ചമ്പക്കുളം: പള്ളാത്തുരുത്തി ഭാഗത്തും മറ്റ് ഇടങ്ങളിലും കനാല്‍ കൈയേറ്റം നിര്‍ബാധം തുടരുകയാണ്. എസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും റോഡിന്റെ വശങ്ങളും കനാലുമെല്ലാം പൂർണമായും കൈയേറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലായത് മുതലാക്കുകയാണ് കൈയേറ്റക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കൈയേറ്റ നിര്‍മിതികളാണ് എസി കനാലിലും റോഡിലും നടക്കുന്നത്. പൊങ്ങ ജ്യോതി ജംഗ്ഷന് മുതല്‍ പള്ളാത്തുരുത്തി വരെയും പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയും കൈയേറ്റം നടക്കുന്നു. നടപടിയെടുക്കേണ്ടവരുടെ നിസംഗതയും പ്രോത്സാഹനവുമാണ് കൈയേറ്റക്കാർക്ക് തുണ. കൈയേറ്റങ്ങളും വഴിയോരകച്ചവടവും റോഡിലെ ഗതാഗതത്തെപ്പോലും ദോഷമായി ബാധിക്കുന്നു. ഉയര്ന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാര്‍ക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാല്‍ കൈയേറി നിര്‍മിക്കുന്ന കടകള്‍ക്കു മുന്നില്‍ റോഡില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അനധികൃത കൈയേറ്റങ്ങളെ പറ്റി…
Read MoreDay: November 20, 2025
താമരപ്പൂവിൽ… ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കന്നിയങ്കത്തിന് റിട്ടയേർഡ് ഉദ്യോഗസ്ഥരായ ദമ്പതികൾ
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇക്കുറി ദമ്പതിമാരുമുണ്ട്. ഏനാത്ത് കടിക തുഷാരയിൽ കെ.രാമകൃഷ്ണൻ ഉണ്ണിത്താനും ഭാര്യ എം.ഉഷാകുമാരിയുമാണ് നാട്ടങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാർഥികളായാണ് ഇരുവരും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ ഒൻപതാം വാർഡ് കിഴക്കുപുറത്താണ് രാമകൃഷ്ണൻ ഉണ്ണിത്താൻ മത്സരിക്കുന്നത്. 15-ാം വാർഡായ കടികയിലാണ് ഉഷാകുമാരി ജനവിധി തേടുന്നത്. പഴയ കടിക വാർഡ് വിഭജിച്ചാണ് കിഴക്കുപുറം വാർഡ് രൂപവത്കരിച്ചത്. പതിനഞ്ചാം വാർഡിലാണ് ഇവരുടെ വീട്. രണ്ടുപേരുടെയും കന്നിയങ്കമാണിത്. ഇരുവരും സർക്കാർ സർവീസിൽ നിന്നുംവിരമിച്ചവരാണ്. ബിഎസ്എഫ് വിമുക്ത ഭടനാണ് രാമകൃഷ്ണൻ. ജോലിയിൽ നിന്നു വിരമിച്ച ശേഷം നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ഉഷാകുമാരി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ പോസ്റ്റിൽ നിന്നാണ് വിരമിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം ആദ്യ ചർച്ചകളിൽ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞദിവസമാണ് ഉഷാകുമാരി മത്സരിക്കുന്ന കാര്യം പാർട്ടിയിൽ തീരുമാനമായത്.
Read Moreപാടി ഉറക്കിയ അച്ഛനെ പാടി ജയിപ്പിക്കാൻ മകൾ…നാറണംമൂഴി ഗ്രാമ പഞ്ചായത്തിലാണ് അച്ഛന് വേണ്ടി ഗാനാലാപനത്തിലൂടെ മകൾ പ്രചാരണം നടത്തുന്നത്
റാന്നി: ഗ്രാമ പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന അച്ഛന്റെ വിജയത്തിനായി ഗാനാലാപനവുമായി മകൾ. നാറണംമൂഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ജോർജിന്റെ (റെജി) വിജയത്തിനായി മകൾ ലിജോയാണ് ഗാനാലാപനത്തിലൂടെ പ്രചാരണം നടത്തുന്നത്. ലിജോയുടെ ശബ്ദത്തിൽ റിക്കോർഡിംഗ് സ്റ്റുഡിയോയിലെത്തി പാടിയ പാട്ട് തുടക്കത്തിൽ തന്നെ വൈറലായി. ദിലീപിന്റെ കാര്യസ്ഥൻ സിനിമയിലെ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ ….. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളിൽ, പ്രിയ നാട്ടാരെ, ഇനി വോട്ടേകാം, നാടിൻ വികസനം വേണമെങ്കിൽ, പ്രിയ സാരഥിയാകാം തോമസ് ജോർജ്, നമുക്ക് ആശംസകൾ നേരാം…… കടന്നുവരൂ വോട്ട് നൽകൂ തോമസ് ജോർജിന്, മനസുകൊണ്ട് നേരാം ആശംസ..എന്നു തുടങ്ങുന്ന അതിമനോഹര ഗാനം രചനയും സംവിധാനവും നൽകി ചിട്ടപ്പെടുത്തിയത് റാന്നിയിലെ സേറ റിക്കോർഡിംഗ്…
Read Moreവോട്ടര്‍പട്ടികയില്‍ പേരില്ല; പ്രതിഷേധവുമായി കുടുംബം; 23 വര്‍ഷമായി വാര്‍ഡിലെ സ്ഥിരതാമസക്കാരനാണെന്ന് മുഹമ്മദ് കുഞ്ഞും ഭാര്യ ഷീബയും
അമ്പലപ്പുഴ: വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്തതില്‍ ദമ്പതികളുടെ പ്രതിഷേധം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവല്‍ മുഹമ്മദ് കുഞ്ഞും ഭാര്യ ഷീബയുമാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. 23 വര്‍ഷമായി ഈ വാര്‍ഡിലെ സ്ഥിരതാമസക്കാരാണ് ഇവര്‍.വോട്ടര്‍പ്പട്ടികയുടെ അന്തിമ ലിസ്റ്റില്‍ ഇളയ മകന് സദറുദീന്റെ പേര് മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. മുഹമ്മദ് കുഞ്ഞ്, ഷീബ, മകന് മുഹമ്മദ് മാഹീന് എന്നിവരുടെ പേരുകള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നീക്കം ചെയ്തതിനെതിരേയാണ് പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്കി.
Read Moreഇനി കാനനവാസനെ കാണാതെ ആർക്കും മടങ്ങേണ്ടി വരില്ല; ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ; മാപ്പു ചോദിച്ച് ജയകുമാർ
ശബരിമല: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മല ഇറങ്ങിയവരോടു മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏകോപനത്തിൽ ചെറിയ പ്രശ്നമുണ്ടായി. ആദ്യ ദിനങ്ങളിൽ ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രമേ ഭക്തർ ശബരിമലയിലേക്കു വരവൂ. ഇക്കാര്യത്തിൽ എല്ലാ ഭാഷകളിലും പരസ്യം നൽകും. മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നും കെ. ജയകുമാർ പറഞ്ഞു. ഹൈക്കോടതി പുതുതായി ഏർപ്പെടുത്തിയ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Read More