്ക് മെസേജ് അയച്ചു. എന്തിനാണിപ്പോൾ മെസേജ് അയച്ചതെന്ന് എനിക്കു തോന്നി. രണ്ടു ദിവസം മുമ്പ് ഞാനവനെ യാദൃശ്ചികമായി കണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മെസേജ് അയച്ചു. എന്തിനാണു വീണ്ടും പ്രശ്നങ്ങൾ എന്ന് കരുതി ഞാൻ മറുപടി നൽകിയില്ല. രണ്ടു ദിവസം കഴിഞ്ഞ് അവൻ മരിച്ചു. കാൻസർ ബാധിതനായിരുന്നു. അത് എനിക്കറിയില്ലായിരുന്നു. അവസാനം എനിക്കാണ് മെസേജ് അയച്ചത്. ഞാൻ മറുപടി അയച്ചതുമില്ല. അതെന്നെ വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി വഴക്കിട്ട് പിന്നീട് മിണ്ടാതായ…
Read Moreഎന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേയൊരാൾ
ഞാനും എന്റെ അനിയനും ഒരുമിച്ച് തൊടുപുഴയിൽ താമസിച്ചിരുന്ന സമയത്താണെങ്കിൽ പോലും ഞങ്ങളുടെ ലൈഫിൽ പെൺകുട്ടികൾ അധികം ഉണ്ടായിട്ടില്ല. കസിൻസ് എല്ലാം ആണുങ്ങളായിരുന്നു. ചുറ്റുമുണ്ടായിരുന്ന ഫ്രണ്ട്സ് മുഴുവൻ ആണുങ്ങൾ ആയിരുന്നു. മാത്രമല്ല മകൾ ഹയയുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ വളർച്ചയൊന്നും ഞാൻ മുമ്പ് കണ്ടിട്ടില്ല. അപ്പമ്മാർക്ക് പെൺപിള്ളേരോട് ഭയങ്കര സ്നേഹമാണെന്നത് ഒരുപാട് പേർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അച്ഛനും മകളും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ്ങുണ്ട്. അതിനെക്കുറിച്ചൊന്നും ഞാൻ മുമ്പ് ആലോചിച്ചിട്ടേയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഷൂട്ടിനു പോയി ക്കഴിയുമ്പോൾ ഒരു ദിവസം ഗ്യാപ്പ് കിട്ടി യാൽ ഓടി വീട്ടിലേക്കു വരാനുള്ള നമ്പർ വൺ റീസൺ ഹയയാണ്. അവളുടെ കുറേ കാര്യങ്ങളും അവളുടെ കലക്ഷൻസും എന്തിന് അവളുടെ ലൈഫ് സ്റ്റൈൽ തന്നെ എനിക്ക് പുതിയതാണ്. അവൾ സ്നേഹിക്കുന്നതും ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമെല്ലാം… എന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേയൊരാൾ ഹയയാണ്. ഹാഫ്…
Read Moreഫിനാൻഷ്യൽ ബെനിഫിറ്റിനുവേണ്ടി പോലും ഞാൻ ബിഗ് ബോസിൽ പോവില്ലെന്ന് ശാലിൻ
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലേക്ക് മത്സരാർഥിയായി പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് നിരന്തരമായി കോൾ വരുമായിരുന്നു. ബിഗ് ബോസ് തമിഴിന്റെ ലാസ്റ്റ് സീസണിലേക്കും അവർ എന്നെ ക്ഷണിച്ചിരുന്നു. ഇപ്രാവശ്യം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഒരുപോലെ കോൾ വന്നിരുന്നു. പക്ഷേ, ബിഗ് ബോസ് എനിക്കു ചേരില്ല. അതുകൊണ്ടുതന്നെ പോകില്ല. ഒരിക്കലും ഈ തീരുമാനം മാറാനും സാധ്യതയില്ല. എത്രയുംവേഗം ഹൗസിംഗ് ലോൺ അടച്ചുതീർക്കണം… അല്ലെങ്കിലും ബിഗ് ബോസിലേക്ക് ഞാൻ പോകാൻ സാധ്യതയില്ല. തമിഴ് ബിഗ് ബോസിലേക്കു പോയാൽ അവിടെ ചെന്ന് എനിക്ക് തമിഴ് മനസിലാകുന്നില്ലെന്നു പറയാൻ കഴിയില്ലല്ലോ. അങ്ങനെ പറയുന്നതു തെറ്റല്ലേ. പോവുകയാണെങ്കിൽ മലയാളത്തിൽ പോകണം. മലയാളത്തിൽ നിന്നും പലതവണ കോൾ വന്നിട്ടുണ്ട്. പക്ഷേ, എനിക്ക് അത് ശരിയാവില്ല. പലരും എന്നോടു പറഞ്ഞിട്ടുണ്ട് ബിഗ് ബോസിലേക്ക് പോകാൻ. നീ നീയായിട്ട് ഇരുന്നാൽ മതി. പോയി പങ്കെടുത്ത് നോക്കൂവെന്ന് പറയും. പക്ഷേ,…
Read Moreമലയാളികളുടെ പ്രിയതാരം അരുണും മിഥുനും ഒന്നിക്കുന്ന കോമഡി ത്രില്ലർ
മലയാളികളുടെ പ്രിയതാരം അരുൺ കുമാറും മിനിസ്ക്രീൻ താരം മിഥുൻ എം.കെയും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രത്തിന് വയനാട് കൽപ്പറ്റയിൽ തുടക്കമായി. സിനിപോപ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺദേവ് മലപ്പുറം. ഒളിംപ്യന്‍ അന്തോണി ആദം, പ്രിയം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. അഭിയുടെയും ജാനകിയുടെയും വീട്, കൂടെവിടെ, അനിയത്തിപ്രാവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തനാണ് മിഥുൻ. പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായികയാവുന്നത്. ഫാമിലി കോമഡി-ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഉണ്ണി മടവൂരാണ്. സിനിമയുടെ സ്വിച്ചോൺ കർമം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് സംവിധായകൻ അറിയിച്ചു. ജിജീഷ് ഗോപിയാണ് സഹ നിർമാതാവ്. രാഗം റൂട്ട്സ് മ്യൂസിക് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കൽപ്പറ്റ,…
