കൊച്ചി: മനുഷ്യന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം തന്നെ ലോകത്തുണ്ടെന്നും അത്യാഗ്രഹത്തിനുളളത് ഇല്ലെന്നും ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ നടന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ 12-ാം ാമത് വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യവും അത്യാഗ്രവവും മനസിലാക്കാന്‍ മനുഷ്യര്‍ തയാറാകണം. പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് മൂവ്മെന്റിലേക്ക് ലയണ്‍സ് ക്ലബ് അംഗങ്ങള്‍ സഹകരണം ഉറപ്പാക്കുന്നതിനൊപ്പം എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ശുചിമുറികളും കുടിവെള്ളവും എത്തിക്കുന്നതിനും പരിഗണിക്കണന നല്‍കണമെന്നും ഗവര്‍ണര്‍ പി. സദാശിവം കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ നിര്‍ധനരായ 20 സ്ത്രീകള്‍ക്ക് ഷീ ഓട്ടോകളും ഭിന്നശേഷിക്കാരായ അഞ്ച് പേര്‍ക്ക് നാലുചക്ര സ്ക്കൂട്ടറുകളും ഗവര്‍ണര്‍ പി. സദാശിവം വിതരണം ചെയ്തു. റോഡപകടങ്ങള്‍ തടയാന്‍ വേവേണ്ടി 20 കോണ്‍വെക്സ് ലെന്‍സ് സ്ഥാപിക്കുന്ന പദ്ധതിയും, സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതിനു വേവേണ്ടി വിവിധ സ്ഥലങ്ങളില്‍ 15 ഫ്രിഡ്ജുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കണ്‍വന്‍ഷനില്‍ ഭാരവാഹികളുടെ തെരഞ്ഞടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞടുക്കപ്പെട്ട അംഗങ്ങളെ ആദരിക്കല്‍ എന്നിവയും നടന്നു. ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് അധ്യക്ഷത വഹിച്ചു.
തോമസ് ജേക്കബ്, എബ്രഹാം ജോണ്‍, എം. ശിവാനന്ദന്, എല്‍.ആര്. രാമചന്ദ്ര വാരിയര്‍, കെ.ജെ. സജീവ്, പി. പ്രതാപചന്ദ്രന്, സി.ജി. ശ്രീകുമാര്‍, റോയ് വര്‍ഗീസ്, കെ.ബി. ഷൈന്‍കുമാര്‍, റിയാസ് അഹമ്മദ്, ജയാനന്ദ് കിളിക്കാര്‍, എ.വി. വാമനകുമാര്‍, ആര്.ജി. ബാലസുബ്രഹ്മണ്യം, ക്യാപ്റ്റന്‍ ബിനു വര്‍ഗീസ്, ലൂയിസ് ഫ്രാന്‍സിസ്, പി.കെ. മോഹന്‍ കൈമള്‍, ഐ.ടി. ആന്റണി, ഡോ. സന്തോഷ് ജോണ്‍, ലിസ മു|ക്കല്‍, അനുപം ഹരി എന്നിവര്‍ പ്രസംഗിച്ചു.