കൊച്ചി: ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പ് കേസ് മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. തട്ടിപ്പില്‍ വ്യാപക കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റംസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നത്. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകള്‍ക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യന്‍ സൈന്യത്തിന്റേയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റേയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. പിഴ അടച്ചാല്‍ കേസ് തീര്‍ക്കാന്‍ സാധിക്കില്ലെന്ന്…
Read MoreDay: September 24, 2025
പെരിയാർ കടുവ സങ്കേതത്തിൽ 12 പുതിയ ജീവികൾ
കുമളി: ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവര ശേഖരണത്തിൽ കൂടുതലായി 12 പുതിയ ജീവികളെ കണ്ടെത്തി. എട്ട് ചിത്ര ശലഭങ്ങൾ, രണ്ട് പക്ഷികൾ, രണ്ട് തുന്പികൾ എന്നിവയാണ് പുതിയതായി സാന്നിധ്യം അറിയിച്ചത്. ഓരോ വർഷവും കാണപ്പെടുന്ന ജീവികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന പെരിയാർ, പശ്ചിമഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ ജീവവൈവിധ്യ പ്രദേശങ്ങളിലൊന്നാണെന്ന് ഗവേഷകർ പറയുന്നു.സെപ്റ്റംബർ 11 മുതൽ 14 മുതൽ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രവും കേരള വനം വകുപ്പും പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനും സംയുക്തമായി, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ (ടിഎൻഎച്ച്എസ് ) സഹകരണത്തോടെയാണ് സമഗ്ര ജന്തുജാല വിവര ശേഖരണം നടത്തിയത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുപ്പതിലധികം ക്യാംപുകളിലായി…
Read Moreകരൾ രോഗങ്ങൾ; കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കാം
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്. കരളിന്റെ ആരോഗ്യം തകരുന്ന വഴികൾഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും. ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗി കൾ ആകാറുണ്ട്. കരൾവീക്കം അഥവാ സിറോസിസ്കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്. കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്. വിഷാംശം പുറത്തു കളയാനാകാതെ…കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ…
Read More18 വർഷം മുമ്പ് ഷാറൂഖ് പഠിപ്പിച്ച പാഠം പിൻതുടരുന്നു; വൈകാരികമായ കുറിപ്പ് പങ്കുവച്ച് ദീപിക പദുക്കോൺ
കൽക്കി 2989 AD സീക്വലിൽനിന്നു നീക്കം ചെയ്തെന്നും പിൻമാറിയെന്നുമുള്ള ചർച്ചകൾക്കിടെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി ദീപിക പദുക്കോൺ. ഷാറൂഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദീപികയുടെ കുറിപ്പ്. സിനിമയുടെ വിജയത്തേക്കാൾ ആരുമായി സഹകരിക്കുന്നു എന്നതാണ് പ്രധാനമെന്നും 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാറൂഖ് പഠിപ്പിച്ച ഈ പാഠം പിന്നീടിങ്ങോട്ട് പിന്തുടർന്നിട്ടുണ്ടെന്നും നടി കുറിച്ചു. ഇതുകൊണ്ടാവാം നമ്മൾ ഒന്നിച്ച് ആറാമത്തെ ചിത്രം ചെയ്യുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ നിർമിക്കുന്നതിന്റെ അനുഭവവും അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും…
Read Moreമരണത്തെ മുഖാമുഖം കണ്ടു, ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ചെന്ന് ഋഷഭ് ഷെട്ടി
ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും കാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമാതാക്കളും സെറ്റിൽ ചായ കൊണ്ടുവരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിനുശേഷം നാലഞ്ചു തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷേ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു. -ഋഷഭ് ഷെട്ടി
Read Moreതിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞ കടൽപോലെയായിരുന്നു മാധവിക്കുട്ടിയമ്മയുടെ ജീവിതമെന്ന് മഞ്ജുവാര്യർ
മാധവിക്കുട്ടി എന്ന പേര് എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ കടന്നുവന്നിട്ടുണ്ട്. മാധവിക്കുട്ടി എന്നു പറയുന്നതിൽ എനിക്കെപ്പോഴും ഒരു മടിയുണ്ട്. മാധവിക്കുട്ടിയമ്മ എന്ന് അറിയാതെ തന്നെ വരും. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാളുപരി മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് അദ്ഭുതത്തോടെ ഒരുപാട് കാര്യങ്ങൾ കേട്ടറിഞ്ഞിട്ടുണ്ട്. എന്തോ ഒരു അടുപ്പവും ഒരുപാടു സ്നേഹവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥ സിനിമയായപ്പോൾ മാധവിക്കുട്ടിയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇന്നും കണക്കാക്കുന്നു. കടലിന്റെ നിറങ്ങൾ എന്ന പേര് ഈ പുസ്തകത്തിന് ഉചിതമാണ്. തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞതാണ് കടൽ. മാധവിക്കുട്ടിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ചേരുന്ന പേരാണിത്. -മഞ്ജു വാര്യർ
Read Moreപാൻ-ഇന്ത്യൻ ആക്ഷൻ താരം ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിൽ പുതിയ വഴിത്തിരിവ്
പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ ജന്മ ദിനത്തിൽ സിനിമാ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു വാർത്ത റിലയൻസ് പുറത്തുവിട്ടു.റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ രണ്ട് ബിഗ് ബജറ്റ് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടു. മാർക്കോയ്ക്കുശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്. മലയാള സിനിമാ നടന്മാരുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നത്. ഉണ്ണി മുകുന്ദൻ അടുത്തിടെ പ്രഖ്യാപിച്ച ‘മാ വന്ദേ’ എന്ന ചിത്രത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്നു. ഇത് പാൻ-വേൾഡ് റിലീസ് ചിത്രമാണ്. സംവിധായകൻ ജോഷിയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ഉടൻ ആരംഭിക്കുന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണിമുകുന്ദൻ. പിആർഒ- എഎസ് ദിനേശ്.
