ദാവൂദിന്റെ സഹോദരിയായ ഹസീനയുടെ നാല്‍പതു വര്‍ഷത്തെ ജീവിതം പറയുന്ന ചിത്രം, സോണാക്ഷിക്കായി കാത്തിരിക്കുന്നു

sonakshiചിത്രം തുടങ്ങണേല്‍ സോണാക്ഷിയെത്തണം. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറിനെക്കുറിച്ചുള്ള ചിത്രത്തില്‍ സോണാക്ഷി നായികയെന്നാണ് അറിയുന്നത്. സോണാക്ഷിയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഡേറ്റ് കിട്ടിയാല്‍ ഉടന്‍  ഷൂട്ടിംഗ് തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്.

ദാവൂദിന്റെ സഹോദരിയായ ഹസീനയുടെ നാല്‍പതു വര്‍ഷത്തെ ജീവിതമാണ് സിനിമ പറയുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സോണാക്ഷി തന്നെ വേണമെന്ന വാശിയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
ഈ വര്‍ഷം ആദ്യം ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം മറ്റു പലകാരണങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രം നിര്‍മിക്കാന്‍ മുബിന രട്ടോണ്‍സേ തയാറായിരിക്കുകയാണ്.

Related posts