മുംബൈ: ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ച് മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന് മന്‍ഹാസ്. 45കാരനായ മിഥുന് 2021 മുതല്‍ ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷനെ നിയന്ത്രിക്കാന്‍ ബിസിസിഐ രൂപീകരിച്ച സബ് കമ്മിറ്റിയില്‍ അംഗമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം.എസ്. ധോണിയുടെ സഹതാരമായിരുന്നു മിഥുന്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘത്തിലും ഉണ്ടായിരുന്നു. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനിടെ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 9714 റണ്‍സ് സ്വന്തമാക്കി. ബിസിസിഐ പ്രസിഡന്റാകുന്ന, ഇന്ത്യക്കായി കളിക്കാത്ത ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടം മിഥുന് മന്‍ഹാസ് സ്വന്തമാക്കുമോ എന്നാണ് അറിയേണ്ടത്.
Read MoreDay: September 22, 2025
മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം; വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം ഉറപ്പാക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണം
കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ച 195 മഞ്ഞപ്പിത്ത കേസുകളും സംശയാസ്പദമായ 388 കേസുകളും ഉള്‍പ്പെടെ ആകെ 583 കേസുകളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും സംശയാസ്പദമായ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനമായതോ അല്ലെങ്കില്‍…
Read Moreഫൈനല്‍ സ്വപ്നം കണ്ട് ബംഗ്ലാദേശ്
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനല്‍ സ്വപ്നം കണ്ട് ബംഗ്ലാദേശ്. ഫൈനലില്‍ കളിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം എന്നു വെളിപ്പെടുത്തിയത് യുവതാരം സെയ്ഫ് ഹസനാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഒരു പന്ത് ബാക്കിവച്ച് നാലു വിക്കറ്റിനു കീഴടക്കിയശേഷമാണ് സെയ്ഫ് ഹസന്റെ ഈ വെളിപ്പെടുത്തല്‍. “അതെ, ഞങ്ങള്‍ (ബംഗ്ലാദേശ്) ഫൈനല്‍ കളിക്കുമെന്ന ഉറച്ച വിശ്വാസത്തിലണ്. ഇവിടെ എത്തുന്നതിനു മുമ്പുതന്നെ ഫൈനല്‍ കളിക്കാമെന്നു ടീമിലെ എല്ലാവര്ക്കും വിശ്വാസമുണ്ടായിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ജയം നേടിയതോടെ ഒരു ചുവട് മുന്നിലാണ്. ഇനിയും രണ്ടു മത്സരങ്ങള്‍കൂടി ബാക്കിയുള്ളത് ഗുണകരമാണ്’’- സെയ്ഫ് ഹസന് മത്സരശേഷം പറഞ്ഞു. ശ്രീലങ്ക മുന്നോട്ടുവച്ച 169 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്ന്നപ്പോള് ബംഗ്ലാദേശിന്റെ കൗണ്ടര്‍ അറ്റാക്ക് നയിച്ചത് ഓപ്പണര്‍ സെയ്ഫ് ഹസന് ആയിരുന്നു. 45 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം…
Read Moreഇഞ്ചിക്ക് മഞ്ഞളിപ്പുരോഗം; വിളവും വിലയും ഇടിഞ്ഞ് നഷ്ടകൃഷി
കോട്ടയം: മുന്നൂറും കടന്ന് മുകളിലേക്ക് കയറിയ ഇഞ്ചിവില കുത്തനെ ഇടിഞ്ഞതിനെക്കാള് ആശങ്കയാണ് ഇഞ്ചിയെ വ്യാപകമായി ബാധിച്ച മഞ്ഞളിപ്പുരോഗം കര്ഷകരിലുണ്ടാക്കുന്നത്. ഒരു മാസം മുന്‍പ് ഇലകള്‍ മഞ്ഞളിച്ചും കരിഞ്ഞും തുടങ്ങിയ കൃഷി ചീയലും ബാധിച്ചു നിലംപൊത്തുന്നു. വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഇക്കൊല്ലത്തെ പ്രതീക്ഷകള്‍ തകര്‍ന്നടിയുന്നത്. ഇലകളെ മാത്രമല്ല വിത്തിനെയും ചീയല്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഓണത്തിന് 300 രൂപ നിരക്കില്‍ പച്ച ഇഞ്ചി വില്ക്കാമെന്നു