തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെ അതിജീവിതയെ വിമർശിച്ച് മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖ. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല, ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ശ്രീലേഖ. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നു ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്. താൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണെന്നും ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ ഇപ്പോഴും എപ്പോഴും അതിജീവി തക്കൊപ്പം മാത്രം…ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല…
Read MoreDay: November 28, 2025
കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: താൻ ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന് ഫരീദ് ഹാജി
ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊട്ടിപ്പാലം ടൗണിനു സമീപത്ത് വച്ചുആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടു ഭയന്ന ഫരീദ് ഹാജി സ്കൂട്ടർ സഹിതം നിലത്തുവീണു. ഇതിനകം കാട്ടാന ഇദ്ദേഹത്തെ പിടികൂടാനായി സ്കൂട്ടറിനടുത്തു വരെ പാഞ്ഞെത്തുകയും ചെയ്തു. സ്കൂട്ടറിനു തൊട്ടടുത്തെത്തിയ ആന ചിന്നം വിളിച്ച് റോഡിലൂടെ തിരിഞ്ഞോടിയതിനാലാണ് ഫരീദ് ഹാജി രക്ഷപ്പെട്ടത്. ഒരു മാസം മുന്‍പ് പേരട്ട തൊട്ടിപ്പാലം മേഖലയിൽ ഇറങ്ങിയ കൊമ്പൻ തന്നെയാണ് ഇന്നലെ തൊട്ടിപ്പാലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തവണആന വീടുകളുടെ മുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷം കാട്ടാനശല്യം തടയാൻ സോളാർവേലികൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കിയിരുന്നു. കാട്ടാന കടന്നുവരുന്നത് തടയാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ…
Read Moreരാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങി: രാഹുലിന്റെ എംഎൽഎ ഓഫീസിലേക്കു ഡിവൈഎഫ്ഐ, യുവമോർച്ച മാർച്ച് നടത്തി
പാലക്കാട്: യുവതി തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ മുങ്ങി. യുവതി പരാതിനല്‍കുന്ന സമയത്തു കണ്ണാടിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു രാഹുൽ. എന്നാല്‍, പരാതി നല്കിയതറിഞ്ഞതിനു പിന്നാലെ രാഹുല്‍ അപ്രത്യക്ഷനാവുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലുമായും അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായും മാധ്യമപ്രവർത്തകർ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. എംഎല്‍എ ഓഫീസും അടച്ച നിലയിലാണ്. പിന്നീട് ഫേസ്ബുക്കില്‍ രാഹുൽ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നുള്ള ബോധ്യമുള്ളടത്തോളം കാലം നിയമപരമായിത്തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, രാഹുല്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്കു മാർച്ച് നടത്തി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ. ഇന്നലെ രാത്രിയാണു മാർച്ച് സംഘടിപ്പിച്ചത്.ഓഫീസ് പരിസരത്തു വന്‍ പോലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. എംഎല്‍എ ഓഫീസിനു മുന്പിൽ റീത്തുവച്ച് മുദ്രാവാക്യം വിളിച്ചാണ്…
Read More