ചിരഞ്ജീവി ചിത്രത്തില്‍ നയന്‍സില്ല

Nayanചിരഞ്ജീവിയുടെ അടുത്ത ചിത്രത്തില്‍ നയന്‍താരയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നും വന്ന വാര്‍ത്തകളെല്ലാം ആരോ പറഞ്ഞുപരത്തിയത് മാത്രമാണെന്നും നയന്‍താര പറഞ്ഞു.

ഇതുവരെ ആരും തന്നെ ചിത്രത്തില്‍ അഭിനയിക്കണമെന്നു പറഞ്ഞ് വിളിച്ചിട്ടില്ല. ചുമ്മാ ഓരോ വാര്‍ത്തകള്‍ തട്ടിവിടുകയാണ് ആള്‍ക്കാരെന്നാണ് നയന്‍താര പറയുന്നത്. പപ്പരാസികളുടെ സ്ഥിരം ഇരയാണ് നയന്‍താര. ചിരഞ്ജീവി ചിത്രം താരം അവഗണിച്ചുവെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് നയന്‍താര തന്നെ ഈ വാര്‍ത്തയ്‌ക്കെതിരേ പ്രതികരിച്ചത്.

Related posts