പാക്കിസ്ഥാനു നല്കിയ എഫ് 16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചേക്കാമെന്ന് അമേരിക്ക

f16വാഷിംഗ്ടണ്‍: പാക്കിസ്ഥാന് അമേരിക്ക കൈമാറിയ എഫ്-16 യുദ്ധ വിമാനങ്ങള്‍ അവര്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചേക്കുമെന്ന് യുഎസ് ലോമേക്കേഴ്‌സ് ആശങ്ക പ്രകടിപ്പിച്ചു. മാറ്റ് സല്‍മോണും ബ്രാഡ് ഷെര്‍മാനുമാണ് ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തില്‍ അടിക്കിടെ വിള്ളല്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് യുഎസ് ലോമേക്കേഴ്‌സിന്റെ അഭിപ്രായപ്രകടനം. പത്താന്‍കോട് വ്യോമസേന താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം വര്‍ദ്ധിച്ചുവരികയാണ്.

പാക്കിസ്ഥാന് ആണവവാഹക ശേഷിയുള്ള യുദ്ധ വിമാനം വില്‍ക്കുന്നതിനെതിരേ ഇന്ത്യ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തീവ്രവാദത്തിനെതിരേ പോരാടാനുള്ള സഹായമെന്ന നിലയിലാണ് പാക്കിസ്ഥാന് അമേരിക്ക യുദ്ധ വിമാന കൈമാറ്റം നടത്തുന്നത്. 700 മില്യണ്‍ അമേരിക്കന്‍ ഡോളറിന് എട്ട് എഫ്-16 യുദ്ധ വിമാനങ്ങളാണ് അമേരിക്ക പാക്കിസ്ഥാനു കൈമാറിയത്.

Related posts