കോട്ടയം: സ്കൂള്‍ കായികമേളകള്‍ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങിയിരിക്കേ സര്‍ക്കാര്‍ അറിയുന്നില്ല കുട്ടികളില്‍ പകുതിയും കായികാധ്യാപകരില്ലാതെ തനിയെ പരിശീലനം നേടുകയാണെന്ന്. സംസ്ഥാനത്ത് 70 ശതമാനം സ്കൂളുകളിലും കായികാധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കായികപരിശീലനവും കായിക പുസ്കത പഠനവുണ്ടായിരിക്കേ നിലവിലെ നിയമനരീതി വിചിത്രമാണ്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലേക്ക് കായികാധ്യാപക തസ്തികയേ ഇല്ല. അഞ്ചു മുതല്‍ ഏഴു വരെ മിനിമം 500 കുട്ടികളുണ്ടെങ്കില്‍ മാത്രമേ കായികാധ്യപകനെ നിയമിക്കൂ. എട്ട്, ഒന്‍പത് ക്ലാസുകളില്‍ മിനിമം അഞ്ച് ഡിവിഷനില്ലെങ്കില് ഈ പോസ്റ്റില്‍ നിയമനമില്ല. ഹയര്‍ സെക്കന്‍ഡറിയിലും വിഎച്ച്എസ്ഇയിലും കായികാധ്യാപകന് തുടക്കത്തില്‍തന്നെ ഔട്ടായതാണ്. നിലവില്‍ ജില്ലാ സംസ്ഥാന മേളകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തനിയെയാണു പരിശീലനം. അതല്ലെങ്കില്‍ ചേര്‍ന്നുള്ള ഹൈസ്കൂളിലെ കായികാധ്യാപകന്റെ സഹായം തേടുന്നു. സാഹചര്യം ഇതായിരിക്കേയാണു കേരളത്തിലെ സ്കൂളുകളില്‍നിന്ന് ഒളിമ്പ്യമാരും ഏഷ്യാഡ് താരങ്ങളും ഉയര്‍ന്നുവരണമെന്ന് സര്‍ക്കാര്‍…
Read MoreDay: October 15, 2025
അധികാരത്തിന്റെ കയ്യൂക്ക്… പതിനാലുകാരന്റെ മുഖത്തടിച്ച് വനിതാ പോലീസുകാരി; ചെവിക്കടിയേറ്റ കുട്ടി താലൂക്കാശുപത്രിയിൽ ചികിത്സയിൽ; പോലീസുകാരിക്കെതിരേ കേസ്
പാലക്കാട്: ഷൊർണൂരിൽ 14 വയസുകാരനെ മർദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തു. ചേലക്കര പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നിൽ വാടകയ്ക്ക് താമസിക്കുന്ന 14 കാരനാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മർദനമേറ്റത്. മർദനമേറ്റ പതിനാലുകാരനും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തായാണ് പോലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്. രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി കല്ലെറിയുന്നെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയൽവാസിയായ പോലീസുകാരി തന്നെ മർദിച്ചതെന്ന് കുട്ടിയും പ്രതികരിച്ചു. സംഭവത്തില്‍ ഷോർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
Read More