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോട്ടയം സ്വദേശിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഏറ്റുമാനൂർ: വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം വലിയനെത്ത് ജോൺ പ്രിൻസ് ഇടിക്കുള (39)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോജോ അസോസിയേറ്റ്സ് ആൻഡ് റിക്രൂട്ട്മെന്റ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. ബാങ്ക് അക്കൗണ്ട് വഴി പണം കൊടുത്ത് ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെത്തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഇയാൾക്കെതിരേ പത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാന കേസുകൾ നിലവിലുണ്ട്.
Read Moreകാർഷികമേഖല നേരിടുന്ന പ്രതിസന്ധി; മന്ത്രിതലയോഗത്തിൽ പ്രതീക്ഷയർപ്പിച്ച് കുട്ടനാട്
മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽ കാർഷികമേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ചചെയ്യാൻ 30ന് തിരുവനന്തപുരത്ത് കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന്, മന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകിയ പാടശേഖര പ്രതിനിധികൾ അറിയിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. മുട്ടാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനാണ് മന്ത്രി ഉറപ്പു നൽകിയത്. വിവിധ വകുപ്പുകളുടെ പ്രതിനിധികളെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്ന് മന്ത്രി അറിയിച്ചതായി നിവേദക സംഘം വ്യക്തമാക്കി. കോർഡിനേറ്റർ ഫ്രാൻസിസ് ദേവസ്യ, ഇ ബ്ലോക്ക് ഇരുപത്തി നാലായിരം കായൽ പ്രസിഡന്റ് റെജികുമാർ, വടക്കേ ആറായിരം കായൽ പ്രസിഡന്റ് സിബിച്ചൻ തറയിൽ, ഐ ബ്ലോക്ക് സെക്രട്ടറി റാഫി മോഴൂർ തുടങ്ങിയവരാണ് കഴിഞ്ഞദിവസം മന്ത്രിയുമായി നടന്ന ചർച്ചകളിൽ പങ്കെടുത്തത്. കുട്ടനാട്ടിൽ താമസിക്കുന്ന സാധാരണക്കാരുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു. കുട്ടനാടന്‍ പാടശേഖരപ്രദേശങ്ങളില് നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചാൽ…
Read Moreട്രെയിൻ യാത്രക്കാരിൽ നിന്ന് മൊബൈല്‍ഫോണ്‍ കവര്‍ച്ച; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: ട്രെയിനില്‍ വാതില്‍പ്പടിയില്‍ ഇരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ കൂട്ടുപ്രതികളെ കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘത്തിലെ മൂന്നു പേരാണ് സംഭവത്തിനു ശേഷം ഒളിവില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് കവര്‍ച്ചാ സംഘത്തിലെ പ്രധാനിയായ അമ്പലമുകള്‍ അമൃത കോളനിയില്‍ അരുണ്‍ (32), കളവു മുതല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊളിച്ചു വില്ക്കാന് ശ്രമിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഫോണ്‍ പോ എന്ന മൊബൈല്‍ കട നടത്തുന്ന തോപ്പുംപടി സ്വദേശി സലാഹുദിനെയുമാണ് (35) എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അരുണിന് എറണാകുളം, തൃശൂര്‍ ജില്ലകളിലായി കവര്‍ച്ച, മോഷണം ഉള്‍പ്പെടെ ഏഴു കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 19 ന് രാത്രി എട്ടിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട എറണാകുളം ഓഖാ ട്രെയിനിന്റെ…
Read More