ചേർത്തല: റോഡിൽനിന്ന് കിട്ടിയ രണ്ടരപവൻ സ്വർണമാല അവകാശിക്ക് തിരിച്ചു നൽകി ഭിന്നശേഷിക്കാരനായ തയ്യൽക്കാരൻ. കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് രാധാ നിവാസിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ ഹരികുമാറാണ് ഉടമയ്ക്ക് മാല തിരിച്ചു നൽകിയത്. 24ന് വൈകുന്നേരം മായിത്തറയിലെ ട്യൂഷൻ സ്ഥാപനത്തിൽനിന്ന് മകൾ ആരാധ്യയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മായിത്തറ കിഴക്ക് പോളക്കാട്ടിൽ കവലയ്ക്കു സമീപത്ത് റോഡിൽനിന്നാണ് മാല കിട്ടിയത്. വീട്ടിൽ എത്തി ബന്ധുക്കളെ അറിയിച്ചശേഷം സഹോദരൻ വേണുഗോപാൽ മാരാരിക്കുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാല ലഭിച്ച വിവരം വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിച്ചതിനെത്തുടർന്നാണ് ഉടമ എത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് പൊള്ളയിൽ അഖിലിന്റേതായിരുന്നു മാല. ടോറസ് ഡ്രൈവറായ അഖി ൽ കോതമംഗലത്ത് ലോഡ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ടെന്നായിരുന്നു കരുതിയത്. അഖിൽ കോതമംഗലത്തേക്കു പോകുന്നതിനിടെയാണ് വാട്ട്സ്ആപ്പ് സന്ദേശം കാണുന്നത്. ഉടൻതന്നെ സന്ദേശത്തിലെ നമ്പരിൽ ബന്ധപ്പെട്ട് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ…
Read MoreDay: September 26, 2025
നവംബറില്‍ ഉയരും, തെരഞ്ഞെടുപ്പ് ആരവം; സ്ഥാനമോഹികള്‍ പൊതുരംഗത്ത് സജീവ സാന്നിധ്യം
കോട്ടയം: നവംബര്‍ ആദ്യവാരം തുടങ്ങും തദ്ദേശ തെരഞ്ഞെടുപ്പ് ആരവം. അണിയറയില്‍ മൂന്നു മുന്നണികളിലും ചര്‍ച്ചകള്‍ തുടങ്ങി. സ്ഥാനമോഹികള്‍ പൊതുരംഗത്ത് സജീവ സാന്നിധ്യം അറിയിച്ചുതുടങ്ങി. നിലവില്‍ ജില്ലയില്‍ ആകെ 16,23,269 വോട്ടര്‍മാരുണ്ട്. 77,6362 പുരുഷന്മാരും 84,6896 സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 11 പേരുമാണു പട്ടികയിലുള്ളത്. അടുത്ത മാസം പട്ടികയില്‍ നേരിയ വര്‍ധനവുണ്ടാകും. ഒരു ജില്ലാ പഞ്ചായത്തും 72 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളുമാണ് ജില്ലയിലുള്ളത്. സ്ഥാനമോഹികള്‍ക്ക് ടെന്ഷന്ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിനെക്കാള് പ്രധാനമാണ് അടുത്ത മാസം നടക്കുന്ന വാര്‍ഡുകളുടെ നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ വാര്‍ഡ് സംവരണമായാല്‍ സ്ഥാനമോഹികള്‍ക്ക് മത്സരിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അതല്ലെങ്കില്‍ മറ്റൊരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകണം. പട്ടിക ജാതി, വര്‍ഗ വിഭാഗത്തിന് സംവരണത്തിലോ ജനറലിലോ അവര്‍ക്ക് എവിടെയും മത്സരിക്കാം. പട്ടികജാതി, വര്‍ഗ വിഭാഗം സ്ത്രീകള്‍ ഏതു സീറ്റിലും മത്സരിക്കാന്‍ യോഗ്യരാണ്. തദ്ദേശത്തില്‍ പുരുഷന് സംവരണ…
Read Moreദൃശ്യത്തിലെ ജോർജ് കുട്ടിക്കുംമേലെ സി.എം. സെബാസ്റ്റ്യൻ..! നൂറ് മണിക്കൂറും കടന്ന ചോദ്യം ചെയ്യലിൽ പതറാതെ സെബാസ്റ്റ്യന്‍; പ്രാഥമിക അന്വേഷണത്തിലെ വീഴ്ച പ്രതിക്ക് തുണയായി
