പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തിനു സമാപനം. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിനു ശേഷം ഇന്നലെ രാവിലെ 6.45 നാണ് നട അടച്ചത്. തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വനപാതയിലൂടെ തിരുവാഭരണ പേടകവുമായി മടങ്ങിയത്. 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. രാജ പ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനം. യാത്രാമധ്യേ ഇന്ന് വൈകുന്നേരം തിരുവാഭരണം പെരുനാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തും. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ഏക ക്ഷേത്രമാണ് പെരുനാട്ടിലേത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും കൃത്യമായ ഏകോപനം ഇക്കുറി ശബരിമല തീർഥാടനത്തെ ശ്രദ്ധേയമാക്കി. ദേവസ്വം, ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം, വനം, അഗ്നിസുരക്ഷ, ജലസേചനം, വൈദ്യുതി, ഭക്ഷ്യം, കെഎസ്ആര്‍ടിസി…
Read MoreTag: sabarimala 2025
ശബരിമല ദര്‍ശനം ഇന്നുകൂടി മാത്രം; വന്‍ ഭക്തജനത്തിരക്ക്; നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രം ദര്‍ശനം
ശബരിമല: മണ്ഡല, മകരവിളക്കു കാലത്തെ ശബരിമല ദര്‍ശനം ഇന്നു രാത്രി പത്തിന് അവസാനിക്കും. വൈകുന്നേരം അഞ്ചുവരെ ഭക്തരെ പമ്പയില്‍ നിന്ന് കടത്തി വിടും. ദര്‍ശന കാലയളവ് അവസാനിക്കുന്നതോടെ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പകല്‍ പമ്പയില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവന്നു. സന്നിധാനത്തു തങ്ങിയ അയ്യപ്പഭക്തര്‍ താഴെ എത്തിയശേഷമാണ് പിന്നീട് ആളുകളെ കയറ്റിവിട്ടത്. ദര്‍ശനത്തിനുള്ള ക്യൂ മരക്കൂട്ടംവരെ നീണ്ടു. ഒരുലക്ഷത്തോളം പേര് ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. നെയ്യഭിഷേകം ഇന്നലെ അവസാനിച്ചു. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും.…
Read Moreമണ്ഡലകാലം; ഇതുവരെ ദർശനം നടത്തിയത് 51 ലക്ഷം തീര്‍ഥാടകര്‍; കാണിക്കയായി 420 കോടി വരുമാനം
ശബരിമല: മണ്ഡല, മകരവിളക്കു കാലത്ത് 51 ലക്ഷം തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം നടത്തി. വരുമാനം 420 കോടി രൂപ. കഴിഞ്ഞ 12 വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 48 ലക്ഷം തീര്‍ഥാടകരാണ് എത്തിയത്. മകരജ്യോതി ദര്‍ശനത്തിനായി രണ്ടുലക്ഷത്തോളം ആളുകള്‍ പര്‍ണശാല കെട്ടി ശബരിമലയില്‍ തങ്ങിയിട്ടുണ്ടാകാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവും സ്പോട്ട് ബുക്കിംഗും കുറച്ചിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ ശബരിമലയില്‍ എത്തിയവരില്‍ നല്ലൊരു പങ്കും മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങുകയായിരുന്നു.എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 11നുശേഷം മലകയറാന്‍ ആരെയും അനുവദിക്കില്ല. ശബരിമലയില്‍ നിലവിലുള്ള ആളുകള്‍ ജ്യോതിദര്‍ശനം കഴിഞ്ഞു തിരികെ ഇറങ്ങിക്കഴിഞ്ഞു മാത്രമേ പമ്പയില്‍ നിന്ന് ആളുകളെ കയറ്റിവിടുകയുള്ളൂ. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്. തിരുമുറ്റത്തും ഫ്ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ്…
Read Moreമലമുകളില്‍ ഇന്ന് മകരജ്യോതി; നിന്നു തിരിയാന്‍ ഇടമില്ലാതെ ശബരിമല
ശബരിമല: ഒരേ ലക്ഷ്യത്തോടെ കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങള്‍. മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെയും ആകാശത്തു വിരിയുന്ന സംക്രമനക്ഷത്രത്തിന്റെയും ദര്‍ശന സായൂജ്യത്തില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ സന്നിധിയില്‍ നടക്കുന്ന ദീപാരാധയുടെ പുണ്യംനുകര്‍ന്ന് മലയിറങ്ങുകയെന്നതാണ് ഈ ലക്ഷ്യം. പുണ്യദര്‍ശനം സാധ്യമായ ഇടങ്ങളെല്ലാം നിറഞ്ഞു. പൊന്നമ്പലമേട്ടിലെ മകരജ്യോതിയുടെ വ്യൂ പോയിന്റുകളായി കണക്കാക്കുന്ന കാനനഭാഗങ്ങളിലെല്ലാം ദിവസങ്ങള്‍ക്കു മുമ്പേ ഭക്തര്‍ തമ്പടിച്ചിരിക്കുകയാണ്. ഇനി പമ്പയ്ക്കു പുറത്തുള്ള ദര്‍ശന കേന്ദ്രങ്ങളിലാണ് അല്പമെങ്കിലും ഇടമുള്ളത്. ഇവിടേക്ക് പ്രദേശവാസികളുള്‍പ്പെടെ എത്തുമെന്നതിനാല്‍ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും പെടാപ്പാട്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഭക്തര്‍ ശരണ മന്ത്രങ്ങള്‍ മുഴക്കി തിരുവാഭരണത്തെ സന്നിധാനത്തേക്ക് സ്വീകരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തളത്തു നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകുന്നേരം 5.30 ഓടെ ശരംകുത്തിയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു,…
Read Moreമകരവിളക്ക് 14ന്; തിരക്ക് നിയന്ത്രണത്തിനു പോലീസിനു മാസ്റ്റര്‍ പ്ലാന്‍; വ്യൂ പോയിന്റുകളിലും സുരക്ഷാ സംവിധാനം
