മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന് പു​ല്ലു​വി​ല..! മ​ൾ​ട്ടി​പ്ല​ക്സുകളിൽ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത ചാ​ർ​ജ്; റിലീസ് ദിവസവും തിരക്കുള്ള ദിവസവും സാധനങ്ങൾക്ക് തോന്നിയ വില

Theatureസ്വ​ന്തം ലേ​ഖ​ക​ൻ
കോ​ഴി​ക്കോ​ട്: മൾട്ടിപ്ലക്സുകളിൽ ഭ​ക്ഷ​ണ​ത്തിന് അ​മി​തചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ വാ​ക്കിന് പു​ല്ലു​വി​ല. ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​യ​മ​സ​ഭ​യി​ൽ  അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മാ​സം അ​ഞ്ച് ക​ഴി​ഞ്ഞി​ട്ടും ഇ​തി​ൽ യാ​തൊ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല.

മ​ല​ബാ​റി​ലെ അ​ഞ്ച് മ​ൾ​ട്ടി​പ്ല​ക്സ് തിയ​റ്റ​റു​ക​ൾ ഭ​ക്ഷ​ണ​ത്തി​ന് അ​മി​തചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്ന് മ​ന്ത്രി നിയമസ​ഭ​യെ ധ​രി​പ്പി​ച്ചി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യിച്ചി​രു​ന്നു. തിയ​റ്റ​ർ കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നാ​ക്സ് ഷോ​പ്പു​ക​ൾ, ക​ഫറ്റീ​രി​യ, കോ​ഫി ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​ത്തി​നും മ​റ്റും അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ മ​ൾ​ട്ടി​പ്ലക്സ് തിയ​റ്റ​റു​ക​ളു​ടെ തീ​വെ​ട്ടിക്കൊ​ള്ള​യ്ക്ക് അ​റു​തിവ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഒ​രു ചാ​യ​യ്ക്ക് 20 മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് മ​ൾ​ട്ടി​പ്ലക്സ് തി​യ​റ്റ​റു​ക​ളി​ൽ ഈ​ടാ​ക്കാ​റു​ള്ള​ത്. സ്നാ​ക്സി​ന് 30 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കും. ഇ​ത്ത​ര​ത്തിൽ ഭ​ക്ഷ​ണം വി​ൽ​ക്കാ​ൻ യാ​തൊ​രു അ​നു​മ​തി​യു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ ഇ​ര​ട്ടി​യി​ല​ധി​കം വി​ല ഈ​ടാ​ക്കി ചാ​യ അ​ട​ക്കം വി​ൽ​ക്കു​ന്ന​ത്.ആ​ധു​നി​ക സൗകര്യങ്ങൾ നൽകുന്നു എ​ന്ന പേ​രി​ൽ മ​ൾ​ട്ടി പ്ല​ക്സു​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ടി​ക്ക​റ്റ് വി​ൽ​ക്കു​ന്ന​തി​നുപു​റ​മെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​നും അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. ആ​ധു​നി​ക സ​ജ്ജീക​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ സാ​ധാ​ര​ണ തി​യ​റ്റ​റു​ക​ളേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം രൂ​പ​യാ​ണ് ടി​ക്ക​റ്റി​ന് മ​ൾ​ട്ടി​പ്ലെ​ക്സു​ക​ളി​ൽ ഈ​ടാ​ക്കി വ​രു​ന്ന​ത്. 230 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ഇ​ത്ത​രം തി​യ​റ്റ​റു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക്.

ഞാ​യ​റാ​ഴ്ച​ക​ളി​ലും തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ലും റി​ലീ​സ് ദി​വ​സ​ങ്ങ​ളി​ലും തിയ​റ്റ​റു​കാ​ർ അ​വ​ർ​ക്ക് തോ​ന്നി​യ​പോ​ലെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്യും. മു​ൻ കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​രി​ഞ്ച​ന്ത​ക്കാ​രെ വെ​ല്ലു​ന്ന കൊ​ള്ള​യാ​ണ് തി​യ​റ്റ​ർ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​തെ​ന്ന് വ്യാ​പ​ക പ​രാ​തി നേ​ര​ത്തെ ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു. മ​ൾ​ട്ടി​പ്ലക്സ് എ​ന്ന പേ​രു​ണ്ടെ​ങ്കി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റു​ക​ളി​ലു​ള്ള യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും കോ​ഴി​ക്കോ​ട്ട് ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​യ​റ്റ​റു​ക​ളി​ല്ല.

