ശ്വേതയെ തിരിച്ചറിയാന്‍ പറ്റിയില്ല

Sweethaനേവല്‍ എന്ന ജൂവല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ലാലിന് നടി ശ്വേതയെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. ശ്വേതയുടെ ആത്മാര്‍പ്പണമാണ് സംവിധായകനെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ജൂണിലാണ് ചിത്രത്തിനായി ശ്വേതയെ സമീപിക്കുന്നത്.

ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ച ശ്വേത, കഥാപാത്രത്തിന് ആവശ്യമായ ശരീരഘടന യിലെത്താന്‍ അഞ്ചുമാസം ആവശ്യപ്പെട്ടു. പിന്നീട് മാസങ്ങള്‍ക്കു ശേഷം ചിത്രീകരണത്തിനായി ശ്വേത എത്തിയപ്പോഴാണ് തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് സംവിധായകന്‍ പറഞ്ഞത്. ഒരു അറബിയെ വിവാഹം കഴിക്കുന്ന മലയാളി സ്ത്രീയുടെ വേഷമാണ് ശ്വേതയ്ക്ക് ചിത്രത്തില്‍. അതിനായി നന്നേ മെലിയാനും ശ്വേതയ്ക്ക് മടിയില്ലായിരുന്നവെന്നു രഞ്ജിത്ത് ലാല്‍ പറഞ്ഞു.

Related posts