സംസ്ഥാനത്ത് ഇന്നും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read MoreDay: November 9, 2025
‘കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ? സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പിണ്ണാക്കുമില്ല’: ഗണഗീത വിവാദത്തിൽ സുരേഷ് ഗോപി
തൃശൂര്‍: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ…
Read Moreചെറിയൊരു കൈയബദ്ധം, നാറ്റിക്കരുത്… ഏത് പോലീസുകാരനും ഒരു അബദ്ധമൊക്കെപ്പറ്റും; ബൈക്കുകാരന് ട്രാഫിക് നിയമലംഘനത്തിനു പിഴയിട്ടത് 20.74 ലക്ഷം
ഏത് പോലീസിനും അബദ്ധം പറ്റുമെന്ന് നമ്മളൊക്കെ പറയാറുള്ളൊരു ചൊല്ലാണ്. എന്നാൽ അതിപ്പോൾ യാഥാർഥ്യമായെന്ന് തെളിയിക്കുന്നൊരു വാർത്തയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ തക്കതായ പിഴയും നമ്മൾ അടയ്ക്കേടി വരാറുണ്ട്. എന്നാൽ വന്ന പിഴ കണ്ട് കണ്ണ് തള്ളിയാൽ എങ്ങനിരിക്കും. അതാണ് സൈബറിടങ്ങളിലെ ചർച്ച. പിഴയിട്ടപ്പോൾ ചെറിയൊരു അബദ്ധം, ട്രാഫിക് നിയമലംഘനത്തിനു യുപിയിലെ ബൈക്കുകാരന് ഗാന്ധി കോളനി പോലീസ് പിഴയിട്ടത് 20.74 ലക്ഷം. മുസഫർനഗറിലെ അൻമോൽ സംഗലിനാണ് 20.74 ലക്ഷം പിഴയടയ്ക്കാൻ നോട്ടീസ് വന്നത്. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കൽ, ലൈസൻസ് ഇല്ല, വാഹനത്തിന് സർട്ടിഫിക്കറ്റുകൾ ഇല്ല തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ടായിരുന്നു. എന്നാലും പിഴ ലക്ഷങ്ങൾ പിന്നിട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് ആർക്കും ഒരു പിടിയും കിട്ടിയില്ല. ചലാന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇതോടെ സംഭവം അന്വേഷിച്ച് പോലീസ് തന്നെ രംഗത്തെത്തി. യഥാർഥത്തിൽ 4000 രൂപ…
Read More‘ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ’: വിദ്യാർഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി…
Read Moreതിരു. മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ചികിത്സ നല്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴി
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഹൃദ്രോഗി മരിച്ചതിൽ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. മരിച്ച വേണുവിന് ചികിത്സ നല്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയത് എന്നുമാണ് ഡോക്ടര്‍മാരുടെ വാദം. വേണുവിന്റെ ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യമന്ത്രി നിർദേശിച്ച പ്രകാരമാണ് അന്വേഷണം നടന്നത്. വിഷയത്തില്‍ ഡിഎംഇ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. വേണുവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കിയിരുന്നു. അതേസമയം മരിച്ച വേണുവിന്റെ കൂടുതൽ ശബ്ദസന്ദേശം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.
Read More