ചെന്നൈ: കരൂരിൽ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലധികം ആളുകളെന്ന് പോലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം ആളുകളാണ് റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തു മുതൽ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. 500 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. അതുകൊണ്ട്തന്നെ 15000 മുതൽ 20000 പേരെയാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. സംഘാടകർ അറിയിച്ച കണക്ക് പ്രകാരം ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിരുന്നു എന്നാൽ സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം റാലികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. 25000 മുതൽ 30000ത്തിനടുത്ത് ആളുകള്‍ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള്‍ വിജയിയുടെ വാഹനം പിന്തുടരുന്നത് തിക്കും തിരക്കും കൂടാൻ…
Read MoreDay: September 28, 2025
കണ്ണീർ ഭൂമിയായി കരൂർ: തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 39ആയി; 111പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. 17 പുരുഷന്മാരും 13 സ്ത്രീകളും ഒന്നര വയസുള്ള കുഞ്ഞ് ഉൾപ്പടെ ഒൻപത് പേരുമാണ് മരിച്ചത്. പരിക്കേറ്റ 111പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
Read More‘താരാരാധനയുടെ ബലിമൃഗങ്ങൾ, എന്തൊരു ദുരന്തമാണിത്, ജനങ്ങൾ എന്നാണ് ഇത് മനസിലാക്കുന്നത്’; വിമർശനവുമായി ജോയ് മാത്യു
ചെന്നൈ: കരൂരിൽ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. താരം എന്നത് അമാനുഷിക കഴിവുകളൊന്നും ഇല്ലാത്ത സാദാ മനുഷ്യനാണെന്നും ജനങ്ങൾ എന്നാണ് ഇത് മനസിലാക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… താരാരാധനയുടെ ബലിമൃഗങ്ങൾ ——————————-വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട് .അതിൽ പത്തിലധികം പേരും കുട്ടികൾ. എന്തൊരു ദുരന്തം ! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ? അല്ല. ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ? അല്ല. എല്ലാം വിജയ് എന്ന താരത്തെ…
Read Moreപുതുക്കിയ ജിഎസ്ടി: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിപ്പ്
പരവൂർ (കൊല്ലം): പുതുക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ നിലവില്‍ വന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വൻ കുതിച്ചുചാട്ടം. പുതിയ നിരക്കുകള്‍ നിലവില്‍ വന്ന ആദ്യദിനത്തില്‍ മാത്രം 11 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണു നടന്നത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ 10 മടങ്ങിന്റെ വര്‍ധനയാണുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 22നായിരുന്നു പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. അതിന് തൊട്ടുമുമ്പുള്ള ദിവസമായ 21 ലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 1.1 ട്രില്യണ്‍ രൂപയായിരുന്നു. ഇതാണ് 22ന് 11 ട്രില്യണായത്. ഡിജിറ്റല്‍ പേയ്മെന്റുകളില്‍ യുപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ്, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ഈ ഇടപാടുകളില്‍ 8.2 ട്രില്യണ്‍ രൂപയുടെ ഏറ്റവും വലിയ വിഹിതം ആര്ടിജിഎസില്നിന്നാണ്. തൊട്ടുപിന്നാലെ എന്‍ഇഎഫ്ടി ഇടപാടുകള്‍ 1.6 ട്രില്യണ്‍ രൂപയും, യുപിഐ ഇടപാടുകള്‍ 82,477 കോടി രൂപയുമായി. ഇ-കൊമേഴ്സ് ഇടപാടുകളില്‍…
Read Moreമംഗളൂരുവിൽനിന്ന് കേരളം വഴി ചെന്നൈക്ക് സ്പെഷൽ ട്രെയിൻ
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി മംഗളുരുവിൽനിന്ന് കേരളം വഴി ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ. മംഗളുരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (06006) മംഗളുരുവിൽ നിന്ന് നാളെ രാത്രി 11 ന് പുറപ്പെട്ട് 30 ന് വൈകുന്നേരം 4.30 ന് ചെന്നൈയിൽ എത്തും.തിരികെയുള്ള സർവീസ് ( 06005) ചെന്നൈയിൽ നിന്ന് 30 ന് രാത്രി 7.30 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് മംഗളുരു സെൻട്രലിൽ എത്തും. ഏസി ടൂടയർ ഒന്ന്, ഏസി ത്രീ ടയർ – രണ്ട്, സ്ലീപ്പർ ക്ലാസ് -15 , അംഗപരിമിതർക്കായി സെക്കന്റ് ക്ലാസ് – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ…
Read More