ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പോലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
വാഹനപരിശോധനയ്ക്കിടെ ഇവർ ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ മൂത്ത സഹോദരിയുടെ മുന്നില്വച്ച് ബലാത്സംഗ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തങ്ങളുടെ പറന്പിലുണ്ടായ പഴങ്ങൾ വില്ക്കാുന്നതിനായി തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു സഹോദരികള്. തിങ്കളാഴ്ച അര്ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള് വാഹന പരിശോധനയ്ക്കായി പോലീസ് കോണ്സ്റ്റബിള്മാര് ഇവർ സഞ്ചരിച്ച വാന് തടഞ്ഞു.
രാത്രി വൈകി രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുന്ന ഡ്രൈവറെ ചോദ്യം ചെയ്ത കോണ്സ്റ്റബിള്മാര് സഹോദരിമാരോട് വാനില് നിന്നിറങ്ങാനായി ആവശ്യപ്പെട്ടു. തുടര്ന്ന് പോലീസുകാർ പെൺകുട്ടികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെയെത്തി മൂത്ത സഹോദരിക്ക് മുന്നില്വച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പിന്നീട് സഹോദരികളെ റോഡിനരികില് ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില് അബോധാവസ്ഥയിലായ രണ്ട് പെൺകുട്ടികളെ ജോലിക്ക് വരുന്ന ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികള് കാണുകയും ആംബുലന്സിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഇരുവരെയും തിരുവണ്ണാമലൈ സര്ക്കാര് ജനറല് ആശുപത്രിയില് പ്രവേശിപ്പിക്കുകയും പരിശോധനയില് ഒരാള് ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാകുകയുമായിരുന്നു. പിന്നാലെ ഡോക്ടര് പോലീസിനെ അറിയിച്ചു. പോലീസെത്തി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും മൊഴിയുടെ അടിസ്ഥാനത്തില് ഇരു കോണ്സ്റ്റബിള്മാരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.