തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്നു രാവിലെ പത്തിന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താം. പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. നേരിട്ടു രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കു സ്മരണാഞ്ജലിയര്‍പ്പിക്കുന്ന…
Read MoreDay: November 25, 2025
സ്വന്തം അമ്മയെ 47കാരിയും 27കാരൻ കാമുകനും ചേർന്ന് കൊന്നത് സ്വർണത്തിന് വേണ്ടി; ഭർത്താവും മക്കളുമുള്ള ഇവർ പറഞ്ഞ കഥകൾ പൊളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യ(45)യും കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.
Read Moreയുഎസ് തീരുവ ബാധിച്ചില്ല: സമുദ്രോത്പന്ന കയറ്റുമതി ഉയർന്നു; ഇന്ത്യൻ കയറ്റുമതിയിൽ മുന്നിൽ ചെമ്മീനും കൊഞ്ചും
ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതികൾക്കുമേൽ യുഎസിന്റെ തീരുവ നിലവിലുണ്ടായിട്ടും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ 16 ശതമാനത്തിലധികം വർധന. ചൈന, വിയറ്റ്നാം, റഷ്യ, കാനഡ, യുകെ എന്നിവയുൾപ്പെടെ യുഎസ് ഇതര വിപണികളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഈ സാന്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 16.18 ശതമാനം ഉയർന്ന് 4.87 ബില്യണ്‍ ഡോളറിലെത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ചെമ്മീൻ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 7.43 ശതമാനം ഇടിഞ്ഞ് 85.47 മില്യണ്‍ യുഎസ് ഡോളറിലെത്തി. ഏഷ്യയിലെയും യൂറോപ്പിലെയും വാങ്ങലുകാർ സ്ഥിരമായ ഗുണനിലവാരത്തിനും മത്സരാധിഷ്ഠിത വിലനിർണയത്തിനുമായി ഇന്ത്യൻ വിതരണക്കാരിലേക്ക് തിരിയുന്നത് സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണകരമാകുന്നു. ഏഴ് മാസ കാലയളവിൽ ചൈനയിലേക്കും വിയറ്റ്നാമിലേക്കുമുള്ള ചെമ്മീനിന്റെയും കൊഞ്ചിന്റെയും…
Read Moreഒൻപതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ പ്രിൻസിപ്പലിനെതിരെ ലൈംഗീകാരോപണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
ജാഷ്പുർ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരി ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചു; ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലലാണ് നടക്കുന്ന സംഭവം. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പുർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപുർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി. സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. “സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്’. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ്…
Read More