മൈക്രോമാക്‌സ് കാന്‍വാസ് 6 പ്രോ

Micromaxമൈക്രോമാക്‌സ് കാന്‍വാസ് 6 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ വില്പന ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന റീ-ബ്രാന്‍ഡിംഗ് ചടങ്ങിലാണ് കമ്പനി ഈ മോഡല്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ പ്രി-ഓര്‍ഡര്‍ ചെയ്യാവുന്ന ഫോണിന്റെ ഷിപ്പിംഗ് തുടങ്ങി. മൈക്രോമാക്‌സ് ഇ-സ്‌റ്റോറില്‍ ആയിരം രൂപയടച്ച് ഫോണ്‍ ബുക്ക് ചെയ്യാം.

തൊട്ടുമുമ്പുള്ള മോഡലായ കാന്‍വാസ് 6നു സമാനമാണ് ഒട്ടുമിക്ക സവിശേഷതകളും. എര്‍ഗോണോമിക് പോളിമര്‍ ഗ്രിപ്പുള്ള പ്ലാസ്റ്റിക് ബോഡിയാണ് പ്രധാന വ്യത്യാസം. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2 ജിഗാഹെര്‍ട്‌സ് മീഡിയാടെക് ഹെലിയോ എക്‌സ്10 പ്രോസസര്‍, 4 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റു മുഖ്യ ഫീച്ചറുകള്‍.

13 എംപി പ്രൈമറി കാമറ (എല്‍ഇഡി ഫ്‌ളാഷ് സഹിതം), 5 എംപി സെല്‍ഫി കാമറ എന്നിവയുണ്ടാകും. 3,000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഈ 4ജി ഫോണ്‍ ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ പ്രീലോഡഡ് ആപ്ലിക്കേഷനുകളുള്ള മൈക്രോമാക്‌സ് എറൗണ്ട് ഡിസ്കവറി പ്ലാറ്റ്‌ഫോം ഒപ്പമുണ്ടാകും.

Related posts