വാഷിംഗ്ടണ്‍ ഡിസി: യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പുടിനെ കാണുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, കൂടിക്കാഴ്ചയുമായുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുടിനുമായി രണ്ടു മണിക്കൂറോളം ട്രംപ് ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ ധരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
Read MoreDay: October 17, 2025
വൈക്കത്തു നിന്ന കവര്‍ന്ന 17 മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തി; നാലു യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: വൈക്കത്തെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈല്‍ ഫോൺ മോഷ്ടിച്ച് എറണാകുളത്ത് വില്ക്കാന് ശ്രമിച്ച സംഘത്തിലെ നാല് യുവാക്കള്‍ അറസ്റ്റില്‍. വൈക്കം തോട്ടകം പടിഞ്ഞാറേ പീടികത്തറവീട്ടില് ആദിശേഷന് (21), തോട്ടകം ഇണ്ടാംതുരുത്തില് ആദര്‍ശ് അ ഭിലാഷ് (18), കടുത്തുരുത്തി പു ഴയ്ക്കല്‍ മാനാര് ജോസ് നിവാസി ല്‍ മാര്‍ക്കോസ് (20), ചേര്‍ത്ത ല പള്ളിപ്പുറം ഭഗവതിവെളിയി ല്‍ തമ്പുരാന് സേതു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളെ ഇന്ന് രാവിലെ വൈക്കം പോലീസ് അറസ്റ്റു ചെയ്തു.പള്ളിപ്പുറം സ്വദേശി ശിവദി(18)നെയാണ് വൈക്കം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എസ്. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുളന്തുരുത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ കണ്ടെത്തുന്നതിനായി…
Read Moreആ കാരണം കൊണ്ടാണ് രോഗ വിവരം രഹസ്യമാക്കിവച്ചത്; തുറന്നുപറഞ്ഞ് ഉല്ലാസ് പന്തളം
കോമഡി ഷോകളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് ഉല്ലാസ് പന്തളം. മിനി സ്ക്രീനിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. താരത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്. ഇപ്പോഴിതാ തന്റെ രോഗവിവരം രഹസ്യമാക്കി വെച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉല്ലാസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് സ്ട്രോക്ക് ഉണ്ടായി. ഇടത്ത കാലിനും ഇടത്തേ കൈയ്ക്കും ഇത്തിരി സ്വാധീനക്കുറവുണ്ട്, അതുകൊണ്ടാണ് ചാനലിലെ പരിപാടികളില്‍ കാണാത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പുറത്തറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ കമന്റുകള്‍ വരുമെന്നതിനാലാണ് ഞാനിത് രഹസ്യമാക്കിവച്ചത്. പിന്നെ ആലോചിച്ചപ്പോള്‍ അതെന്തിനാണെന്നു തോന്നിയിരുന്നു, ലക്ഷ്മി നക്ഷത്ര ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഉല്ലാസിനെക്കൊണ്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ജ്വല്ലറി ഉടമയും പറഞ്ഞു. എനിക്കത് സന്തോഷം നല്കി. അങ്ങനെയാണ് വന്നത്. അതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ എന്റെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്.…
Read Moreപട്ടാപ്പകൽ വീട്ടിലെത്തി വയോധികയുടെ മാല കവർന്ന സംഭവം; സിസിടിവി ദൃശ്യം കിട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ബൈക്കിൽ വീട്ടിലെത്തിയ ആൾ വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. നീല ജൂപ്പിറ്റർ സ്കൂട്ടറിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. സ്കൂട്ടറിന്റെ നമ്പറും മറച്ച നിലയിലാണ്. കണിയാർ കുന്നിലെ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ആൾ ഇന്നലെ പൊട്ടിച്ചു കടന്നുകളഞ്ഞത്. വീടിന്റെ പിൻവശത്തുനിന്നും മീൻ മുറിക്കുന്നതിനിടെ ജാനകിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച ശേഷം വീടിന്റെ ഉള്ളിൽ പ്രേവേശിച്ച് മുൻ ഭാഗത്തുകൂടിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ജാനകിപറയുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ ആളെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും ജാനകി പറയുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.
Read Moreപൊന്നിന് പൊന്നും വില; ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു; ഇപ്പോൾ സ്വര്‍ണവില വര്‍ധിക്കുന്നതിന് അനുകൂലമായ സാഹചര്യമെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊന്നുംവില. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. ഇന്ന് ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 4,228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം ഉണ്ടായില്ല. വ്യാഴാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,380 ഡോളറിലേക്ക് എത്തിയിരുന്നു. ട്രോയ് ഔണ്‍സിന് 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് രാവിലെ…
Read Moreനൃത്തം എനിക്കു ജീവവായു പോലെ ഒന്നാണ്: നവ്യാ നായർ
