കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെയും വെള്ളിയാഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സ്കൂളുകളുടെ പ്രവര്‍ത്തനസമയത്തില്‍ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നാളെ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പായി പ്രവര്‍ത്തനം അവസാനിപ്പിക്കണം. വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവര്‍ത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ കൃത്യമായ അറിയിപ്പ് നല്‍കണം.
Read MoreDay: October 22, 2025
പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന സെൻസർ ബോര്‍ഡ് നിര്‍ദേശം; ഹാല് സിനിമ ഹൈക്കോടതി 25ന് കാണും; നിർമാതാവിന്റെ ഹർജിയിലാണ് നടപടി
കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഹാല് സിനിമ ഹൈക്കോടതി 25ന് വൈകുന്നേരം ഏഴിന് നേരിട്ടു കാണും. കേസില്‍ ഹാജരായ അഭിഭാഷകര്‍ക്കൊപ്പം കാക്കനാട് സ്റ്റുഡിയോയില്‍ സിനിമ കാണാമെന്ന് ജസ്റ്റീസ് വി.ജി. അരുണ്‍ അറിയിച്ചു. പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന സെൻസർ ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നതടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന് മുഹമ്മദ് റഫീഖ് എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിനിമ കാണാന്‍ കോടതി തീരുമാനിച്ചത്. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണു സിനിമയെന്ന വാദമുന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
Read Moreസ്ഥലം മാറിയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വനിതാ വാച്ചറെ പീഡിപ്പിച്ച; സഹപ്രവർത്തകയോട് ക്രൂരതകാട്ടിയത് ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ
തൃശൂർ: വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ പി.പി. ജോൺസൺ ആണ് പിടിയിലായത്. മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഏറുമുഖം സ്റ്റേഷനിൽനിന്ന് സ്ഥലം മാറി വന്നതാണ് ജോൺസൺ. ചുമതലയേറ്റ് ആദ്യ ദിവസമാണ് വനിതാ വാച്ചറെ ഉപദ്രവിച്ചത്.
Read Moreഗുരുതര സുരക്ഷാവീഴ്ചയോ; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ കുടുങ്ങി; തള്ളി നീക്കി പോലീസ്; കോൺക്രീറ്റ് ചെയ്തത് ഇന്നലെ
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ കുടുങ്ങി. കോന്നി പ്രമാടത്ത് സുരക്ഷാ വീഴ്ച. ഇതോടെ പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്ന് ഹെലികോപ്ടർ തള്ളി നീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ താത്കാലിക ഹെലിപാഡിനായി ഇന്നു പുലർച്ചെ അഞ്ചോടെയാണ് കോൺക്രീറ്റ് ഇട്ടതെന്നാണ് റിപ്പോർട്ട്. ഇതാണ് ചക്രങ്ങൾ താഴാനിടയായത്. രാവിലെ 8.40ഓടെയാണ് രാഷ്ട്രപതി പ്രമാടത്തെത്തിയത്. പിന്നീട് റോഡ് മാർഗം പമ്പയിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. പമ്പയിലെത്തി കെട്ടുനിറയ്ക്കുന്ന രാഷ്ട്രപതി പിന്നീട് പ്രത്യേക വാഹനത്തിൽ 11.50ന് സന്നിധാനത്തെത്തും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. തുടര്‍ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ…
Read More