തിരുവനന്തപുരം: ഗാന്ധി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗീയ ഭ്രാന്തൻ വെടിവച്ചു കൊന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അവഹേളിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗീയവാദികളെ പ്രകോപിപ്പിച്ചത്. ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. ഗാന്ധിവധത്തെ തുടർന്ന്…
Read MoreDay: October 2, 2025
ശബരിമല സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണം പൂശുന്ന കരാര്‍ ഏറ്റെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണന് പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റിക്കെതിരേ ബംഗളൂരുവിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിജിലന്‍സിന് നിര്‍ണായക വിവരം ലഭിച്ചിരിക്കുന്നത്. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനികരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ നേരത്തെതന്നെ ഉണ്ടായിരുന്നു. വിവാദ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശാനും ഇയാള്‍ ഒന്നിലധികം ധനികരില്‍ നിന്ന് പണം വാങ്ങിയതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് വിജിലന്‍സ്.
Read Moreചെക്കിംഗിനായി വാഹനം തടഞ്ഞ് 19കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: തിരുവണ്ണാമലയിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പോലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെ ഇവർ ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ മൂത്ത സഹോദരിയുടെ മുന്നില്‍വച്ച് ബലാത്സംഗ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തങ്ങളുടെ പറന്പിലുണ്ടായ പഴങ്ങൾ വില്ക്കാുന്നതിനായി തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇവർ സഞ്ചരിച്ച വാന്‍ തടഞ്ഞു. രാത്രി വൈകി രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുന്ന ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാർ പെൺകുട്ടികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെയെത്തി മൂത്ത സഹോദരിക്ക് മുന്നില്‍വച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് സഹോദരികളെ റോഡിനരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില്‍ അബോധാവസ്ഥയിലായ രണ്ട്…
Read Moreടി20: ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ
ന്യൂസിലൻഡ്: ന്യൂസിലൻഡ് പര്യടനത്തിലെ ടി20 മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ബേ ഓവലിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ കിവീസ് തകർന്നടിഞ്ഞു. 43 പന്തിൽനിന്ന് 85 റൺസാണ് മാർഷ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലൻഡിനെ 6/3 എന്ന നിലയിൽ ഓസ്ട്രേലിയ തളച്ചു. എന്നാലും ടിം റോബിൻസന്റെ സെഞ്ച്വറി തുണയായി. 66 പന്തിൽനിന്ന് 106 റൺസാണ് റോബിൻസൺ നേടിയത്, ഇതോടെ 20 ഓവറിൽ 181/6 എന്ന മാന്യമായ സ്കോർ ന്യൂസിലൻഡിന് നേടാനായി. എന്നാൽ മാർഷിന്റെ പ്രകടനത്തിൽ 21 പന്തുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ വിജയത്തിലേക്ക് ഓടിക്കയറി. അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് മാർഷിന്റെ ഇന്നിംഗ്സ്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി. സ്കോർ; ഓസ്ട്രേലിയ…
Read Moreഓസ്ട്രേലിയയെ അടിച്ചുതകർത്ത് ഇന്ത്യ; ജയം 171 റൺസിന്
കാൺപുർ: കാൺപുരിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ എ ടീമുകളുടെ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയെ 171 റൺസിന് തോൽപ്പിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിംഗ്. ഓപ്പണർ പ്രിയാൻഷ് ആര്യയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും സെഞ്ച്വറികൾ വിജയത്തിൽ നിർണായകമായി. ചൊവ്വാഴ്ച മഴ കളി നിർത്തിയതിനെത്തുടർന്ന് റിസർവ് ദിനത്തിൽ പരമ്പര ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ പ്രിയാൻഷ് ആര്യയുടെ 101, അയ്യറുടെ 110 റൺസിന്റെ പിൻബലത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 413 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ എ 33.1 ഓവറിൽ 242 റൺസിന് പുറത്തായി. ആര്യ-പ്രഭ്സിമ്രാൻ സിംഗ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 20.3 ഓവറിൽ 135 റൺസ് നേടി. തുടർന്ന് അയ്യർ ഇന്നിംഗ്സിന്റെ ചുമതല ഏറ്റെടുത്തു. 12 ഫോറുകളും നാല് സിക്സറുകളുമടങ്ങുന്നതാണ് അയ്യരുടെ ഇന്നിംഗ്സ്. റിയാൻ പരാഗ് (67), ആയുഷ് ബദോണി (50) എന്നിവർ അർധ സെഞ്ച്വറി നേടി. സ്പിന്നർമാരായ…
Read Moreഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് പോലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്കി. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പരാതി നല്‍കിയത്. ബിഎന്എസ്ബിഎന്.എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പോലീസ് വ്യക്തമാക്കി. അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി.വി. സതീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ.ആര്. ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പോലീസില്‍ പരാതി…
Read More