സോഷ്യൽ മീഡിയയിൽ അനുപമ പങ്കുവയ്ക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അതീവ സുന്ദരിയായ, അതിമനോഹര ചിത്രങ്ങളാണ് എപ്പോഴും നടി പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ബൈസൺ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽനിന്നെടുത്തിട്ടുള്ള ഏതാനും ചിത്രങ്ങളാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. കറുത്ത് കരിവാളിച്ച് റാണി എന്ന കഥാപാത്രമായി ജീവിച്ച അനുപമയെ ചിത്രങ്ങളില്‍ കാണാം. ബൈസൺ എന്ന ചിത്രം റിലീസ് ചെയ്ത് പത്തുദിവസം പിന്നിട്ടപ്പോഴാണ് ടീമിനും സ്വീകരിച്ച ജനങ്ങൾക്കും എല്ലാം നന്ദി പറഞ്ഞ് അനുപമ ഈ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഈ സ്നേഹം എങ്ങനെ ഉൾക്കൊള്ളണമെന്ന് ഇപ്പോഴും എന്റെ ഹൃദയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. ചില സിനിമകൾ വെറും പ്രൊജക്ടുകൾ അല്ല, ഒരു വികാരമായി സീസണായി ഉള്ളിലെ ഒരു നിശബ്ദ മാറ്റമായി മാറുന്നു. എനിക്ക് ബൈസൺ അങ്ങനെ ഒരു സിനിമയാണ്. ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന വിധത്തിൽ എന്നെ സ്വാധീനിച്ച ഒരു സിനിമ.…
Read MoreDay: October 31, 2025
കേരള പോലീസ് അക്കാദമിയില്‍ ഇനി ശ്വാന പരിശീലനം പഠിക്കാം; ഇന്ത്യയിലെ ആദ്യസംരംഭം
കൊച്ചി: ശ്വാനപരിശീലനം ശാസ്ത്രീയമായി പഠിക്കുന്നതിന് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ആരംഭിക്കുന്ന പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഡിസംബറില്‍ തുടക്കമാകും. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ കെനൈന്‍ ഹിസ്റ്ററി, ജനറല്‍ ഒബീഡിയന്‍സ് ആന്‍ഡ് ബിഹേവിയറല്‍ ട്രെയിനിംഗ്, ട്രേഡ് വര്‍ക്ക്, നായ്ക്കളുടെ സംരക്ഷണവും മരുന്നു നല്‍കലും, കെന്നല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ശ്വാന പരിശീലന കേന്ദ്രത്തിലേയും ഈ മേഖലയിലെ മറ്റ് വിദഗ്ദ്ധരുടേയും നേതൃത്വത്തില്‍ അക്കാദമി കേന്ദ്രീകരിച്ച് നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വ്വകലാശാലയും സംയുക്തമായി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ദേശീയ തൊഴില്‍ വിദ്യാഭ്യാസ പരിശീലന കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന രീതിയിലാണ് കോഴ്സിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.വിദേശ രാജ്യങ്ങളിലടക്കം മികച്ച ജോലി സാധ്യതയുള്ള കോഴ്സാണിത്. പത്താം ക്ലാസില്‍ 50 ശതമാനം…
Read Moreസ്വർണക്കപ്പിൽ നുരയട്ടെ ഒളിമ്പിക്സ് വീര്യം
ഏറ്റവും കഴിവുള്ളവരാകണമെന്നില്ല, തോൽക്കാൻ മനസില്ലാത്തവരാണ് ജയിക്കുന്നതെന്നൊരു പഴമൊഴിയുണ്ട്. തിരുവനന്തപുരത്തു നമ്മളതു കണ്ടു. കഴിവുള്ളവരും തോൽക്കാൻ മനസില്ലാത്തവരുമായ കൗമാരക്കാർ തകർത്തെറിഞ്ഞ റിക്കാർഡുകൾ കായികകേരളത്തെ ഒളിന്പിക്സിലെത്തിക്കാൻ ശേഷിയുള്ളതാണ്. പരിമിതികളുടെ ട്രാക്കുകളിലൂടെ പന്തയക്കുതിരകളാകാൻ അവരെ പരിശീലിപ്പിച്ച കായികാധ്യാപകർക്കും അഭിനന്ദനങ്ങൾ! വലിയ പരാതികളില്ലാതെ കായികമേള പൂർത്തിയാക്കാൻ സർക്കാരിനും കഴിഞ്ഞു. പക്ഷേ, ഇന്നലെ വിജയികൾക്കു കൊടുത്ത സ്വർണക്കപ്പിൽ നിറയ്ക്കേണ്ട പലതും ബാക്കിയാണ്. മികച്ച പരിശീലന സംവിധാനങ്ങളും ഉപയോഗയോഗ്യമായ ട്രാക്കുകളും ആവശ്യത്തിനു കായികാധ്യാപകരും കായികമേഖലയ്ക്കുള്ള ഫണ്ടുമൊക്കെ ഉറപ്പാക്കണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര മന്ത്രിസഭ ദേശീയ കായികനയം (എൻഎസ്പി) അംഗീകരിച്ചത്. ആഗോള കായികവേദി ലക്ഷ്യമിടുന്ന അതിനോടു ചേർന്നോ അല്ലാതെയോ സംസ്ഥാനവും അടിമുടി പുതുക്കേണ്ടിയിരിക്കുന്നു. ഒരു മെസിയെ ഇവിടെയെത്തിക്കാനുള്ള പ്രകടനപരതയേക്കാൾ എത്രയോ ശ്രേഷ്ഠമാകുമായിരുന്നു ഒന്നിലധികം മെസിമാരെ ലോക കായികവേദിക്കു സമ്മാനിക്കുന്നതിനുള്ള ആത്മാർഥ പ്രയത്നങ്ങൾ! കൗമാര ഒളിന്പിക്സായ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇത്തവണ ആതിഥേയരായ തിരുവനന്തപുരമാണ് തുടർച്ചയായ രണ്ടാം തവണയും…
Read Moreവോട്ട് ചോദിക്കുന്ന ക്ഷേമാന്വേഷണങ്ങൾ
ക്ഷേമത്തിലെ വർധന നാമമാത്രവും തെരഞ്ഞെടുപ്പു പ്രേരിതവുമാണെങ്കിലും താഴ്ന്ന വരുമാനക്കാർക്ക് ഇതുപോലും വലിയ കാര്യമാണ്.തങ്ങളുടെ ചെറിയ വരുമാനത്തിനൊപ്പം ഇതുകൂടി ചേർക്കാമല്ലോയെന്ന് ആശ്വസിക്കാം. വിജ്ഞാപനം ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നുവെന്ന് ജനത്തിനു ബോധ്യപ്പെടുന്നത് കേന്ദ്ര-സംസ്ഥാനങ്ങളുടെ ജനക്ഷേമ പ്രഖ്യാപനങ്ങളിലൂടെയും പതിവില്ലാത്ത വിട്ടുവീഴ്ചകളിലൂടെയുമാണ്. പിഎം ശ്രീയിൽ സിപിഐയെ മാനിച്ചുള്ള തന്ത്രപരമായ വിട്ടുവീഴ്ചകൾ തെരഞ്ഞെടുപ്പുകാലത്ത് മുന്നണിയെ ദുർബലമാക്കാതിരിക്കാനാണ്. ക്ഷേമപ്രഖ്യാപനങ്ങൾ ആദ്യ വോട്ടഭ്യർഥനയുമാണ്. അതെന്തായാലും, പെൻഷൻ-താങ്ങുവില വർധനകൾ തീർച്ചയായും ആശ്വാസകരം തന്നെ. വയനാട് ദുരന്തത്തിൽ പോലും കേന്ദ്രം പുലർത്തിയ ശത്രുതാപരമായ പരോക്ഷ സാന്പത്തിക ഉപരോധങ്ങളും, ദീർഘവീക്ഷണമില്ലാത്ത നയങ്ങളിലൂടെയും അല്ലാതെയും ശോഷിച്ച സംസ്ഥാന ഖജനാവും മറികടന്ന് ഇതെങ്കിലും പ്രഖ്യാപിക്കാനായിരിക്കുന്നു. വോട്ടിനുള്ള ക്ഷേമാന്വേഷണമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്കെങ്കിലും ചെറിയൊരു കൈത്താങ്ങാകട്ടെ. സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ് രംഗത്തെ അവശകലാകാര പെന്‍ഷനുകള്‍ എന്നിവ 1,600 രൂപയിൽനിന്നു 2,000 രൂപയാക്കി. സാമൂഹികക്ഷേമ പദ്ധതികളില്‍…
Read Moreഓപ്പറേഷന് സൈ ഹണ്ട്: കേസുകളും അറസ്റ്റും കൂടുതല്‍ റൂറലില്‍; കൊച്ചിയിൽ 46 അറസ്റ്റ്
കൊച്ചി: സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ പൂട്ടാന്‍ പോലീസ് നടത്തിയ ഒപ്പറേഷന് സൈ ഹണ്ടില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് റൂറലില്‍. 