കൊച്ചി: കൊച്ചീന്നൊരു കാക്കവന്നു,കൊയിലാണ്ടിൽ കൂടുകെട്ടി…കണ്ണൂര്‍ മുട്ടയിട്ടു…ക്രാം ക്രാം ക്രാം… കുഞ്ഞുനാളിൽ കേട്ടുപഠിച്ച മുത്തശിപ്പാട്ടുകളിലൊന്ന് സിപ്പിമാഷ് പുതിയ കുട്ടികൾക്കു മുന്നിൽ അവരിലൊരാളായി ആഹ്ലാദത്തോടെ പാടി… മാഷിന്റെ ഈണത്തിലും താളത്തിലും അതിയായ സന്തോഷത്തോടെ കുട്ടികൾ ഉറക്കെ അതേറ്റുപാടി…. മലയാള ബാലസാഹിത്യശാഖയിലെ തലമുതിർന്ന കവിയുടെ പാട്ടുകൾ കേട്ടുപാടുമ്പോൾ, കുട്ടികളുടെ മുഖങ്ങളിലും അത്യപൂർവമായ ആഹ്ലാദവും ആനന്ദവും.പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ‘വാങ്മയം’ പരിപാടിയിലാണു ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം സ്കൂൾ വിദ്യാർഥികൾക്കൊപ്പം, കുട്ടിക്കവിതകളുടെയും എഴുത്തിന്റെയും വിശേഷങ്ങളുമായി മനസുതുറന്നത്. സിപ്പി മാഷിനോടൊപ്പം ഇത്തിരി സാഹിത്യചിന്തകൾ എന്ന പേരിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സംവാദത്തിൽ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെത്തി. കുട്ടികൾക്ക് ആസ്വദിക്കാവുന്ന ചെറുകവിതകൾ, എഴുത്തിത്തുടങ്ങിയ കാലത്തുനിന്നു വർത്തമാനകാലത്തേക്കെത്തിയപ്പോൾ പുതുതലമുറയ്ക്കു നഷ്ടമാകുന്ന മനസുകളിലെ കുട്ടിത്തം, കവിതയെഴുത്തിന്റെ രസതന്ത്രം… എന്നിവയെല്ലാം സിപ്പിമാഷ് പങ്കുവച്ചു. കുട്ടികൾക്കായുള്ള കഥകളും കവിതകളുമെല്ലാം പ്രസിദ്ധീകരിച്ചിരുന്ന മാസികയ്ക്കായുള്ള കുഞ്ഞുനാളിലെ കാത്തിരിപ്പും അതു കിട്ടുന്പോഴുള്ള ആവേശത്തോടെയുള്ള വായനയും വലിയ…
Read MoreDay: November 18, 2025
കരളിനെ നോവിച്ച മുളളിനെ കരളറിയാതെ പുറത്തെടുത്ത് ഡോക്ടർമാർ; നന്ദി പറഞ്ഞ് യുവ അധ്യാപകൻ
വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളില്‍നിന്നു ഡോക്ടര്‍മാര്‍ മീന്മുളള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിംഗിലാണു കരളില്‍ തറച്ച നിലയിൽ മീന്മുളള് കണ്ടെത്തിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണു പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടിയത്. സാധാരണയുളള പനിയെന്നു കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന് വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസിലാക്കിയ ഡോക്ടര്‍ പെറ്റ് സ്കാന്‍ നിര്‍ദേശിച്ചു. വയറ്റില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിലെ ഡോ. വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ എന്തോ വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ അത്…
Read Moreശബരിമല ശരണ മന്ത്രത്താൽ മുഖരിതം.. അയ്യന്റെ പ്രഭയ്ക്കും ഭക്തരുടെ വിശ്വാസത്തിലും മങ്ങലില്ല; വൃശ്ചികപ്പുലരിയിൽ ശബരിമലയില്‍ വന്‍ തിരക്ക്; 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ്
ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കംകുറിച്ച വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ വന്‍തിരക്ക്. പുലര്‍ച്ചെ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് സന്നിഹിതനായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി മനു നമ്പൂതിരിയും നട തുറന്നു. ഭക്തരുടെ നീണ്ടനിരയാണ് പുലര്‍കാല ദര്‍ശനത്തിനുണ്ടായിരുന്നത്. രാത്രി മുതല്ക്കേ പന്പയിൽനിന്നു നിലയ്ക്കാത്ത മലകയറ്റമായിരുന്നു. നട തുറക്കുന്പോഴേക്കും നടപ്പന്തൽ കവിഞ്ഞ് ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 90,000 അയ്യപ്പഭക്തര്‍ പ്രതിദിനം ശരാശരി ദര്ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 70,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ഡിസംബർ മൂന്നുവരെയുള്ളതു പൂര്‍ത്തിയായി. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. പരമാവധിയാളുകളെ ഒരുമിനിറ്റിൽ പതിനെട്ടാംപടി കയറ്റിവിടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളെയാണു പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ തീർഥാടനകാല ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകനം ചെയ്തു.…
