ചൂടുകൂടുന്നു… നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മെഡിക്കൽ ഓഫീസർ

തൃ​ശൂ​ർ: അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ഘാ​തം ഏൽ​ക്കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ മു​ൻക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.ഉ​ച്ച​യ്ക്കു 11 മു​ത​ൽ മൂ​ന്നുവ​രെ നേ​രി​ട്ടു വെ​യി​ൽ കൊ​ള്ളുന്ന​തു ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. പു​റ​ത്തുപോ​കേ​ണ്ടി​വ​ന്നാ​ൽ കു​ട ഉ​പ​യോ​ഗി​ക്ക​ണം. ധാ​രാ​ളം പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ക​യും ഫ​ല​ങ്ങ​ളും സാ​ല​ഡും ക​ഴി​ക്കു​ക​യും വേ​ണം.

ക്ഷീ​ണം, ത​ല​ക​റ​ക്കം, ര​ക്ത​സ​മ്മ​ർ​ദ്ദം താ​ഴു​ക, ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, അ​സാ​ധാ​ര​ണ​മാ​യ വി​യ​ർ​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് തീ​രെ കു​റ​യു​ക​യും, ക​ടും മ​ഞ്ഞ​നി​റ​ത്തി​ൽ ആ​വു​ക​യും ചെ​യ്യു​ക, ദേ​ഹ​ത്ത് പൊള്ളലേ​റ്റ​പോ​ലെ പാ​ടു​ക​ൾ കാ​ണ​പ്പെ​ടു​ക, ബോ​ധ​ക്ഷ​യം മു​താ​ല​യ​വ​യാ​ണ് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ.

സൂ​ര്യാ​ഘാ​ത​മേ​റ്റ​വ​ർ​ക്കു കൃ​ത്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​തു ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കും. ഇ​തു ത​ല​ച്ചോ​റ്, ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ക​ര​ൾ, വൃ​ക്ക​ക​ൾ എ​ന്നി​വ​യെ ബാ​ധി​ച്ചു മ​ര​ണ​ത്തി​നു പോ​ലും കാ​ര​ണ​മാ​കാ​റു​ണ്ട്. സൂ​ര്യാ​ഘാ​ത​മാ​യി സം​ശ​യം തോ​ന്നി​യാ​ൽ ത​ണ​ല​ത്തോ എ​സി​യി​ലോ വി​ശ്ര​മി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ശ​രീ​ര​ത്തെ ത​ണു​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു.

രോ​ഗി​ക്കു ബോ​ധം വീ​ണ്ടെ​ടുക്കാ​നാ​വു​ന്നി​ല്ലെ​ങ്കി​ൽ ഉ​ടനേ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, കു​ഞ്ഞു​ങ്ങ​ൾ, മ​റ്റ് ദീ​ർ​ഘ​കാ​ല രോ​ഗ​മു​ള്ളവ​ർ, ദീ​ർ​ഘ​നേ​രം വെ​യി​ൽ കൊള്ളുന്ന ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് സൂ​ര്യാ​ഘാ​തം ഏൽ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത.

Related posts