പച്ചനിറം! കിഴക്കഞ്ചേരി മമ്പാട് അപൂര്‍വ്വയിനം പ്രാവുകളെ കണ്ടെത്തി; ഏഴ് വര്‍ഷം മുമ്പും ഈ ദേശാടന പ്രാവുകള്‍ ഇവിടെ വന്നിരുന്നതായി പ്രദേശവാസികള്‍

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മ​ന്പാ​ട് അ​പൂ​ർ​വ്വ​യി​നം പ്രാ​വു​ക​ളെ ക​ണ്ടെ​ത്തി.​ മ​ന്പാ​ട് സ്കൂ​ളി​നു മു​ന്നി​ലെ ആ​ൽ​മ​ര​ത്തി​ലാ​ണ് ഒ​രു കൂ​ട്ടം പ​ച്ച നി​റ​മു​ള്ള പ്രാ​വു​ക​ളെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന അ​രി​പ്രാ​വ്, ഓ​മ​ന പ്രാ​വ്, അ​ന്പ​ല പ്രാ​വ് എ​ന്നി​വ​യി​ൽ നി​ന്നും നി​റ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ​ക്ക് വ്യ​ത്യാ​സ​മു​ള്ള​ത്.

അ​ര​യാ​ലി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കാ​യ്ക​ൾ ഭ​ക്ഷി​ക്കാ​നാ​ണ് ഇ​വ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്. ഒ​രു കൂ​ട്ട​ത്തി​ൽ ത​ന്നെ നൂ​റും അ​തി​ൽ കൂ​ടു​ത​ലും എ​ണ്ണ​മു​ണ്ടെ​ന്ന് ദി​വ​സ​വും ഇ​വ​യെ നി​രീ​ക്ഷി​ക്കു​ന്ന മ​ന്പാ​ട് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും പ​റ​ഞ്ഞു.​ സ്കൂ​ൾ മു​റ്റ​ത്ത് ശ​ല​ഭോ​ദ്യാ​ന​മൊ​രു​ക്കി ശ്ര​ദ്ധേ​യ​രാ​യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ഇ​ത്ത​രം അ​പൂ​ർ​വ്വ​ത​ക​ൾ എ​പ്പോ​ഴും പം​ന​ഭാ​ഗ​മാ​ക്കാ​റു​ണ്ട്.

ഏ​ഴ് വ​ർ​ഷം മു​ന്പും ഈ ​ദേ​ശാ​ട​ന പ്രാ​വു​ക​ൾ മ​ന്പാ​ട് വ​ന്നി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളും സാ​ഷ്യ​പ്പെ​ടു​ത്തു​ന്നു.​ന​ഗ​ര പ്രാ​ന്ത​ങ്ങ​ളി​ൽ ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ​ക്ക് കോ​ട്ടം ത​ട്ടു​ന്പോ​ൾ ഗ്രാ​മാ​ന്ത​രീ​ക്ഷ​ങ്ങ​ൾ​പ​ക്ഷി​ക​ളു​ടെ സ്വൈ​ര്യ വി​ഹാ​ര കേ​ന്ദ്ര​ങ്ങാ​യി നി​ല​നി​ല്ക്കു​ന്നു എ​ന്ന​ത് ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നാ​ണ് പ​ക്ഷി നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related posts