Read Moreഒടുവിൽ ആന തിരിച്ചറിഞ്ഞു ആനയുടെ വലുപ്പം; അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിനരികേ ബസ് ബ്രേക്ക്ഡൗണായി; ആരെയും ഉപദ്രവിക്കാതെ ആനകൾ റോഡ് മുറിച്ച് കടന്ന് യാത്ര തുടർന്നു
അതിരപ്പിള്ളി: കാട്ടാനക്കൂട്ടത്തിനുസമീപം കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായി. കാട്ടാനക്കൂട്ടം യാത്രക്കാരെ ഉപദ്രവിച്ചില്ല. കാലടി പ്ലാന്റേഷൻ ഒന്നാംബ്ലോക്കിലെ വഞ്ചിക്കടവ് റബർ എസ്റ്റേറ്റിനു സമീപമാണ് ബസ് ബ്രേക്ക്ഡൗണായത്. രാവിലെ പ്ലാന്റേഷനിൽ ജോലിക്കുപോയിരുന്ന തൊഴിലാളികളും വിദ്യാർഥികളും ബസിൽ ഉണ്ടായിരുന്നു. റോഡ് മുറിച്ചുകടന്നു പുഴയിലേക്കുപോകാൻ ആനക്കൂട്ടം നിൽക്കുമ്പോഴാണ് ബസ് വന്നത്. ആനക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ ബസ് പെട്ടെന്നു നിൽക്കുകയായിരുന്നു. എന്നാൽ, ആനക്കൂട്ടത്തിന്റെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവും ഉണ്ടായില്ല. തുടർന്ന് ബസിലെ യാത്രക്കാർ അതുവഴിവന്ന ബൈക്കിലും നടന്നും മറ്റും അവിടെനിന്നു മാറുകയായിരുന്നു. പിന്നീട് ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു മെക്കാനിക്കുകൾ എത്തി റിപ്പയർ നടത്തി ബസ് റോഡിൽനിന്നു മാറ്റി.
Read Moreമുഖത്തടിയേറ്റ് പല്ല് പോയി, ചവിട്ടേറ്റ് വാരിയെല്ല് പൊട്ടി; എരൂരിലെ വൃദ്ധസദനത്തിൽ നിന്ന് നേരിട്ടത് കൊടിയ മർദനം; ഒടുവിൽ മരണത്തിന് കഴടങ്ങി ശാന്ത; ദുഖം താങ്ങാനാവാതെ സഹോദരി
തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തിലുണ്ടായ പീഡനങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മഞ്ഞുമ്മൽ മാടപ്പാട്ട് റോഡ് പാലക്കാത്ര വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ശാന്ത (71) ആണ് മഞ്ഞുമ്മലിലെ വീട്ടിൽ ഇന്നലെ പുലർച്ചെ 1.30 ഓടെ മരിച്ചത്. എരൂരിലെ ആർജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധസദനത്തിൽ നിന്നുണ്ടായ പീഡനങ്ങളെത്തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ശാന്തയെ കഴിഞ്ഞ 12നാണ് ആശുപത്രിയിൽനിന്നു ഡിസ് ചാർജ് ചെയ്തത്. കിടപ്പിലായിപ്പോയ ശാന്ത സഹോദരിയുടെയും മകളുടെയും സംരക്ഷണയിലിരിക്കേയാണ് മരിച്ചത്. മരണത്തെത്തുടർന്ന് ബന്ധുക്കൾ ഏലൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. ഭർത്താവിന്റെ മരണശേഷം സഹോദരിയുടെ സംരക്ഷണയിലായിരുന്ന ശാന്ത വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്കു മാറിയത്. ഓഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തയ്ക്ക് മൂന്നാം ദിവസം മുതൽ പീഡനമായിരുന്നു.…
Read Moreചോദിക്കാതെ എടുത്ത പണം തിരികെ ചോദിച്ച സുഹൃത്തിനെ പെട്രോൾ ഒഴിച്ചു കത്തിച്ചു; 51 കാരന്റെ ക്രൂരതയ്ക്ക് ഇരയായത് 56 കാരൻ; നാടിനെ നടുക്കിയ സംഭവം കൊച്ചിയിൽ
കൊച്ചി: പോക്കറ്റില്‍നിന്ന് പണമെടുത്തത് തിരികെ ചോദിച്ച മധ്യവയസ്കനെ പെട്രോളൊഴിച്ച് കത്തിച്ചയാൾ പിടിയില്‍. പള്ളുരുത്തി ചെറിയപറമ്പില്‍ വീട്ടിൽ എസ്. ആന്റണി (ആന്റപ്പന്-51) യെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചു സെന്റ് കോളനിയില്‍ നെല്ലിക്കുഴി വീട്ടില്‍ ജോസഫി(56)നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 12.50ന് കടവന്ത്ര എസ്എ റോഡില്‍ ജിസിഡിഎ ജംഗ്ഷന് സമീപത്തുള്ള മെട്രോ പില്ലര്‍ 780 നും 781 നും മധ്യ ഭാഗത്തുള്ള മീഡിയനിലായിരുന്നു സംഭവം. ഇവിടെ ഉറങ്ങിക്കിടന്ന ജോസഫിന്റെ ദേഹത്താണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ആന്റണി തീയിട്ടത്. ഒരു മാസം മുമ്പ് ജോസഫിന്റെ പോക്കറ്റില്‍നിന്ന് ആന്റപ്പന് 750 രൂപ എടുത്തിരുന്നു. ജോസഫ് ഇത് പലവട്ടം തിരികെ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ്…
Read More