ഇവള്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരി

coreവയസ് പത്തൊമ്പതേ ആയിട്ടുള്ളു. അലക്‌സാന്‍ഡ്ര ആന്‍ഡേഴ്‌സണ്‍ എന്ന നോര്‍വീജിയന്‍ പെണ്‍കുട്ടി തിരക്കിലാണ്. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ സമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ അലക്‌സാന്‍ഡ്രയുമുണ്ട്. അതും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി. പട്ടികയില്‍ 1,475-ാം സ്ഥാനത്താണ് അലക്‌സാന്‍ഡ്രയുടെയും സഹോദരി കാതറീനയുടെയും സ്ഥാനം. ആസ്തി 120 കോടി ഡോളര്‍ (7800 കോടി രൂപ).

പിതാവ് ജോഹാന്‍ എഫ്. ആന്‍ഡേഴ്‌സന്റെ പുകയില ബിസിനസ് ഏറ്റെടുത്തു നടത്തി വിജയം വരിച്ചതാണ് ഇരുവരേയും ഈ നേട്ടത്തിനര്‍ഹരാക്കിയത്. 2007ല്‍ കമ്പനിയുടെ 80 ശതമാനം ഓഹരികളും പിതാവ് പെണ്‍മക്കളുടെ പേരിലേക്കു മാറ്റിയിരുന്നു. ഫ്രെഡ് ഹോള്‍ഡിംഗ്‌സ് എന്ന ഇവരുടെ കമ്പനി ഈ രംഗത്ത് നോര്‍വേയിലെതന്നെ ഏറ്റവും വലുതുമാണ്.

അലക്‌സാന്‍ഡ്ര ഇപ്പോള്‍ താമസിക്കുന്നത് ജര്‍മനിയിലാണ്. നല്ലൊരു കുതിരയോട്ടക്കാരികൂടിയാണ് കക്ഷി. നിരവധി യൂറോപ്യന്‍ ജൂണിയര്‍ ലെവല്‍ കുതിരയോട്ട മത്സരങ്ങളില്‍ വിജയിച്ചിട്ടുമുണ്ട്. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ സൗഭാഗ്യങ്ങള്‍ കൈവരുമെന്നാണ് തന്റെ അഭിപ്രായമെന്നും തന്റെ കുടുംബസാഹചര്യം തനിക്ക് മികവുതെളിയിക്കാന്‍ ധാരാളം അവസരങ്ങള്‍ നല്‍കിയെന്നും ഈ കൊച്ചുശതകോടീശ്വരി പറയുന്നു.

Related posts