കുമരകം: കാൽനടയായും ലിഫ്റ്റ് ചോദിച്ചും ഇന്ത്യ കാണാനിറങ്ങിയ യുവാവ് ഇന്നലെ കുമരകത്തെത്തി. മധ്യപ്രദേശ് സ്വദേശിയായ രാജ് ചൗഹാനാണ് കുമരകത്തെത്തിയത്. യാത്ര തുടങ്ങിയിട്ട് 100 ദിവസങ്ങളായെന്ന് യുവാവ് അറിയിച്ചു. ഇത്രയും ദിവസങ്ങൾകൊണ്ട് ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ടതായി രാജ് ചൗഹാൻ പറഞ്ഞു. ബി-ടെക് കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയെ അറിയാൻ യാത്ര തുടങ്ങിയത്.
Read MoreDay: September 29, 2025
മദ്യപിച്ച് അഴിഞ്ഞാടാൻ പണമില്ല; സ്വത്തിനു വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ മകന്റെ ശ്രമം; ഭാര്യയും മക്കളും ഉപേക്ഷിച്ച മകനുവേണ്ടി ജീവിച്ച അമ്മ ജീവനുവേണ്ടിയാചിച്ച് സ്റ്റേഷനിൽ
താമരശേരി: സ്വത്തിന്റെ പേരില്‍ എഴുപത്തഞ്ചുകാരിയായ അമ്മയെ മര്‍ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷി (45) നെയാണ് താമരശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വത്ത് തന്റെ പേരില്‍ എഴുതിത്തരണമെന്നും സ്വര്‍ണം നല്‍കണമെന്നും ആവശ്യപ്പെട്ട് മദ്യലഹരിയിലാണ് ബിനീഷ് അമ്മ മേരിയെ മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30നായിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞു തന്നെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തില്‍ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് മേരിയുടെ പരാതി. താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മേരിയും ബിനീഷും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ബിനീഷ് സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ പതിവായി മേരിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരം മദ്യപാനിയായതിനാല്‍ ഇയാളെ…
Read Moreകരൂർ ദുരന്തം; പിടിച്ചു നിർത്താനാവാതെ മരണസംഖ്യ 41ലേക്ക്; ചികിത്സയിലുള്ളത് 50 പേര്, രണ്ടുപേരുടെ നില അതീവ ഗുരുതരം; ടിവികെ ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
ചെന്നൈ: കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി. തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു.…
Read Moreനാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല; സമുദായത്തെ തകർക്കാൻ ആസൂത്രണം നടക്കുന്നത് പത്തനംതിട്ടയിൽ; സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി ഗണേഷ് കുമാർ
കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്ത്. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഒരു കുടുംബത്തിലെ നാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ആർക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാമെന്നും ഗണേഷ് പരിഹസിച്ചു. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും…
Read Moreപിരിഞ്ഞുകഴിയുന്ന മാതാപിതാക്കൾ; അവസരം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരിക്കടിമയാക്കി; പിന്നീട് ലൈംഗികമായ ക്രൂരപീഡനം; വിതുരയിലെ സംഭവം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു. വിതുരയിലെ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനെ അയൽവാസി കൂടിയായ ബന്ധു ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ലഹരി വസ്തുവിനോട് അമിതമായ ആസക്തി കുട്ടി പ്രകടിപ്പിക്കുന്നതായി രണ്ടാനമ്മ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
Read More