Read Moreബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ചൈന
ന്യൂയോർക്ക്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും (ബിഎൽഎ) അതിന്റെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡിനെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനും ചൈനയും. യുഎൻ രക്ഷാസമിതിയിലാണ് ഇരുരാജ്യങ്ങളും ആവശ്യമുന്നയിച്ചത്. ബിഎൽഎ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിലാണു പ്രവർത്തിക്കുന്നതെന്നും അതിർത്തികടന്നുള്ള ആക്രമണത്തിനായി ഇവരുടെ അറുപതോളം ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യുഎന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസീം ഇഫ്തിക്കർ പറഞ്ഞു. 2011ൽ രൂപീകരിച്ച മജീദ് ബ്രിഗേഡ് പ്രധാനമായും പാക്ക് സേനയ്ക്കും ചൈനയ്ക്കും എതിരെയാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞമാസം യുഎസ് ഇവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു.
Read Moreപലസ്തീൻ അനുകൂലി ഖലീലിനെ അമേരിക്ക നാടുകടത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ അൾജീരിയയിലേക്കോ സിറിയയിലേക്കോ നാടുകടത്താൻ കുടിയേറ്റകാര്യ കോടതി ഉത്തരവിട്ടു. അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കാൻ നല്കിയ അപേക്ഷയിൽ ചില കാര്യങ്ങൾ മനഃപൂർവം മറച്ചുവച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ഖലീലിനെ നാടുകടത്താനോ, തടവിലാക്കാനോ പാടില്ലെന്നു ഫെഡറൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ ഉത്തരവിന് ഇപ്പോഴും സാധുതയുണ്ട്. കുടിയേറ്റകാര്യ കോടതിയുടെ ഉത്തരവിനെതിരേ അപ്പീൽ നല്‍കും. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ഖലീൽ, ഗാസ യുദ്ധത്തിനെതിരേ കാന്പസിൽ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയിരുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷം കാന്പസുകളിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി ഖലീൽ മാർച്ചിൽ അറസ്റ്റിലായി. ഇദ്ദേഹത്തെ നാടുകടത്താനുള്ള നീക്കങ്ങൾ തടഞ്ഞ ഫെഡറൽ കോടതി ജൂണിൽ മോചനം അനുവദിച്ചു. സിറിയയിൽ ജനിച്ച് അൾജീരിയൻ പൗരത്വമുള്ള പലസ്തീൻ വംശജനായ ഖലീൽ അമേരിക്കയിൽ…
Read Moreറഷ്യയിൽ വൻ ഭൂചലനം,7.8 തീവ്രത; സുനാമി മുന്നറിയിപ്പ്
മോസ്കോ: വടക്കുകിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിന്റെ തീരപ്രദേശത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജനങ്ങളോട് മേഖലയിൽനിന്നു ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം പറഞ്ഞു. ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി 10 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യൻ സ്റ്റേറ്റ് ജിയോഫിസിക്കൽ സർവീസിന്റെ പ്രാദേശിക വിഭാഗം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയിട്ടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞത് അഞ്ച് തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. അടുത്തുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂകമ്പ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ജൂലൈയിൽ പ്രദേശത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ വലിയ…
Read Moreഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു… ! പ്രതികരിച്ച് കെ. ജെ. ഷൈന്‍
പറവൂര്‍: ‘ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് അവര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം. ബോംബു…
Read More