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയില്‍ ലഭിച്ച സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തുതുടങ്ങി. ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനപ്പുറം മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താൻ ഇയാൾ കൂട്ടാക്കുന്നില്ല. കൊലപാതകം എവിടെ, എങ്ങനെ,എപ്പോള്‍ എന്നതും മൃതദേഹാവശിഷ്ടങ്ങള്‍ എവിടെയെന്നതുമടക്കം സെബാസ്റ്റ്യനില്നിന്ന്അ റിഞ്ഞെ ങ്കിൽ മാത്രമേ കേസ് മുന്നോട്ടുപോകൂ. കോട്ടയം ക്രൈംബ്രാഞ്ചിന്റെ 100 മണിക്കൂറും കടന്ന ചോദ്യം ചെയ്യലുകള്‍ക്കു മുന്നിലും പതറാത്ത സെബാസ്റ്റ്യനെ എങ്ങനെ മെരുക്കാമെന്നതിലാണ് സംഘത്തിന്റെ വെല്ലുവിളികള്‍. ആദ്യദിന ചോദ്യം ചെയ്യലില്‍ സെബാസ്റ്റ്യന്‍ പതിവു രീതിയില്‍ നിസഹകരണത്തിലാണ്. 2006 വരെ പെൻഷൻ വാങ്ങി2017ല്‍ പട്ടണക്കാട് പോലീസ് തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരുന്നത്. പ്രാഥമിക ഘട്ടം മുതല്‍ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.സഹോദരിയെ കാണാനില്ലെന്നു കാട്ടി ബിന്ദു പത്മനാഭന്റെ സഹോദരന് പ്രവീണ്‍കുമാര്‍ നല്കിയ പരാതിയിലും സെബാസ്റ്റ്യന്റെ പങ്കു ചൂണ്ടിക്കാട്ടിയായിരുന്നു. അന്വേഷണത്തില്‍ 2006 പകുതി വരെ അച്ഛന്റെ…
Read Moreദീപികയുടെ ആദരം വലിയ അംഗീകാരമെന്ന് മോഹൻലാൽ
കുമരകം: 140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ…
Read More29 സ്റ്റീൽ സ്പൂൺ 19 ട്രൂത്ത് ബ്രഷ്, രണ്ടു പേന… സച്ചിന്റെ സ്കാനിംഗ് റിപ്പോർട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ; എന്തിനാണ് ഇത് കഴിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരം ഞെട്ടിക്കുന്നത്
ലക്നോ: ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽനിന്നു സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും കണ്ടെത്തി. ഡി അഡിക്ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായ സച്ചിൻ (35) ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങുകയായിരുന്നു. തുടർന്ന് അസഹനീയമായ വയറുവേദന മൂലം പരിശോധിച്ചപ്പോഴാണ് വയറ്റിൽ വസ്തുക്കൾ കണ്ടെത്തിയത്. കഴിക്കാൻ ഏതാനും ചപ്പാത്തികളും കുറച്ച് പച്ചകറിയും മാത്രമാണ് ലഭിച്ചിരുന്നത്. വീട്ടിൽനിന്ന് എത്തിക്കുന്ന ഭക്ഷണങ്ങളും ലഭിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച് ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു. ചിലസമയങ്ങളിൽ വെള്ളം കുടിച്ചാണ് അവ വിഴുങ്ങിയിരുന്നത്. 29 സ്റ്റീൽ സ്പൂണുകളും 19 ട്രൂത്ത് ബ്രഷുകളും രണ്ടു പേനയുമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അമിത ലഹരി ഉപയോഗത്തെത്തുടർന്നാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്ഷന് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയാണ് യുവാവിന്റെ വയറ്റിൽനിന്ന് ഇവ പുറത്തെടുത്തത്.
Read Moreഎന്റെ പെണ്ണങ്ങളെ പ്രേമിക്കുന്നോടാ; സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ കൊലപ്പെടുത്തി; വിവാഹക്കാര്യം ചർച്ചചെയ്യാൻ വിളിച്ചുവരുത്തിയാണ് ക്രൂരത
ലക്നോ: സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലക്നോവിലെ സാദത്ഗഞ്ചിൽ അലി അബ്ബാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹത്തെ പറ്റി സംസാരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഇരുപത്തിയാറുകാരനായ അലിയെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ ഹിമാലയ പ്രജാപതി (27), സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി സാദത്ഗഞ്ചിലെ ലാകർമണ്ടി ഹട്ട പ്രദശത്താണ് സംഭവം. ഒരു യുവാവിനെ വടികൊണ്ട് ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ തലയിലും ശരീരത്തിലും പരുക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നൊരു യുവാവിനെ കണ്ടെത്തി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More