കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ശാന്തമ്മ(81) ആണ് മരിച്ചത്. ഇന്ന് രാവിലെയാണു സംഭവം. പന്നിയങ്കര മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും. ഇവരുടെ തന്നെ കുടുംബക്ഷേത്രമാണിത്. വലിയ ആല്‍മരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. അമ്പലത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഭര്‍ത്താവ് പരേതനായ ദാമോദര സ്വാമി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ.
Read MoreDay: October 21, 2025
പേരട്ടയിൽ കാട്ടാനയിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചു; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ
ഇരിട്ടി: കേരള -കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ ഇന്നും കാട്ടാനയിറങ്ങി ഭീതി വിതച്ചു. ഇന്ന് പുലർച്ചെ എത്തിയ കാട്ടാന സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞു കൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിക്കുകയും വീട്ടുമുറ്റം വരെ എത്തുകയും ചെയ്തു. പുലർച്ചെ ഒന്നോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. വീടുകളുടെ മുറ്റത്ത് എത്തിയ കൊമ്പൻ പ്രദേശത്ത് ഭീതി വിതച്ചു. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് മേഖലയിൽ ഭീതി വിതയ്ക്കുന്നത്. ആന എത്തിയതിനു സമീപത്താണ് സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം കൂട്ടുപുഴ പാലത്തിൽ എത്തിയ കൊമ്പൻ തന്നെയാണ് ഇന്ന് പുലർച്ചെ ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക…
Read Moreശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയെന്ന് പ്രത്യേക അന്വേഷണ സംഘം; ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണന് പോറ്റിയും കൂട്ടുപ്രതികളും
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു. ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്. സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രിയോടെ വിട്ടയച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ…
Read Moreശ്വാസംമുട്ടി ഡൽഹി: ദീപാവലിദിനത്തിൽ പുക ശ്വസിച്ച് രാജ്യതലസ്ഥാനം
ന്യൂഡൽഹി: ദീപാവലിദിനത്തിൽ പുക ശ്വസിച്ച് രാജ്യതലസ്ഥാനം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയിൽ പടക്കങ്ങളും ആഘോഷമായപ്പോൾ പ്രഭാതത്തിലെ വായു ഗുണനിലവാരം ‘വളരെ മോശം’ സ്ഥിതിയിലായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളനുസരിച്ച് 340 ആയിരുന്നു ഇന്നലെ രാവിലത്തെ ഡൽഹിയിലെ വായുനിലവാര സൂചിക (എക്യുഐ). ഈ വർഷം ഫെബ്രുവരി രണ്ടിനുശേഷം ആദ്യമായാണു ഡൽഹിയുടെ എക്യുഐ 300ന് മുകളിൽ കടക്കുന്നത്. 0-50 ‘നല്ലത്’, 51-100 ‘തൃപ്തികരം’, 101-200 ‘മിതമായത്’, 201-300 ‘മോശം’, 301-400 ‘വളരെ മോശം, 401-500 ‘ഗുരുതരം’ എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക കണക്കാക്കുന്നത്. തലസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിലടക്കം സുപ്രീംകോടതി ഇളവുകൾ നൽകിയത് വായുനിലവാരം വളരെ മോശം സ്ഥിതിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി. എക്യുഐ 300ന് മുകളിൽ കടന്നതോടെ അധികൃതർ ‘വളരെ മോശം’ സ്ഥിതിയെ പ്രതിരോധിക്കുന്നതിനുള്ള ഗ്രാപ് രണ്ട് (ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ) പ്രഖ്യാപിച്ചു. അന്തർസംസ്ഥാന ബസ് സർവീസുകളിലെ നിയന്ത്രണങ്ങൾ, റോഡുകളിൽ…
Read Moreമറുനാടൻ വാഴക്കുലകൾ മാർക്കറ്റിൽ സുലഭം; കുലകൾ വിൽക്കാൻ കഴിയാതെ കർഷകർ
