മണ്ണാര്‍ക്കാട്: താലൂക്കിലെ പുഴകളില്‍ വെള്ളംവറ്റിയതോടെ മണലൂറ്റ് വ്യാപകമെ—ന്നു പരാതി. നെല്ലിപ്പുഴ, കോരംകടവ്, പള്ളിക്കുറുപ്പ് പുഴകളിലാണ് മണലൂറ്റ് ശക്തമായിരിക്കുന്നത്. പുഴയുടെ കരകളില്‍ വന്‍കുഴികളെടുത്താണ് മണല്‍ അരിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ മണല്‍ പരിശോധനയ്ക്ക് എത്താറില്ല. പുഴയുടെ ഓരോഭാഗത്തും വന്‍ഗര്‍ത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴക്കാലമായതിനാല്‍ ഈ മണല്‍ക്കുഴികള്‍ അപകടഭീഷണിയാകും.
ജലനിരപ്പ് കുറഞ്ഞ പുഴകളില്‍ കുഴികുഴിച്ച് മണലെടുക്കുന്നത് പുഴയുടെ ഒഴുക്കിനെയും ബാധിക്കും. പള്ളിക്കുറുപ്പ് പുഴയില്‍ പുഴയുടെ വശത്തോടു ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്നും വ്യാപകമായി മണലൂറ്റ് നടന്നുവരുന്നുണ്ട്. ഇതിന് പോലീസ്, റവന്യൂ അധികൃതരുടെ മൗനാനുവാദ—മുണ്ടെന്നും പറയപ്പെടുന്നു. മൂന്നു പോലീസ് സ്‌റ്റേഷനുകള്‍ ഉണ്ടായിട്ടും മണല്‍ റെയ്ഡുകള്‍ യാതൊന്നും നടക്കുന്നില്ലത്രേ. അനധികൃത മണലെടുപ്പുമൂലം പുഴ ഗതിമാറി ഒഴുകാനും സാധ്യത ഏറെയാണ്.