43 പേരാണ് ഇവിടെ അറസ്റ്റിലായത്. ജില്ലയില്‍ ആകെ 46 അറസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. റൂറല്‍ ജില്ലയില്‍ 102 ഇടങ്ങളിലാണ് പരിശോധന നടന്നത്. കോതംമംഗലത്ത് നിന്ന് എട്ട് പേരെയും, മൂവാറ്റുപുഴ ഏഴ്, ആലുവ, എടത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേരെ വീതവും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ 36 ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. ചെക്ക് വഴിയും, എടിഎം വഴിയും സംശയാസ്പദമായി പണം പിന്‍വലിച്ചവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്കിയവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂവാറ്റുപുഴയില്‍ പിടിയിലായവര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് കൈക്കലാക്കിയത്. പ്രതികള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി കമ്മീഷന് വ്യവസ്ഥയില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന തട്ടിപ്പ്…
Read Moreശബരി എയർപോർട്ട്: സ്ഥലം സർവേ പൂർത്തിയായി; സ്വകാര്യ ഭൂമിക്ക് പൊന്നും വില നൽകും
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യവ്യക്തികളുടെ വക സ്ഥലങ്ങളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മാന്വല്‍ റെക്കോര്‍ഡ് തയാറാക്കി റവന്യു വകുപ്പിന് സമര്‍പ്പിക്കുന്നതോടെ നടപടികള്‍ അവസാനിക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി സര്‍വേ നടത്താന്‍ എസ്റ്റേറ്റ് മാനേജ്മെന്റിന് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോടതി വ്യവഹാരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ അളവ് നടത്തിയിരുന്നില്ല. എന്നാല്‍ എസ്റ്റേറ്റിന്റെ അതിരുകള്‍ വ്യക്തമായതിനാല്‍ തോട്ടത്തില്‍ ഏരിയല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകളുടെ താമസമേ വേണ്ടിവരു എന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയാണ് വേണ്ടിവരിക. സ്വകാര്യ വ്യക്തികളുടെ സ്ഥലം…
Read Moreകല്ലൂർ സ്റ്റേഡിയം ; നവീകരണം മന്ദഗതിയില്‍; ആശങ്കയില്‍ വ്യാപാരികള്‍
കൊച്ചി: അര്‍ജന്റീന ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയം നവീകരണം മന്ദഗതിയില്‍ ആയെന്ന ആരോപണവുമായി കലൂര്‍ സ്റ്റേഡിയം ഷോപ്പ് ഓണേഴ്സ് അസോസിയേഷന്. നിലവിലെ വേഗതയില്‍ നിര്‍മാണ പണികള്‍ തുടര്‍ന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമോ എന്ന് സംശയമുണ്ട്. പണികള്‍ തീരാതെ വന്നാല്‍ അത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള്‍ ആശങ്ക പങ്കുവച്ചു. നിലവില്‍ അറ്റകുറ്റപ്പണികള്‍ മൂലം പ്രദേശത്തെ പൊടി ശല്യം രൂക്ഷമാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. പ്രദേശത്തെ റോഡ് അടക്കം ഏതാനും ഇടങ്ങളില്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് വാഹനങ്ങള്‍ കടന്നു വരുന്നതിന് പ്രതിസന്ധി തീര്‍ക്കുന്നു. 120 ഓളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 50ല്‍ അധികവും ഹോട്ടലുകളാണ്. പൊടി ശല്യം അടക്കം പ്രതികൂലമായി ബാധിക്കുന്നതും ഇവിടുത്തെ ഭക്ഷണശാലകളെയാണ്. അതേസമയം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്പോണ്സര് പിന്മാറിയാല് നിര്‍മാണം അവതാളത്തിലാകും. ഇതോടെ കച്ചവട സ്ഥാപനങ്ങള്‍…
Read Moreതരിശുഭൂമി കൃഷിയിടമാക്കാൻ ടൈസ് എഫ്പിസി
കോട്ടയം: സംസ്ഥാനത്തിന്റെ ഗുരുതര കാര്‍ഷികപ്രതിസന്ധിക്ക് പരിഹാരവുമായി ടൈസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. ഭൂവുടമകളില്‍ നിന്ന് ഭൂമിയേറ്റെടുത്ത്, ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍, കമ്പനി നേരിട്ട് കൃഷി ചെയ്ത് വിഷരഹിതമായ ഉല്പന്നങ്ങള്, തനതായും മൂല്യവര്‍ധിത, ബ്രാന്‍ഡഡ് ഉത്പന്നങ്ങളായും, ഓണ്‍ലൈന്‍ വിപണിയിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും എത്തിക്കാനാണ് ലക്ഷ്യം. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് പ്രൊമോട്ട് ചെയ്യുന്ന, നബാര്‍ഡിന്റെ ധനസഹായത്തോടെ രൂപീകൃതമാകുന്ന കമ്പനി ആദ്യ വര്‍ഷങ്ങളില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ഷിക ഉത്പാദനം ആരംഭിക്കും. കമ്പനിയുടെ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം മൂന്നിന്, മണര്‍കാട് നാലുമണിക്കാറ്റിലെ ഷെഫ് നളന് ഫുഡ് അക്കാഡമിയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കമ്പനി ചെയര്മാന് റോയ് പോള്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്, ചീഫ് വിപ്പ് ഡോ.…
Read Moreചരക്ക് ഗതാഗതത്തിന് ഒരു തടസവുമില്ലാതെ നിയന്ത്രിത വേഗതയിൽ ചരക്ക് ഇടനാഴികൾ വഴി ഇനി യാത്രാ ട്രെയിനുകളും
പരവൂർ (കൊല്ലം): ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.ഇത്തരത്തിലുള്ള യാത്രാ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്.പരീക്ഷണാർഥം ഗയ-ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു. ഡിഎഫ്സി വഴി റെയിൽവേ ഏർപ്പെടുത്തിയ രാജ്യത്തെ പ്രഥമ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ എന്ന ഖ്യാതിയും ഈ സർവീസ് സ്വന്തമാക്കി.വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചു എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം…
Read Moreഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു
കണ്ണൂർ: ഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായിരുന്ന കണ്ണൂർ ബർണശേരി സ്വദേശി മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ഹെബ്ബാൾ ആംസ്റ്റർ സിഎംഐ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഏഴു വർഷം ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്ത കാവൽഭടനായിരുന്ന മാനുവൽ 1972ലെ മ്യൂണിക്ക് ഒളിന്പിക്സിലാണ് വെങ്കല മെഡൽ നേടിയത്. തൊട്ടടുത്ത വർഷം ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി രാജ്യം ആദരിച്ചു. കായികരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഒളിന്പ്യൻ സുരേഷ്ബാബുവിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡും ലഭിച്ചു. പട്ടാളത്തിൽ ബോക്സർ ആയിരുന്ന ബർണശേരിയിലെ ജോസഫ് ബാവൂർ – സാറ ദദന്പതികളുടെ ആറ് മക്കളിൽ ഇളയവനായിരുന്നു മാനുവൽ ഫ്രെഡറിക്. പതിനൊന്നാം വയസിൽ ഹോക്കി സ്റ്റിക്കേന്തിയ മാനുവൽ ബർണശേരി ബിഇഎം യുപി സ്കൂളിനും സ്പോർട്സ്…
Read More
 
  
  
  
  
  
  
 