സ്കാ​നിം​ഗ് ഡേ​റ്റ് നീ​ട്ടു​ന്ന​ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നോ ? കോട്ടയം മെഡിക്കൽ കോളജിലെ അർധസർക്കാർ സ്കാനിംഗ് സെന്‍ററിന്‍റെ പ്രവർത്തനത്തിൽ  വ്യാപക പരാതി

ഗാ​ന്ധി​ന​ഗ​ർ: സ്കാ​നിം​ഗ് ഡേ​റ്റ് നീ​ട്ടു​ന്ന​ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നോ അ​തോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തു​പോ​ലെ തി​ര​ക്കാ​യി​ട്ടാ​ണോ?എ​ന്താ​ണെ​ങ്കി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ എം​ആ​ർ​ഐ സ്കാ​നിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ പോ​യാ​ൽ പ​ണ​മി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ രോ​ഗ നി​ർ​ണ​യം ന​ട​ത്താ​തെ മ​ര​ണ​പ്പെ​ടും.

തീ​ർ​ച്ച. കാ​ര​ണം ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കു പോ​ലും സ്കാ​ൻ ചെ​യ്യാ​ൻ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. പ​ണ​മു​ള്ള​വ​ർ അ​തു​വ​രെ കാ​ത്തു നി​ൽ​ക്കാ​തെ സ്വ​കാ​ര്യ സ്കാ​നിം​ഗ് സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കും. പ​ണ​മി​ല്ലാ​ത്ത​വ​ർ സ്കാനിം​ഗ് ന​ട​ത്തു​ക​യി​ല്ല. ഒ​ടു​വി​ൽ രോ​ഗ നി​ർ​ണ​യം പോ​ലും ന​ട​ത്താ​തെ മ​ര​ണ​ത്തി​ലേ​ക്ക് പോ​കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ എ​ച്ച് എ​ൻ എ​ൽ സ്ഥാ​പ​ന​മാ​ണ് ഈ ​സ്കാ​നിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ എം​ആ​ർ​ഐ ചെ​യ്യു​ന്ന​തി​ന് 3500 രു​പ ​ന​ൽ​കി​യാ​ൽ മ​തി. സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണെ​ങ്കി​ൽ ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ന​ൽ​ക​ണം. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് ആ​ർ​എ​സ്ബി​വൈ ആ​നു​കൂ​ല്യ​മു​ണ്ടെ​ങ്കി​ൽ 3500 രൂ​പ ന​ൽ കേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ സൗ​ജ​ന്യ​മാ​യി സ്കാ​നിം​ഗ് ചെ​യ്ത് കി​ട്ട​ണ​മെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ല​ധി​കം രോ​ഗി കാ​ത്തി​രി​ക്ക​ണം. ഇ​ത്ര​യും സ​മ​യം കാ​ത്തി​രി​ക്കു​ന്പോ​ൾ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യാ​തെ രോ​ഗി മ​ര​ണ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്നു എ​ന്നാ​ണ് മു​ഖ്യ​മാ​യ ആ​ക്ഷേ​പം.

അ​തി​നാ​ൽ പ​ല​രും സൗ​ജ​ന്യ സ്കാ​നിം​ഗി​ന് കാ​ത്തി​രി​ക്കാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്നാ​ൽ നി​ർ​ധ​ന​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്കാ​ൻ ചെ​യ്ത് രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ മ​ര​ണ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.

അ​തി​നാ​ൽ പൂ​ർ​ണ​മാ​യി സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എം​ആ​ർ​ഐ സ്കാ​നിം​ഗ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തര​ ന​ട​പ​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും ആ​വ​ശ്യം.

എ​ന്നാ​ൽ ദി​വ​സേ​ന നി​ര​വ​ധി രോ​ഗി​ക​ളാ​ണ് സ്കാ​നിം​ഗി​നാ​യി എ​ത്തു​ന്ന​തെ​ന്നും 24 മ​ണി​ക്കൂ​റും വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​ട്ടും നി​ശ്ചി​ത സ​മ​യ​ത്ത് ത​ന്നെ ചെ​യ്തു കൊ​ടു​ക്കു​വാ​ൻ ക​ഴി​യാ​ത്ത​താ​ണ് നീ​ണ്ട കാ​ലാ​വ​ധി കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് സ്കാ​നിം​ഗ് സെ​ന്‍റ​ർ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Related posts