കരുതിയിരിക്കെ വില നൂറിനു താഴെയായി. ഇതിനൊപ്പമാണ് ഇഞ്ചിക്ക് കേടുബാധയും കൂടിവരുന്നത്. കിലോ നാനൂറു രൂപയ്ക്കുവരെ വിത്ത് വാങ്ങി നട്ടവരാണ് നയാ പൈസ കിട്ടാത്തവിധം ദുരിതപ്പെടുന്നത്. പൈറികുലേറിയ എന്ന കുമിളാണ് രോഗം പടര്‍ത്തുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇഞ്ചിയില്‍ ഈ കുമിള്‍ വ്യാപക രോഗകാരിയായി മാറിയിരിക്കുന്നത്. ഇലകളും ഇലപ്പോളകളും മഞ്ഞനിറമായി ചെറുതായി കറുപ്പ് പാടുകള്‍ ഉണ്ടാകുന്നതാണ് പ്രാരംഭ ലക്ഷണം.തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍…
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി: 1000 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലില്ലേക്ക് ഒരു ചുവടുകൂടി അടുത്തു
റിയാദ്/ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും തങ്ങളുടെ അവസാന മത്സരങ്ങളില്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ഇരട്ട ഗോള്‍ സ്വന്തമാക്കി, അതും മണിക്കൂറുകളുടെ ഇടവേളയില്‍. റൊണാള്‍ഡോയുടെ ഡബിളില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സി 5-1ന് അല്‍ റിയാദിനെ തകര്‍ത്തു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കുവേണ്ടി മെസി ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ടീം 3-2ന് ഡിസി യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഇതോടെ ഇരുവരും 1000 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലില്ലേക്ക് ഒരു ചുവടുകൂടി അടുത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ ഗോള്‍ സമ്പാദ്യം 945ല്‍ എത്തി. അതായത് 1000 ഗോള്‍ എന്ന അത്യപൂര്‍വ നേട്ടത്തിലേക്ക് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് ഇനിയുള്ളത് വെറും 55 ഗോളിന്റെ മാത്രം അകലം. 1000 കരിയര്‍ ഗോളില്‍ ആദ്യം എത്തുക ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കുമെന്ന് ഉറപ്പ്. ഡിസി യുണൈറ്റഡിന്…
Read Moreവഴിചോദിച്ചെത്തി പൊട്ടിച്ചെടുത്തത് 61കാരിയുടെ നാലര പവന്റെ മാല; എറണാകുളത്ത് ജോലി ചെയ്യുന്ന യുവാക്കൾ മോഷണത്തിലേക്ക് കടന്നത് കടം വീട്ടാനുളള പണം കണ്ടെത്താൻ; ഒരാൾ അറസ്റ്റിൽ
ചെറുതോണി: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപറിച്ചെടുത്ത് കടന്ന കേസിലെ പ്രതികളിൽ ഒരാളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. കരുണാപുരം കമ്പംമെട്ട് സ്വദേശി വെള്ളാറശേരിയിൽ അമൽ സജി (24) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയെ കിട്ടാനുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെൺമണിയിലാണ് സംഭവം ഉണ്ടായത്.പുല്ലുകെട്ടുമായി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വള്ളിയാംതടത്തിൽ ബേബിയുടെ ഭാര്യ സിമിലി ( 61 ) യുടെ നാലര പവൻ തൂക്കമുള്ള മാലയാണ് പ്രതികൾ പൊട്ടിച്ചുകടന്നത്. കറുത്ത ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയുടെ അരികിൽ ബൈക്കു നിർത്തി. പിന്നിലിരുന്നയാൾ ബൈക്കിൽനിന്നിറങ്ങി വണ്ണപ്പുറത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചു സ്ഥലംവിട്ടു. സിസി കാമറ ഫുട്ടേജ് വഴിനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ടു പേരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ്. കടം വീട്ടാൻ രണ്ടുപേരും ചേർന്ന് ആസൂത്രണം ചെയ്തതാണ് മാലപറിക്കലെന്ന് പോലീസ് പറഞ്ഞു.
