ആതിരയെ കാണാതായിട്ടു ഇന്നത്തേക്കു 17 ദിവസം! വീട്ടില്‍ നിന്നും പോയത് കംപ്യൂട്ടര്‍ സെന്ററിലേക്കെന്ന് പറഞ്ഞ്; ആതിരയുടെ പുസകത്തിനുള്ളില്‍ അറബിയിലുള്ള പേപ്പറുകള്‍

മ​ല​പ്പു​റം: കാ​ണാ​താ​യ ആ​തി​ര​യെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​രി​ക്കോ​ട് കു​റു​ക​പ്പ​റ​ന്പി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൾ ആ​തി​ര (18) യെ ​കാ​ണാ​താ​യി​ട്ടു ഇ​ന്ന​ത്തേ​ക്കു 17ദി​വ​സം.

ക​ഴി​ഞ്ഞ 27നാ​ണ് കോ​ട്ട​യ്ക്ക​ലി​ലെ കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു ആ​തി​ര വീ​ട്ടി​ൽ നി​ന്നു പോ​യ​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു. തി​രി​ച്ചെ​ത്തേ​ണ്ട സ​മ​യ​മാ​യി​ട്ടും ആ​തി​ര​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

തു​ട​ർ​ന്നു കോ​ട്ട​യ്ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ ദി​വ​സം ഉ​ച്ച​ക്കു 1.15നു ​ഗു​രു​വാ​യൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ സി​സി​ടി​വി​യി​ൽ ആ​തി​ര ത​നി​ച്ചു ന​ട​ന്നു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.

അ​തു​ക​ഴി​ഞ്ഞു രാ​ത്രി 7.30 മു​ത​ൽ 12വ​രെ തൃ​ശൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ വ​നി​ത​ക​ളു​ടെ വി​ശ്ര​മ​മു​റി​യി​ൽ ആ​തി​ര​യെ ക​ണ്ട​വ​രു​ണ്ടെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് വി​വ​ര​മൊ​ന്നു​മി​ല്ല. ദി​വ​സ​ങ്ങ​ളാ​യി​ട്ടും ആ​തി​ര​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ര​ക്ഷി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

പ്ല​സ്ടു ക​ഴി​ഞ്ഞ​ശേ​ഷം കോ​ട്ട​യ്ക്ക​ലി​ലെ ഐ​ടി​പി​സി​യി​ൽ കം​പ്യൂ​ട്ട​ർ കോ​ഴ്സി​നു പ​ഠി​ക്കു​ക​യാ​ണ് ആ​തി​ര. തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നു പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ൽ പോ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​വ​രാ​മെ​ന്നും പ​റ​ഞ്ഞാ​ണ് സം​ഭ​വ​ദി​വ​സം വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്.

ആ​തി​ര​യു​ടെ കൈ​വ​ശം മൈാ​ബൈ​ൽ ഫോ​ണി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ചി​ല ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ൾ വ​രു​ന്ന​താ​യും പോ​ലീ​സ് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നു കോ​ട്ട​യ്ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മോ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തോ​ടെ വി​പു​ല​മാ​യ സ​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണി​പ്പോ​ൾ. ആ​തി​ര​യെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. എ​ല്ലാ​നി​ല​യ്ക്കു​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ആ​തി​ര​യു​ടെ പു​സ​ക​ത്തി​നു​ള്ളി​ൽ നി​ന്നു അ​റ​ബി​യി​ലു​ള്ള പേ​പ്പ​റു​ക​ൾ ല​ഭി​ച്ച​താ​യും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ആ​തി​ര​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പി​താ​വ് കെ.​പി. നാ​രാ​യ​ണ​ൻ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​ട്ടി​ക​ജാ​തി വി​ക​സ​ന മ​ന്ത്രി​ക്കും ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts