കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിന്റെ പേരില്‍ പുതിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കണമെന്നു പോലീസിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ കണ്സള്ട്ടേഷന് ബുക്ക് ചെയ്ത വയനാട് സ്വദേശിക്കാണ് കഴിഞ്ഞദിവസം 2.45 ലക്ഷം രൂപ നഷ്ടമായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് ഇങ്ങനെ: ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനായി ഗൂഗിളില്‍ ആശുപത്രിയുടെ കോൺടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്തു ലഭ്യമായ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്കി ബുക്ക് ചെയ്യണമെന്ന അറിയിപ്പ് ലഭിക്കും. ഈ സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കുകൂടി തട്ടിപ്പുകാര്‍ അയയ്ക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു രൂപ അടച്ച് അപ്പോയിന്റ്മെന്റ് എടുക്കുമ്പോള്‍ കോൺടാക്ട് ചെയ്യുന്ന ആളുടെ വാട്സാപ്പിലേക്ക് ഹായ് എന്ന സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് തട്ടിപ്പുസംഘം അയയ്ക്കും. എന്നാല്‍ ഈ…
Read MoreDay: October 31, 2025
പുന്നത്തുറ സഹ.ബാങ്ക് മുൻ പ്രസിഡന്റ് ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരണത്തിൽ സംശയമുണ്ടെന്ന് ഭാര്യയും ബന്ധുക്കളും
ഏറ്റുമാനൂർ: പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ കെ.യു. സോമശേഖരൻ നായർ (60) ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം. സുഹൃത്തിന് നൽകിയ പണം തിരികെ വാങ്ങുന്നതിനായി രണ്ടു മാസം മുമ്പാണ് സോമശേഖരൻ നായർ ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹത്തെ അബോധാവസ്ഥയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. പോലീസാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പണം നൽകാനുള്ള സുഹൃത്ത് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചുപറയുമ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിയുന്നത്. നിസാര പ്രശ്നമേ ഉള്ളൂവെന്നും ഭയപ്പെടാനില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. സോമശേഖരൻ നായരെക്കൊണ്ട് ഇവിടേക്ക് ഫോൺ വിളിപ്പിക്കാൻ കുടുംബാംഗങ്ങൾ ഇയാളോട് പറഞ്ഞെങ്കിലും ബുധനാഴ്ച രാവിലെവരെ വിളി ഉണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങളുടെ ഡൽഹിയിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയും അവർ ആശുപത്രിയിൽ എത്തുകയും ചെയ്തപ്പോഴാണ് നില ഗുരുതരമാണെന്ന് അറിയുന്നത്.…
Read Moreഅൻപതാണ്ടിന്റെ പ്രൗഡിയിൽ സപ്ലൈകോ; അഞ്ച് രൂപയ്ക്ക് ഒരുകിലോ പഞ്ചസാര; പ്രിവിലേജ് കാർഡുകൾ; നവംബർ ഒന്നുമുതൽ വമ്പൻ ഓഫറുകളുമായി സപ്ലൈകോ
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. സപ്ലൈകോ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാളെ മുതൽ ഈ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരും. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർധിപ്പിക്കാൻ പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വിൽപ്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോ അരി നൽകും. നിലവിൽ ഇത് 10 കിലോയാണ്. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭ്യമാക്കും. ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പ്രധാന ഓഫറുകളും ഇളവുകളും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും. ശബരി ഉത്പന്നങ്ങൾക്ക് 50…
Read Moreവേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി; കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഒപ്പിടണമെന്ന ഉപാധികളാണ് ഒഴിവാക്കിയത്
കൊച്ചി: ഹിരണ്‍ദാസ് മുരളിയെന്ന വേടനു സെഷന്‍സ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്. കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണു ജസ്റ്റീസ് സി. പ്രദീപ്കുമാര്‍ റദ്ദാക്കിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിദേശങ്ങളിലടക്കം തനിക്കു സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വേടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം, വിദേശപര്യടനത്തിന്റെ എല്ലാ വിശദാംശങ്ങളും ഹര്ജിക്കാരന് പോലീസിനു കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read Moreചൂടുപറ്റി അവൾ മയങ്ങുവാണെന്ന് കരുതി; ഡോക്ടറെ കാണാൻ വരിനിന്ന അമ്മയുടെ കൈയിലെ കുഞ്ഞ് മരിച്ചനിലയിൽ; കുട്ടിക്ക് കടുത്ത പനിയുമായി എത്തിയതായിരുന്നു ദമ്പതികൾ
മലപ്പുറം: നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരിനില്‍ക്കുകയായിരുന്ന മാതാവിന്റെ കൈയിലെ കുഞ്ഞ് മരിച്ചനിലയില്‍. ചാലിയാർ പഞ്ചായത്തിലെ പാലക്കയം ആദിവാസി നഗറിലെ അജിത്-സൗമ്യ ദമ്പതികളുടെ മകൾ സനോമിയ (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണ സംഭവം. പനിയും ഛർദിയും തളര്‍ച്ചയും അനുഭവപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് വീട്ടിൽനിന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് സൗമ്യയും അജിത്തും പറഞ്ഞു. കുട്ടിക്ക് തലേദിവസം രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഒപിയിൽ ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി വിശദപരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. ഒപിയിൽ കാണിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പുതന്നെ കുട്ടി മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പറഞ്ഞു. രാത്രി കുട്ടിക്ക് അപസ്മാരമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. റോഡ് വളരെ മോശമായതിനാൽ നഗറിലേക്ക് വരാൻ വാഹനങ്ങൾ മടിക്കാറുണ്ട്. ജനവാസ കേന്ദ്രമായ അകമ്പാടത്തുനിന്ന് ഉള്‍വനത്തിലുള്ള പാലക്കയത്തിലേക്ക് 12 കിലോമീറ്റര്‍…
Read More