ശബരിമല: ശബരിമലയില്‍ മകരവിളക്ക് 14ന്. മകരസംക്രമപൂജ അന്ന് ഉച്ചകഴിഞ്ഞാണ്. പന്തളത്തു നിന്നെത്തിക്കുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി വൈകുന്നേരം ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. മകരജ്യോതിയും സംക്രമ നക്ഷത്രവും കണ്ടു തൊഴാനായി ഭക്തലക്ഷങ്ങളാണ് ശബരിമലയിലെത്തുന്നത്. മകരവിളക്ക് ക്രമീകരണങ്ങള്‍ എഡിഎം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന യോഗം വിലയിരുത്തി. മകരവിളക്ക് ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്. മകരവിളക്ക് ദിവസം 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് വഴിയും കടത്തി വിടും. 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍…
Read Moreകുട്ടിയെ കാണാതായത് അയ്യപ്പഭക്തർ അറിഞ്ഞില്ല; തുണയായി എരുമേലി സേഫ് സോൺ പോലീസ് സംഘം; നന്ദിപറഞ്ഞ് കുടുംബം
എരുമേലി: മിനി ബസ് നിർത്തി പെട്രോൾ നിറച്ചശേഷം മുന്നോട്ട് പോകുമ്പോൾ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടി ബസിൽ ഇല്ലായെന്ന് തമിഴ്നാട്ടുകാരായ ഭക്തർ അറിഞ്ഞില്ല. ഒടുവിൽ അവർക്ക് അരികിലേക്ക് ആ കുട്ടി എത്തിയത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലൂടെ. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് എരുമേലിയിലാണ് സംഭവം നടന്നത്. എരുമേലി-മുണ്ടക്കയം റോഡിൽ പേരൂർത്തോട് പെട്രോൾ പമ്പിലാണ് കുട്ടി ഇറങ്ങിയത് അറിയാതെ ഭക്തർ യാത്ര തുടർന്നത്. പരിഭ്രാന്തിയിലായ കുട്ടി പെട്രോൾ പമ്പിന്റെ മുന്നിൽ റോഡിൽ ഏറെ സമയം നിന്നു. വരുന്ന ഓരോ വാഹനവും ആ കുട്ടി പരതുമ്പോൾ ആരുടെയും കണ്ണുകളിൽ ആ കുട്ടിയുടെ ദൃശ്യം ഉടക്കിയില്ല. ഈ സമയം അതുവഴി കടന്നുപോയ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് സ്ക്വാഡ് അംഗം വിനോദിന് ആ കുട്ടിയെ കണ്ടപ്പോൾ മനസിൽ എന്തോ ഒരു പന്തികേട് മണത്തു. വാഹനം തിരിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ…
Read Moreകേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും; സ്വാമിമാരിൽ കൗതുകം നിറച്ച്കൊച്ചു മാക്സ്
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്. ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്. എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്. ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും…
Read Moreമകരവിളക്കിന് 900 കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആവശ്യമെങ്കില്‍ നൂറു ബസുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിംഗിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികള്‍ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാരെന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ കുറഞ്ഞുവെന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും. പമ്പ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രമോദ് ശങ്കർ, സ്പെഷല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്.…
Read Moreശബരിമല സ്വർണക്കൊള്ളക്കേസ്: എസ്ഐടിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകം. പുരാവസ്തു തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തമിഴ്നാട് സ്വദേശി ഡി.മണി, ഇയാളുടെ സഹായി ശ്രീകൃഷ്ണന് എന്നിവരെയാണ് എസ്ഐടി ഇന്ന് ചോദ്യം ചെയ്യുന്നത്. ഇരുവരും രാവിലെ പത്ത് മണിയോടെ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആസ്ഥാനത്തെത്തിയത്. മണിയുടെ കൂടെ അഭിഭാഷകരും സഹായികളുമായി നിരവധി പേരും ഒപ്പം എത്തിയിട്ടുണ്ട്. ശബരിമലയില്‍നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ എസ്ഐടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മണിയെയും സഹായിയെയും ചോദ്യം ചെയ്യുന്നതോടെ തൊണ്ടി മുതലിന്റെ കാര്യത്തില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഡി. മണിയുടെ തമിഴ്നാട് ഡിണ്ടിഗലിലെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി കഴിഞ്ഞയാഴ്ച പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മണിയുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ എസ്ഐടി ആസ്ഥാനത്ത് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ്…
Read Moreമകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങുന്നു; വൈദ്യുതിവിതരണ സംവിധാനങ്ങളും കാര്യക്ഷമമാക്കും
പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും ഇന്ന് പൂര്‍ത്തിയാകും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളില്‍ 4500 എല്‍ഇഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്റ് എന്‍ജിയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
Read More