നൃത്തം പലര്‍ക്കും പലതായിരിക്കാം. എന്നാല്‍ തനിക്കതു ജീവവായു പോലെപ്രധാനപ്പെട്ട ഒന്നാണെന്ന് നവ്യാ നായർ. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്ന ഒന്ന്. നാളെ സിനിമകള്‍ ഇല്ലാത്ത ഒരു കാലം വന്നാലും നൃത്തം എനിക്കൊപ്പമുണ്ടാവും എന്നുറപ്പുണ്ട്. സ്റ്റേജ് ഷോകളും നൃത്തവിദ്യാലയവും അടങ്ങുന്ന ലോകത്താണ് ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.അതുകൊണ്ടുതന്നെ നൃത്തത്തോട് വല്ലാത്ത ഒരുതരം മമതാബന്ധമുണ്ട്. കേവലം ഒരു ഉപജീവനമാര്‍ഗം എന്നതിനപ്പുറം ആത്മപ്രകാശനത്തിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ വളരെ ഡിവൈനായ ഒരു തലം നൃത്തം എനിക്കു സമ്മാനിക്കുന്നുണ്ട് അതെന്ന് നവ്യ നായര്‍ പറഞ്ഞു.
Read Moreസ്കൂൾ മാനേജ്മെന്റിനെതിരേ വീണ്ടും വിദ്യാഭ്യാസ മന്ത്രി; ‘കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ ഉത്തരവാദി സ്കൂൾ മാനേജ്മെന്റ്’
തിരുവനന്തപുരം: ഹിജാബ് വിഷയത്തിൽ പള്ളുരുത്തിയിയിലെ സ്കൂൾ മാനേജ്മെന്റിനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ അതിനു ഉത്തരവാദി സ്കൂൾ മാനേജ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുമായി മാനേജ്മെന്റ് സംസാരിച്ചു പ്രശ്നം പരിഹരിക്കണം. ശിരോവസ്ത്രം ധരിച്ചു ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചർ ആണ് ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടിയോട് അത് ധരിക്കരുതെന്നു പറഞ്ഞത്. കുട്ടിയുടെ വിദ്യാഭ്യാസ അവകാശം സർക്കാർ സംരക്ഷിക്കും. സ്കൂളിനെതിരേ നടപടിയെടുക്കാൻ ചട്ടവും നിയമവും അനുസരിച്ചു സർക്കാരിന് അധികാരമുണ്ട്. പിടിഎ പ്രസിഡന്റിന് ധിക്കാരത്തിന്റെ ഭാഷയാണ്. സർക്കാരിന് ലഭിച്ച പരാതിയെത്തുടർന്നാണ് വിഷയത്തിൽ ഇടപെട്ടത്.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയാ യാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreലോകത്തെ ആദ്യ എഐ മൂവി ‘ലൗയു’ ഒരുങ്ങുന്നു
ലോകത്തെ ആദ്യ എ.ഐ മൂവി ലൗയു അണിഞ്ഞൊരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു. 13 ഗാനങ്ങളാണ് ചിത്രത്തിലുളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് വാര്യർ, രഞ്ജിനി ജോസ് എന്നിവരാണ് അലാപനം. ആദ്യമാണ് ഒരു ചിത്രത്തിനു വേണ്ടി ഇത്രയും ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്. ചിത്രത്തിന്റെ മനോഹാരിത വർധിപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായൊരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ഗായകന്റെ പ്രണയ കഥ. കാമുകിയുടെ നന്മയ്ക്കുവേണ്ടി, സ്വന്തം ജീവിതം നോക്കാതെ പ്രണയം ഉപേക്ഷിച്ച, നന്മയുള്ള ഒരു കാമുകന്റെ കഥ. ഇന്ത്യയിലെ എല്ലാ ഭാഷകളിലും, നിർമിക്കുന്ന ഈ ചിത്രം, പ്രേക്ഷകരെ വിസ്മയിപ്പിക്കും. നല്ലൊരു എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. എഐ ക്രിയേറ്റർ- നൂതൻ, പിആർഒ…
Read Moreഒരുനിമിഷം ജീവന് നഷ്ടപ്പെടുമെന്നു കരുതി: അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിട്ടും ആദ്യം വെള്ളത്തിലേക്ക് ചാടിയതു മാരി സാറാണ്; സംഭവിച്ച അപകടത്തെക്കുറിച്ച് രജിഷ വിജയൻ
മാരി സെൽവരാജിന്റെ ‘ബൈസൺ’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ. നീന്തൽ രംഗത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ തന്നെ, സംവിധായകൻ മാരി സെൽവരാജ് വെള്ളത്തിൽച്ചാടി രക്ഷിക്കുകയായിരുന്നുവെന്നാണു താരത്തിന്റെ വെളിപ്പെടുത്തൽ. ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ബൈസൺ 17 ന് തിയറ്ററുകളിൽ എത്തുകയാണ്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽനിന്നു രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച സംസാരിക്കുകയാണ് രജിഷ വിജയൻ. വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനിൽ, മുന്‍പ് നീന്തൽ പഠിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ എടുത്ത് ചാടിയെന്നും എന്നാൽ ആഴത്തിലേക്ക് മുങ്ങിത്താഴാൻ തടുങ്ങിയ തന്നെ രക്ഷിച്ചത് മാരി സെൽവരാജും മറ്റുള്ളവരും ചേർന്നാണെന്ന് രജിഷ പറയുന്നു. “കർണൻ എന്ന സിനിമയ്ക്കുവേണ്ടി ഞാൻ നീന്തൽ പഠിച്ചിരുന്നു. ബൈസൺ ചിത്രീകരണത്തിനിടെ, പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനുണ്ടെന്ന് മാരി…
Read Moreബിസിനസുകാരനില്‍നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജി പിടിയിൽ: തുടര്‍ന്നു നടത്തിയ പരിശോധനയിൽ കോടികളുടെ സമ്പാദ്യം കണ്ടെത്തി
ചണ്ഡിഗഡ്: ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജിയെ സിബിഐ പിടികൂടി. റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ഹര്‍ചരണ്‍ സിംഗ് ബുല്ലാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനില്‍നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനെടെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് അഞ്ചു കോടിരൂപയും പിടിച്ചെടുത്തു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. 2024 നവംബര്‍ 27ന് ഇയാള്‍ റോപ്പര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്.
Read More
 
  
  
  
  
  
  
  
  
 