മുണ്ടക്കയം: കുറഞ്ഞ വിലയ്ക്ക് മറുനാടൻ വാഴക്കുലകൾ വിപണി കീഴടക്കിയതോടെ കർഷക മാർക്കറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുവാൻ തയാറാകാതെ വ്യാപാരികൾ. സാധനം വിറ്റഴിക്കുവാൻ മാർഗം ഇല്ലാതെ കർഷകർ ദുരിതത്തിൽ.തമിഴ്നാട് മേട്ടുപ്പാളയത്തിൽ നിന്നു കുറഞ്ഞ നിരക്കിൽ വാഴക്കുലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് നൽകുന്നതാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാടൻ വാഴക്കുലകളുടെ വില ഗണ്യമായി കുറയുവാൻ കാരണം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന് (വിഎഫ്പിസികെ) കീഴിൽ പ്രവർത്തിക്കുന്ന കർഷക മാർക്കറ്റുകളിലും കർഷക ഓപ്പൺ മാർക്കറ്റുകളിലും വാഴക്കുലകൾ കെട്ടിക്കിടക്കുകയാണ്. 60 രൂപ വിലയുണ്ടായിരുന്ന ഏത്തക്കായ്ക്ക് ഇപ്പോൾ 30 മുതൽ 36 രൂപ വരെയാണ് ലഭിക്കുന്നത്. 80 രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോൾ 20 മുതൽ 30 രൂപ വരെ മാത്രമാണ് കർഷകന് ലഭിക്കുന്നത്. പാളയംകോടനും റോബസ്റ്റയും വാങ്ങുവാൻ പോലും വ്യാപാരികൾ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം മുണ്ടക്കയം ചോറ്റിയിൽ പ്രവർത്തിക്കുന്ന വിഎഫ്പിസികെയുടെ മാർക്കറ്റിൽ…
Read Moreഞങ്ങൾ നന്ദികെട്ടവരല്ല; ജി. സുധാകരനെ നേരിൽ കണ്ട് തന്നോട് ചേർത്തുനിർത്തും; പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയെന്ന് സജി ചെറിയാൻ
അമ്പലപ്പുഴ: ജി. സുധാകരനെ നേരിൽ കാണുമെന്നും ചേർത്തുനിർത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി. സുധാകരന് തന്നെയടക്കം വിമർശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി. സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേർത്തുപിടിക്കും. സജി ചെറിയാനെയടക്കം ജി. സുധാകരൻ നേരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ജി. സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ജി. സുധാകരനുമായി പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും സജി ചെറിയാൻ പറഞ്ഞു. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽനിന്ന് വിട്ടുനിന്നിരുന്നു.
Read Moreകായികാധ്യാപകര്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗം: വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്; മാത്യു തൈക്കടവില്‍
തിരുവനന്തപുരം: കായികവിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള സമയമാണിതെന്ന് കെപിഎസ് പിഇടിഎ സംസ്ഥാന വൈസ് പ്രസിഡന്റും ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറുമായ മാത്യു തൈക്കടവില്‍. കായികാധ്യാപകര്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗമാണ്. വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ കെപിഎസ് പിഇടിഎയും ഗവണ്മെന്റ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ ഡിപിഡിഎയും സംയുക്തമായാണ് നിസഹകരണം പ്രഖ്യാപിച്ചത്. സ്കൂള്‍ ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന അധ്യാപകര്‍, കായികവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരമുറ സ്വീകരിച്ചത്. 65 വര്‍ഷം പഴക്കമുള്ള നിയമനമാനദണ്ഡങ്ങള് പരിഷ്കരിക്കാത്തതിനാല് 65 ശതമാനം യുപി സ്കൂളുകളിലും 45 ശതമാനം ഹൈസ്കൂളുകളിലും എല്ലാ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ സ്കൂളുകളിലും കായിക അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്. പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് 1800ല്‍ താഴെ കായിക അധ്യാപകര്‍ മാത്രമാണുള്ളത്.…
Read Moreമണ്ഡലകാലത്തിന് ഒരു മാസം ബാക്കി; എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളായില്ല
