തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Read MoreDay: October 19, 2025
ഉണ്ണികൃഷ്ണൻ പോറ്റിയെ വെട്ടിലാക്കി വട്ടിപ്പലിശ ഇടപാട്: വീട്ടിൽ നിന്ന് സ്വർണവും പണവും ആധാരങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു. വീട്ടിൽ നടത്തിയ പരിശോധനക്കിടെ ഇടപാടുകളുടെ ആധാരങ്ങൾ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. 2020-നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Read Moreമണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം: പൊട്ട കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്. തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്സും നേതൃത്വം നൽകി.
Read More50 കാൻസറുകൾ മുൻകൂട്ടി കണ്ടെത്താം; ചികിത്സയിൽ വഴിത്തിരിവാകാൻ ഗലേരി ടെസ്റ്റ്
ലണ്ടൻ: അന്‍പതോളം കാൻസറുകൾ രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയായ ഗ്രെയില്‍ കണ്ടെത്തിയ ഗലേരി ടെസ്റ്റിലൂടെയാണ്, മുന്‍കൂട്ടി രോഗനിര്‍ണയം അസാധ്യമായ വിവിധ തരം കാൻസറുകള്‍ കണ്ടെത്താൻ സാധിക്കുന്നത്. കാൻസർ മൂലമുള്ള ട്യൂമറില്‍നിന്ന് രക്തത്തിൽ കലരുന്ന ഡിഎന്‍എ ശകലങ്ങളെ കണ്ടുപിടിക്കാന്‍ കെല്പുള്ള ഗലേരി ടെസ്റ്റ് യുഎസിലെയും കാനഡയിലെയും 25,000 പേരിൽ പരീക്ഷിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും (എന്‍എച്ച്എസ്) ഈ ടെസ്റ്റിന്റെ പരീക്ഷണം നടത്തുന്നുണ്ട്. മുൻകൂട്ടി കണ്ടെത്താനായാല്‍ പല കാൻസറുകളും ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് അമേരിക്കയിലെ ഒറേഗോൺ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി പ്രഫസറും ഗവേഷകനുമായ ഡോ. നിമ നാബാവിസാദേ പറയുന്നു. ഗലേരി ടെസ്റ്റ് പ്രകാരം നെഗറ്റീവ് ഫലം ലഭിച്ച 99 ശതമാനം പേരിലും അര്‍ബുദത്തിന്റെ സാധ്യത എഴുതിത്തള്ളി. സ്ക്രീനിംഗ് പ്രോഗ്രാമുകള്‍ ലഭ്യമല്ലാത്ത അണ്ഡാശയ, വൃക്ക, ഉദര, മൂത്രാശയ, പാന്‍ക്രിയാറ്റിക് കാൻസറുകളാണ് ഈ…
Read Moreപോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചു: അന്ന് 150 ദിവസം ജയിലിൽ ഇട്ടതും പോലീസ്; ഇന്ന് നെഞ്ച് വേദന വന്നപ്പോൾ രക്ഷകരായതും പോലീസ്
രാജപുരം: ചെയ്യാത്ത കുറ്റത്തിന് 150 ദിവസം ജയിലിൽ കഴിയേണ്ടി വന്നയാളാണ് മാലക്കല്ല് പതിനെട്ടാം മൈലിലെ ഞരളാട്ട് ബിജു മാത്യു (49). ഒപ്പമുള്ള സുഹൃത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ വർഷം നവംബർ 25ന് കോഴിക്കോട് പോലീസ് ഇരുവരെയും പിടികൂടി ജയിലിലടച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നയാളെന്ന ദുഷ്പേരു മൂലം ഏറെനാൾ ജോലി പോലും കിട്ടാതെ വലഞ്ഞ ബിജു 76 വയസുള്ള അമ്മയ്ക്കൊപ്പം മാലക്കല്ലിലെ വീട്ടിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. നടക്കാൻ പോലും വയ്യാത്ത അമ്മയെ വിവരമറിയിക്കാതെ നേരേ സംസ്ഥാനപാതയിലേക്ക് ഇറങ്ങിനിന്നു. നിരവധി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് രാജപുരം പോലീസിന്റെ പട്രോളിംഗ് സംഘം അതുവഴി വന്നത്. ഒട്ടും സമയം കളയാതെ സിപിആർ നൽകിയും ആശുപത്രിയിലെത്തിച്ചും പോലീസ് ബിജുവിന്റെ ജീവൻ രക്ഷിച്ചു. കോഴിക്കോട്ടെ സഹപ്രവർത്തകർ അറിയാതെ ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തം…
Read More