‘ ഞാ​ന​ല്ല കൊ​ന്ന​ത്…’ സൗമ്യ ഡയറിക്കുറിപ്പിലും ആവർത്തിക്കുന്നു;  മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കാതെ നാട്ടകാരും

ത​ല​ശേ​രി: മാ​താ​പി​താ​ക്ക​ളേ​യും മ​ക​ളേ​യും വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ണ​റാ​യി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ സൗ​മ്യ​യു​ടെ ഡ​യ​റി​കു​റി​പ്പു​ക​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത് താ​ന​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന​ത് കേ​സി​ന്‍റെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. വ​നി​ത ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സൗ​മ്യ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജ​യി​ലി​നു​ള്ളി​ൽ തൂ​ങ്ങി‌​മ​രി​ച്ച​ത്. ജ​യി​ൽ​വാ​സ​ത്തി​നി​ട​യി​ല്‍ നോ​ട്ടു​ബു​ക്കു​ക​ളി​ൽ എ​ഴു​തി​യ കു​റി​പ്പു​ക​ളി​ലാ​ണ് താ​ന​ല്ല കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന് എ​ഴു​തി​യി​ട്ടു​ള്ള​ത്.

ക​ഥ​ക​ളും ക​വി​ത​ക​ളും ജ​യി​ലി​ലെ ജോ​ലി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ഡ​യ​റി​യി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ക​ഥ​യി​ലും ക​വി​ത​യി​ലും കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലും താ​ന​ല്ല കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് എ​ഴു​തി​യി​രു​ന്നു.

പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65 ), പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ശോ​ര്‍ (എ​ട്ട് ) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സൗ​മ്യ എ​ല്ലാ​വ​രും ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും താ​ന​ല്ല മാ​താ​പി​താ​ക്ക​ളെ​യും മ​ക​ളേ​യും കൊ​ന്ന​തെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും എ​ന്നെ​ങ്കി​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ​ഹ ത​ട​വു​കാ​രോ​ടും പ​ല​ത​വ​ണ പ​റ​ഞ്ഞി​രു​ന്നു.

മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ളും സൗ​മ്യ ത​നി​ച്ചാ​ണ് ചെ​യ്ത​തെ​ന്ന് നാ​ട്ടു​കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ശ്വ​സി​ക്കു​ന്നി​ല്ല. സൗ​മ്യ പ്ര​തി​യാ​യ മൂ​ന്നു കേ​സു​ക​ളു​ടെ​യും കു​റ്റ​പ​ത്രം ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് കേ​സ് ക​മ്മി​റ്റ് ചെ​യ്ത ശേ​ഷം സൗ​മ്യ​യു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ര​ന്വേ​ഷ​ണ​മി​ല്ലെ​ങ്കി​ൽ കേ​സ് ന​ട​പ​ടി​ക​ൾ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തോ​ടെ അ​വ​സാ​നി​ക്കും.

Related posts