ഇ​രി​ക്കു​ന്ന സീ​റ്റ് പോ​ലും ശ​രി​യ​ല്ലെ​ന്ന് പ്രേ​ക്ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ലും സൗ​ക​ര്യ​ങ്ങ​ൾ കോ​ഴി​ക്കോ​ട്ടെ സ​ർ​ക്കാ​ർ തി​യറ്റ​റു​ക​ളി​ൽ പോ​ലു​മു​ണ്ട്. പ​ക്ഷെ ടി​ക്ക​റ്റ് നി​ര​ക്കി​ലും ഭ​ക്ഷ​ണക്കാ​ര്യ​ത്തി​ലും യാ​തൊ​രു ഇ​ള​വും ഇ​വി​ടെ​യി​ല്ലെ​ന്ന് മാ​ത്രം. മു​പ്പ​ത് ശ​ത​മാ​നം മു​ത​ൽ അ​ന്പ​ത് ശ​ത​മാ​നം വ​രെ അ​മി​ത വി​ല​യാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി ഈ ​കൊ​ള്ള ന​ട​ന്നുവ​രി​ക​യു​മാ​ണ്. തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ആ​രും ഇ​തി​നെ​തി​രെ കാ​ര്യ​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ ഇ​ക്കാ​ര്യ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. മ​ൾ​ട്ടി​പ്ലക്സി​ൽ സി​നി​മ​യ്ക്ക് വ​രു​ന്പോ​ൾ കു​ടി​വെ​ള്ളം പോ​ലും ക​രു​താ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ തിയറ്റ​റി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​ന്പ് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും. കു​ട്ടി​ക​ളെ​യും കൊ​ണ്ടു​വ​രു​ന്ന​വ​ർ പാ​ൽ​ക്കു​പ്പി കൊ​ണ്ടു​വ​രു​ന്ന​ത് പോ​ലും ഇ​വ​ർ ത​ട​യാ​റാ​ണ് പ​തി​വ്. മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ഭ​ക്ഷ​ണംപോ​ലും തി​യറ്റ​റി​ലേ​ക്ക് ക​യ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല.

മ​ൾ​ട്ടി​പ്ലക്സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും വാ​ങ്ങ​ണ​മെ​ന്ന കാ​ര്യം നി​ർ​ബ​ന്ധ​മാ​ണ്. ഇ​വി​ടെ​യാ​വ​ട്ടെ ക​ഴു​ത്ത​റ​പ്പ​ൻ ചാ​ർ​ജാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 40 രൂ​പ​യ്ക്ക് കി​ട്ടു​ന്ന പോ​പ്പ്കോ​ണി​ന് ഇ​വി​ടെ 80 മു​ത​ൽ 100 രൂ​പ വ​രെ​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. ബി​രി​യാ​ണി​ക്കും ചാ​യ​യ്ക്കു​മെ​ല്ലാം ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് വി​ല. മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ഈ ​വി​ല കൊ​ടു​ത്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ്രേ​ക്ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി​ത്തീ​രു​ക​യാ​ണ്.

നേ​ര​ത്തെ കൊ​ച്ചി​യി​ലെ മ​ൾ​ട്ടി​പ്ല​ക്സ് തിയ​റ്റ​റു​ക​ളി​ൽ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ലീ​ഗ​ർ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. വ​ലി​യ വി​ല ഈ​ടാ​ക്കു​ന്ന​തി​ന് പു​റ​മെ കൃ​ത്യ​മാ​യ അ​ള​വി​ൽ വി​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നും അ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ത​ന്നെ റ​ദ്ദാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts