ഫേസ്ബുക്കിലെ പോസ്റ്റിനെ ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു

knr-facebookപത്തനാപുരം: തലവൂര്‍ കുരായില്‍ ആര്‍എസ്എസ്, ഡിവൈഎഫ്‌ഐ സംഘര്‍ഷം. സ്ത്രീകളുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലെ പരാമര്‍ശമാണ് തെരുവിലേക്ക് നീണ്ടത്.രാത്രി എട്ടോടെയാണ് സംഭവം. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കുറച്ച് കാലമായി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടാറുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായഅമല്‍,അഖില്‍,രാഹുല്‍ എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും, ആര്‍എസ്എസ ്പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, നന്ദു,സഞ്ചു, ശ്രീജിത്ത്,ശ്രീജിത്തിന്റെ മാതാവ് വസന്ത എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നിക്കോട് പോലീസ് കേസെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Related posts