ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവ് നാൻസി പെലോസി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. 85 വയസുള്ള പെലോസി നാലു പതിറ്റാണ്ടായി ജനപ്രതിനിധിസഭാംഗമാണ്. ഇത്തവണത്തെ കാലാവധി 2027 ജനുവരിയിലാണ് അവസാനിക്കുന്നത്. അതിനുശേഷം മത്സരിക്കില്ലെന്നാണ് അവർ ഇന്നലെ വീഡിയോ സന്ദേശത്തിൽ അറിയിച്ചത്. യുഎസിലെ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതി പേറുന്ന പെലോസി ഏറ്റവും കരുത്തുറ്റ വനിതകളിലൊരാളുമായിരുന്നു. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോ ബൈഡനെ പ്രേരിപ്പിച്ചതു പെലോസിയാണ്.
Read MoreDay: November 7, 2025
വാതിൽ ചവിട്ടിതുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന ഭാര്യയെ; രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയത് ഉറമ്പുകളോടുള്ള ഭയം മൂലമെന്ന് പോലീസ്
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയ നിലയിൽ. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്. 2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreകൊടുങ്കാറ്റ് വിയറ്റ്നാമിൽ; ഫിലിപ്പീൻസിൽ 114 മരണം
മനില: ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച കൽമയേഗി കൊടുങ്കാറ്റ് വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങി. ഫിലിപ്പീൻസിൽ 114 പേരാണു മരിച്ചത്. 127 പേരെ കാണാതാവുകയും 82 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി നാശനഷ്ടങ്ങളുമുണ്ടായി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ എല്ലാ പട്ടണങ്ങളും മുങ്ങിയെന്നാണ് ഫിലിപ്പീനി വൃത്തങ്ങൾ അറിയിച്ചത്. ഭൂരിഭാഗം മരണങ്ങളും സെബു ദ്വീപിലാണ്. ഫിലിപ്പീനി പ്രസിഡന്റ് ഫെർഡിനാന്റ് മർക്കോസ് ജൂണിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഇന്നലെ അറിയിച്ചു. വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങിയ കൊടുങ്കാറ്റിനു വേഗം വർധിച്ചിട്ടുണ്ട്. വിയറ്റ്നാമിന്റെ മധ്യഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുമെന്നാണു നിഗമനം. തീരപ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ എട്ടു വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചു.
Read Moreഹോസ്റ്റലിലെ കുളിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി; നഗ്നദൃശ്യങ്ങൾ പകർത്തിയത് കാമുകന് വേണ്ടി; യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പോലീസിന്റെ പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ബംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
Read More