Read Moreമെഡിസെപ്പ്: നിരസിച്ചത് 87.85 കോടിയുടെ ക്ലെയിമുകൾ; ചികിത്സയ്ക്ക് ചിലവാകുന്ന തുകയുടെ പകുതി മാത്രമാണ് ലഭിക്കുന്നതെന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിരസിച്ചത് 87.85 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കാണിത്. മെഡിസെപ്പ് ഒന്നാംഘട്ടത്തിൽ ഓഗസ്റ്റ് ഒന്നുവരെ 1,16,041 പേരുടെ ക്ലെയിമുകളാണ് ഇൻഷ്വറൻസ് കന്പനി നിരസിച്ചതെന്നും വ്യക്തമാകുന്നു. മെഡിസെപ്പിൽ ആശുപത്രികളിൽ ചികിത്സയ്ക്കു ചെലവായ ബില്ലിന് ആനുപാതികമായ മുഴുവൻ തുകയും നൽകാറില്ലെന്ന പരാതിയാണ് ജീവനക്കാർ പ്രധാനമായി ഉന്നയിക്കുന്നത്. പലയിടത്തും ആശുപത്രി ബില്ലിന്റെ പകുതി തുക മാത്രമാണ് അനുവദിക്കുന്നതെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. മെഡിസെപ്പ് ഒന്നാംഘട്ട പദ്ധതിയിൽ ഇൻഷ്വറൻസ് കന്പനിക്ക് 2134.24 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. മുൻകൂർ തുകയായാണ് പണം അനുവദിക്കുന്നത്. ഓഗസ്റ്റ് ഒന്നുവരെയുള്ള കണക്ക് അനുസരിച്ച് 1964.74 കോടിയുടെ ക്ലെയിമുകൾ നൽകിയെന്നും നിയമസഭയിൽ നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു. മെഡിസെപിലെ നിലവിലെ പാക്കേജുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും നൂതന പാക്കേജുകൾ ഉൾപ്പെടുത്തുന്നതിനുമായി…
Read Moreവിവാഹം കഴിഞ്ഞിട്ട് എട്ടുവർഷം; ഭാര്യയ്ക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം; നാളുകളായി തുടരുന്ന കുടുംബകലഹം ഒടുവിൽ കൊലപാതകത്തിലേക്ക്; നടക്കും വിട്ടുമാറാതെ സമീപവാസികൾ
ലക്നോ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭർത്താവ് സോനു ശർമയെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ ഗൗതമ ബുദ്ധ നഗർ ജില്ലയിലെ രാംപൂർ ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം. സോനുവിന്റെ ഭാര്യ ചഞ്ചൽ ശർമ (28) ആണ് കൊല്ലപ്പെട്ടത്. എട്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയം സോനുവിനുണ്ടായിരുന്നു. ഇതേച്ചൊല്ലി ഞായറാഴ്ച രാവിലെ ഇരുവരും വഴക്കിട്ടിരുന്നു. പിന്നാലെ സോനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
Read Moreമഞ്ഞച്ചരട് കഴുത്തിലണിയിച്ച് സുമംഗലിയാക്കി; ഫ്ളാറ്റിലും ഹോട്ടലിലുമെത്തിച്ച് പീഡനം; ഗർഭിണിയായപ്പോൾ വീട്ടിലെത്തിച്ച് യുവാവ് മുങ്ങി; വിവാഹിതനായ അഖിലിനെ വലയിലാക്കി പോലീസ്
തിരുവനന്തപുരം; യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങിയ കേസിലെ പ്രതി പിടിയിൽ. കരമന സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കേസിലെ പ്രതി കോട്ടയം എരുമേലി സ്വദേശി അഖിൽ ദാസ്തകർ (24) ആണ് പിടിയിലായത്. കരമന പോലീസാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഇതു മറച്ചുവച്ചാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയി ഇയാളുടെ ഫ്ലാറ്റിലും എറണാകുളത്തെ ഹോട്ടലിലും എത്തിച്ചായിരുന്നു പീഡനം. മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ യുവതിയെ വീട്ടിൽ എത്തിച്ച് ഇയാൾ മുങ്ങി. യുവതി കരമന പൊലീസിൽ നൽകിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More