പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷ. ദേശീയ സുരക്ഷാ സേന ശബരിമലയിലെ സുരക്ഷാ ചുമതല ഇന്നലെ മുതൽ ഏറ്റെടുത്തു. ഇന്നു മുതല്‍ അയ്യപ്പഭക്തര്‍ക്കു ദര്‍ശനത്തിനു നിയന്ത്രണങ്ങളുണ്ട്. ഇന്നത്തെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് 12500 ആയി നിജപ്പെടുത്തി. ബുധനാഴ്ചയും നിയന്ത്രണങ്ങളുണ്ട്. ഇന്നു മുതൽ ദേശീയ സുരക്ഷാ സേനയുടെ ചുമതലയിലാണ് എല്ലാ ക്രമീകരണങ്ങളും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും കേന്ദ്രസേനയുടെ ചുമതലയിലാണ് സുരക്ഷാ സംവിധാനങ്ങള്‍. നാളെ രാവിലെ 10.20ന് ഹെലികോപ്ടറില്‍ നിലയ്ക്കല്‍ ഹെലിപ്പാഡില്‍ ഇറങ്ങി അവിടെനിന്നു റോഡു മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്കു പുറപ്പെടും. ഉച്ചപൂജ ദര്‍ശനത്തിനുശേഷം സന്നിധാനം ഗസ്റ്റ് ഹൗസില്‍ വിശ്രമം. മൂന്നിനു സന്നിധാനത്തു നിന്നു മടങ്ങും. 4.10ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്കു മടങ്ങും. പുതിയ ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരികെയുമുള്ള യാത്ര.…
Read MoreDay: October 21, 2025
ഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യക്കേട്; ചേർത്തലയിലെ ലോട്ടറിക്കടയില്‍ മോഷണം; 2.16 ലക്ഷം രൂപയുടെ ടിക്കറ്റ് മോഷണം പോയി
ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വിൽപ്പനശാലയിൽ മോഷണം. 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ചു. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളി ലതാ ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം. സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ചു. കടയ്ക്ക് വടക്കുഭാഗത്തുള്ള ജനൽപ്പാളി തുറന്ന് കമ്പി അറുത്തുമാറ്റി കമ്പിപ്പാര ഉപയോഗിച്ച് ഉള്ളിലുണ്ടായിരുന്ന ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച നറുക്കെടുക്കുന്ന ഭാഗ്യധാര, ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, ബുധനാഴ്ചത്തെ ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും തിങ്കളാഴ്ച പുലർച്ചെ 2.45ന് മോഷ്ടാവ് വരുന്നതും മോഷണം നടത്തുന്നതുമായ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.മോഷ്ടാവ് നീലനിറത്തിലുള്ള മഴക്കോട്ട് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് എത്തിയത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി…
Read Moreപേടിക്കേണ്ടെ ഉടനെ മടങ്ങിവരും… ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു: ലോകമാകെ സേവനങ്ങള്‍ തടസപ്പെട്ടു
ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. ഇന്നലെ തടസം നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസപ്പെട്ടു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്സ്, വെന്മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതികതകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതായി ആമസോണ്‍ അറിച്ചു. ഔട്ട്ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.11 ഓടെയാണു പ്രശ്നങ്ങളുടെ സൂചന കണ്ടുതുടങ്ങിയത്. തൊട്ടുപിന്നാലെ 5,800ലധികം ഉപയോക്താക്കള്‍ എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എഡബ്ല്യുഎസ്. തകരാര്‍ സംഭവിച്ചതിന്റെ മൂലകാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു. എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി.…
Read Moreപരുന്തിന്റെ വക ചെറിയൊരു പണി; മരത്തിലെ തേനിച്ചക്കൂട് റാഞ്ചാൻ ശ്രമം; തേനിച്ചയിളകി വിനോദസഞ്ചാരികളെ ഓടിച്ചിട്ടു കുത്തി
ചെറുതോണി: പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 13 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിലെത്തിയ എറണാകുളം സ്വദേശികൾക്കാണ് ആദ്യം കുത്തേറ്റത്. പാറയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഞ്ചാരികൾ തേനീച്ചയുടെ കുത്തേറ്റ് ഓടുന്നതുകണ്ട് രക്ഷിക്കാനെത്തിയ നാട്ടുകാരെയും ഈച്ചകൾ ഓടിച്ചിട്ട് കുത്തി. സമീപ പ്രദേശത്ത വീടുകളിലുണ്ടായിരുന്നവർക്കും തേനീച്ചയുടെ ആക്രമണമുണ്ടായി. എറണാകുളം സ്വദേശികളായ ഹംബൽ (20), സ്റ്റെഫി ജോസ് (28), ബിൽദാർ (20 ), നബീൽ (20), അഖിൽ (20), മുബാരീസ് (21) എന്നിവർക്കും സമീപവാസികളായ ഓടമ്പള്ളിൽ സൗമ്യ (43), സാബു ഇഞ്ചയിൽ (48), സാബുവിന്റെ ഭാര്യ ലിറ്റിൽ (45), ഇവരുടെ മക്കളായ അമല (11 ), ആഗ്നസ് (7) എന്നിവർക്കും രക്ഷിക്കാനെത്തിയ ചാക്കോ (56), പ്രതീഷ് ചാമക്കാല എന്നിവർക്കുമാണ് തേനീച്ച യുടെ കുത്തേറ്റത്. ഇവരെ ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ…
Read Moreജാഗ്രതയോടെ ഇരിക്കണം; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. ബുധനാഴ്ച അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More