കോട്ടയം: ശബരിമല മണ്ഡലകാലത്തിന് 28 ദിവസം മാത്രം ബാക്കി നിർക്കെ രണ്ടു കോടിയോളം തീര്‍ഥാടകരെത്തുന്ന എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ ഇനിയുമായിട്ടില്ല.എരുമേലിയിലേക്കുള്ള പല ഗ്രാമീണ റോഡുകളുടെയും സ്ഥിതി ദയനീയമാണ്. വിവിധ ജില്ലകളില്‍നിന്ന് അന്‍പത് സ്പെഷല്‍ ബസുകളും 200 അധികം ജീവനക്കാരും എത്തുന്ന എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നില ദയനീയമാണ്. ചെളിക്കുളമായി മാറുന്ന ഡിപ്പോയില്‍ ടോയ്ലറ്റ് സൗകര്യം പരിമിതമാണ്. അന്പതുവര്ഷം പഴക്കമുള്ള എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് നേരിയ നവീകരണംപോലും നടത്താനായിട്ടില്ല. 27 വര്‍ഷം മുന്‍പ് അനുമതിയായ ശബരി റെയില്‍വേ പദ്ധതി ഇപ്പോഴും രേഖകളില്‍ മാത്രം. 2029ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിയും നിയമക്കുരുക്കില്തന്നെ. വന്യമൃഗശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനനപാത സുരക്ഷിതമാക്കാനോ ഇടത്താവളങ്ങളില്‍ വൈദ്യുതി എത്തിക്കാനോ നടപടിയായിട്ടില്ല. തുലാമഴ ഡിസംബര്‍ വരെ നീളുന്ന സാഹചര്യമുണ്ടായാല്‍ തീര്‍ഥാടനപാതയില്‍ മിന്നല്‍പ്രളയം നേരിടാനുള്ള സൗകര്യങ്ങളുമില്ല.…
Read Moreകർഷകരുടെ ദുരിതങ്ങൾ നേരിട്ട് കണ്ടറിയണം; തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിക്കും
മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽകർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇന്നു കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുമെന്ന് ബിഡിജെഎസ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുട്ടനാട്ടിലെ നെൽകർഷകർ, പാടശേഖരസമിതി ഭാരവാഹികൾ, വിവിധ കർഷക സംഘടന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തു. രാവിലെ 9.30ന് തെക്കേ മേച്ചേരിവാക്ക പാടശേഖരം, രണ്ടാംകൃഷിയിറക്കിയിരിക്കുന്ന തെക്കേ മണപ്പള്ളി പാടശേഖരം, അയ്യനാട്, ശ്രീമൂലമംഗലം കായൽ, വടക്കേക്കരി മാടത്താനിക്കരി, മഠത്തിക്കയാൽ, മംഗലം മണിക്യമംഗലം കായൽ, ചിത്തിര, ആർബ്ലോക്ക് കായലുകൾ, രാമങ്കരി-മുട്ടാർ-കൃഷിഭവൻ പരിധിയിൽ വരുന്ന ഇന്ദ്രങ്കരി കാച്ചാണിക്കരി പാടശേഖരം, വെളിയനാട്, പിളിങ്കുന്നു കൃഷിഭവൻ പരിധിയിലുള്ള പടിഞ്ഞാറെ വെള്ളിസ്രാക്കൽ, തൈപ്പറമ്പ്, ഓഡേറ്റി, തലവടി ചമ്പക്കുളം പഞ്ചായത്തുകളിലെ പാടശേഖരങ്ങൾ തുടങ്ങിയ കൃഷിയിടങ്ങളിൽ സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജോതിഷ്, ട്രഷറർ അനിരുദ്ധ് കാർത്തികേയ്, സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ തുടങ്ങിയവരും…
Read Moreപണയം വച്ച സ്വർണത്തെപ്പറ്റി തർക്കം; സ്ഥാപന ഉടമ യുവതിയെ വീട്ടിൽ കയറി മര്‍ദിച്ചു; ആക്രമണത്തിൽ യുവതിയുടെ ശരീരത്തിൽ മുറിവുകൾ
ഹരിപ്പാട്: പണയംവച്ച ഉരുപ്പടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ത്തുടര്‍ന്ന് സ്വര്‍ണപ്പണയ സ്ഥാപന ഉടമ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. തൃക്കുന്നപ്പുഴ കിഴക്കേക്കര സിദ്ധു നിവാസില്‍ സരിതയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7. 30നായിരുന്നു സംഭവം. കല്ലുപുരയ്ക്കല്‍ സനല്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള തേജസ് സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തില്‍ 2022 ഒക്ടോബര്‍ 23ന് പണയം വച്ചിരുന്ന രണ്ട് ഗ്രാം തൂക്കമുള്ള വള തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സരിത വെള്ളിയാഴ്ച സ്ഥാപന ഉടമയെ ഫോണില്‍ വിളിക്കുകയും ചീട്ട് നോക്കിയ ശേഷം പിന്നീട് വിവരമറിയിക്കാമെന്ന് ഉടമ പറയുകയും ചെയ്തിരുന്നു. പിന്നീട് കാര്‍ത്തിക വീട്ടില്‍ സജിത എന്നൊരാള്‍ പണയം ഉരുപ്പടി എടുത്തുകൊണ്ടു പോയതായി പറയുകയും ചെയ്തു. എന്നാല്‍, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പണയച്ചീട്ട് ഉള്‍പ്പെടെ തന്റെ കൈവശമാണെന്നും സരിത പറഞ്ഞു. തുടര്‍ന്ന് സ്ഥാപന ഉടമ ഇന്നലെ രാവിലെ വീട്ടിലെത്തി സ്വര്‍ണം തിരികെ എടുത്തതായി രജിസ്റ്റര്‍ ബുക്ക്…
Read More