ബെന്‍സ് വാസുവില്‍ മോഹന്‍ലാല്‍ വീണ്ടും ടാക്‌സി ഡ്രൈവര്‍

Mohanlalമലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ടാക്‌സി ഓടിച്ച് അഭിനയിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. ജി പ്രജിത്തിന്റെ ചിത്രം ബെന്‍സ് വാസുവിലാണ് മോഹന്‍ലാല്‍ വീണ്ടും ടാക്‌സി െ്രെഡവറാകുന്നത്. സൂപ്പര്‍ഹിറ്റായ ധനത്തിനു ശേഷം മോഹന്‍ലാല്‍ ടാക്‌സി െ്രെഡവറാകുന്നത് ഈ ചിത്രത്തിലാണ്.

ഒരു കാറും ഡ്രൈവറും തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രത്തില്‍ ഗ്രാമത്തില്‍ അംബാസഡര്‍ കാര്‍ സ്വന്തമായുള്ള ഏകയാളായ വാസുവിനെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. തന്റെ കുടുംബാംഗത്തെപ്പോലെ കാറിനെ കരുതുന്ന വാസു കാറിനെ ഏറ്റവും ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം കാറിനെയും ഡ്രൈവറേയും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്. തമാശയും കുടുംബ ബന്ധങ്ങളുമെല്ലാം പറയുന്ന ചിത്രത്തില്‍ ഉദയനാണ് താര ത്തിലെയും ദൃശ്യത്തിലെ യും പോലെ തികച്ചും സാധാരണക്കാരനായ മോഹന്‍ലാലിനെ കാണാമെന്നാണ് ആ രാധകരുടെ പ്രതീ ക്ഷ. കെ ആര്‍ സു നിലാണ് സിനി മയുടെ രചന.

Related posts