കോട്ടയം: വന്യമൃഗംമുതല് പട്ടയംവരെ നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന കര്‍ഷക വികാരം ശമിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന തിരിച്ചടിയെ ചെറുക്കാനുമുള്ളതായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍. നെല്ല് സംഭരണവില കിലോ 28.20 രൂപയില്‍നിന്ന് 30 രൂപയാക്കിയും റബര്‍ താങ്ങുവില 180 രൂപയില്‍നിന്ന് 200 രൂപയായി ഉയര്‍ത്തിയും കര്‍ഷകരെ കൈയിലെടുക്കാനാണ് ശ്രമം. റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതോടകം വര്‍ധിപ്പിച്ചത് കിലോയ്ക്ക് പത്ത് രൂപ മാത്രമാണ്. മൂന്നു മാസമായി റബറിന്റെ ശരാശരി വില 180 രൂപയാണ്.ആ നിലയില്‍ നിലവിലെ ബജറ്റില്‍ താങ്ങുവില 200 രൂപയായി പ്രഖ്യാപിച്ച് ഏപ്രിലില്‍ നടപ്പാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം റബര്‍ സബ്സിഡി സ്കീമില്‍ വകയിരുത്തിയ 1000 കോടി രൂപയില്‍ 40 കോടി രൂപ മാത്രമാണ് വിതരണം ചെയ്യേണ്ടിവന്നത്. റബർ സബ്സിഡി 250 രൂപയായി ഉയര്‍ത്തിയാലും സര്‍ക്കാരിന്…
Read MoreDay: October 30, 2025
കോര്‍ട്ടിനോട് വിടപറഞ്ഞ് നിക്കോളാസ് മഹുത്
പാരീസ്: പാരീസ് മാസ്റ്റേഴ്സിലെ ഡബിൾസ് തോൽവിക്ക് പിന്നാലെ പ്രൊഫഷണൽ ടെന്നീസിനോട് വൈകാരികമായി വിട പറഞ്ഞ് ഫ്രഞ്ച് താരം നിക്കോളാസ് മഹുത്. 25 വർഷത്തെ കരിയറിൽ അഞ്ച് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങൾ 43 കാരനായ മഹുത് നേടിയിട്ടുണ്ട്. 2010ൽ വിംബിൾഡണിൽ അമേരിക്കൻ താരം ജോണ്‍ ഇസ്നറിനെതിരേ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രൊഫഷണൽ ടെന്നീസ് മത്സരം കാഴ്ചവച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു. 11 മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന മത്സരം മൂന്ന് ദിവസങ്ങളിലായി നടന്നു. അവസാന സെസെറ്റിനുമാത്രം എട്ട് മണിക്കൂർ 11 മിനിറ്റ് ദൈർഘ്യം. എന്നാൽ മത്സരത്തിൽ മഹുത് പരാജയപ്പെട്ടു. ചൊവ്വാഴ്ച ഗ്രിഗർ ദിമിത്രോവിനൊപ്പം സ്വന്തം മണ്ണിൽ കരിയറിലെ അവസാന മത്സരത്തിനിറങ്ങി മഹുത് കായികരംഗത്തിനോട് വിട പറഞ്ഞു. ഹ്യൂഗോ നൈസിനോടും എഡ്വാർഡ് റോജർ- സെലിനോടും 6-4, 5-7, 10-4 സ്കോറിന് പരാജയത്തോടെയായിരുന്നു കോർട്ടിനോട് വിടപറഞ്ഞത്.
Read Moreമകളേ മാപ്പ്… സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവിക അന്തർജനവും മകളെ കൊന്നത് പട്ടിണിക്കിട്ടും പീഡിപ്പിച്ചും; ഇരുവർക്കുമെതിരെയുള്ള കൊലക്കുറ്റം നിലനിൽക്കും; ശിക്ഷാ വിധി ഇന്ന്
കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി. അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞത്. ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകി. ഇരുവരെയും ബുധനാഴ്ച രാത്രി രാമനാട്ടുകരയിൽനിന്ന് നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും…
Read Moreദക്ഷിണാഫ്രിക്ക ഫൈനലില്‍: ഇംഗ്ലണ്ടിനെ തകര്‍ത്തത് 125 റണ്‍സിന്
ഗുവാഹത്തി: ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ക്യാപ്റ്റൻ ലോറ വോൾവാർഡ് (143 പന്തിൽ 169) അവിശ്വസനീയ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിന്റെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ അവർ ഫൈനലിൽ നേരിടും. ദക്ഷിണാഫ്രിക്ക 320 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക: 319/7. ഇംഗ്ലണ്ട്: 42.3 ഓവറില്‍ 194. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോൾവാർഡിനെ കൂടാതെ ടസ്മിൻ ബ്രിട്സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 42.3 ഓവറിൽ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകർത്തത്. നദീന്‍ ഡി ക്ലാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ…
Read Moreചരിത്രമെഴുതുമോ ഹർമന്റെ സംഘം? ഓസ്ട്രേലിയയെ വീഴ്ത്തിയാൽ ഫൈനലിൽ: മത്സരം മുംബൈയിൽ ഇന്ന് മൂന്നിന്
മുംബൈ: ചരിത്ര നിമിഷം പിറക്കുമോ എന്നറിയാൻ ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി. ഐസിസി ഏകദിന ലോകകപ്പ് കിരീടമെന്ന ലക്ഷ്യം ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് നടക്കുന്ന സെമി ഫൈനലിൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും കാലിടറിയില്ലെങ്കിൽ ഫൈനൽ ബർത്തുറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ പോരാടിയപ്പോൾ ഓസീസ് ജയം നേടിയെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ച ഇന്ത്യൻ വനിതകൾ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. ഡിവൈ സ്പോർട്സ് അക്കാഡമി നവി മുംബൈ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നിനാണ് മത്സരം. അവസാനം അകത്ത്സ്വന്തം മണ്ണിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച് ആത്മവിശ്വാസത്തോടെ ഇന്ത്യ തുടങ്ങി. എന്നാൽ, ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയെ പാാജയപ്പെടുത്തി പുറത്താകലിന്റെ വക്കിലെത്തിച്ചു. ഓസ്ട്രേലിയ പൊരുതി ഇന്ത്യയെ മറികടന്നെങ്കിൽ, പ്രോട്ടീസിനും ഇംഗ്ലണ്ടിനും ജയം…
Read Moreആശയ്ക്കുപോലുമില്ല ആശമാർക്ക്… 263 ദിവസം സമരം ചെയ്യുന്ന ആശമാർക്ക് നൽകിയത് 33 രൂപമാത്രം; സെക്രട്ടേറിയറ്റ് പടിക്കലെ സമരം തുടരുമെന്ന് ആശ വർക്കർമാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുമെന്നു ആശ വർക്കർമാർ. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്നും പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത് ആശമാർ പറഞ്ഞു. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതിയുടെ യോഗം ഇന്ന് ചേരും. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം. ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്.
Read Moreനിന്റെ അമ്മയാടാ പറയുന്നത്… വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത് അമ്മ; കഴുത്തറുത്ത് കൊന്ന് മകൻ; വിജയകുമാരിയുടെ കഴുത്തറുത്തത് മദ്യകുപ്പിയുടെ ചില്ലുകൊണ്ട്
തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ വിജയകുമാരി(74) ആണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാര്‍, വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ അജയകുമാർ കുപ്പിചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നു. നിലവില്‍ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. കോസ്റ്റ് ഗാർഡ് മുൻ ഉദ്യോഗസ്ഥനാണ് അജയകുമാര്‍.
Read More
 
  
  
  
  
  
 